പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​മാതൃകാപരമായ സേവനത്തിന്, സ്ഥാപകദിനത്തിൽ ഇന്ത്യയുടെ തീരസംരക്ഷണസേനയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

Posted On: 01 FEB 2025 9:30AM by PIB Thiruvananthpuram

ഇന്ത്യയുടെ തീരസംരക്ഷണ സേനയുടെ സ്ഥാപകദിനത്തിൽ, നമ്മുടെ വിശാലമായ തീരപ്രദേശം​ സംരക്ഷിക്കുന്നതിൽ സേന കാട്ടിയ ധീരത, അർപ്പണ​ബോധം, അശ്രാന്ത ജാഗ്രത എന്നിവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. സമുദ്രസുരക്ഷമുതൽ ദുരന്തപ്രതികരണംവരെയും, കള്ളക്കടത്തിനെതിരായ പ്രവർത്തനങ്ങൾമുതൽ പരിസ്ഥിതിസംരക്ഷണംവരെയും, നമ്മുടെ സമുദ്രങ്ങളുടെ കരുത്തുറ്റ കാവൽക്കാരാണു ഭാരതീയ തീരസംരക്ഷണസേനയെന്നു ശ്രീ മോദി പറഞ്ഞു. അവർ നമ്മുടെ ജലാശയങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഇന്ത്യയുടെ തീരസംരക്ഷണ​സേനയുടെ സ്ഥാപകദിനമായ ഇന്ന്, നമ്മുടെ വിശാലമായ തീരപ്രദേശത്തെ ധീരതയോടും അർപ്പണബോധത്തോടും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയോടുംകൂടി സംരക്ഷിച്ചതിനു ​സേനയെ ഞങ്ങൾ അഭിനന്ദിക്കുന്നു. സമുദ്രസുരക്ഷമുതൽ ദുരന്തപ്രതികരണംവരെയും, കള്ളക്കടത്തുവിരുദ്ധ പ്രവർത്തനങ്ങൾമുതൽ പരിസ്ഥിതിസംരക്ഷണംവരെയും, നമ്മുടെ സമുദ്രങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഭാരതീയ തീരസംരക്ഷണ​​സേന നമ്മുടെ സമുദ്രങ്ങളുടെ കരുത്തുറ്റ സംരക്ഷകരാണ്.

@IndiaCoastGuard”

***

SK


(Release ID: 2098338) Visitor Counter : 33