റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

മൗനി അമാവാസി ദിനത്തിൽ പ്രയാഗ്‌രാജിൽ നിന്ന് റെയിൽവേ 364 ട്രെയിനുകൾ സർവീസ് നടത്തി: ശ്രീ അശ്വനി വൈഷ്ണവ്

സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായി ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുക: ശ്രീ വൈഷ്ണവ്

Posted On: 30 JAN 2025 6:38PM by PIB Thiruvananthpuram
 
മൗനി അമാവാസി ദിനത്തിൽ സംഗമത്തിൽ പുണ്യസ്നാനം നടത്തി വീട്ടിലേക്ക് മടങ്ങുന്ന ഭക്തരുടെ സൗകര്യാർത്ഥം പ്രയാഗ്‌രാജിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് 364 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ സർവീസ് നടത്തി. പ്രയാഗ്‌രാജ് മഹാകുംഭ സമയത്ത് ഒരു ദിവസം കൊണ്ട് ഓടുന്ന ട്രെയിനുകളുടെ പുതിയ റെക്കോർഡാണിത്. ഇതോടൊപ്പം, ഈ കാലയളവിൽ റെയിൽവേ പ്രയാഗ്‌രാജിലേക്ക് 77 ട്രെയിനുകളും സർവീസ് നടത്തി. പ്രയാഗ്‌രാജിൽ നിന്ന് പുറത്തേക്ക് പോകുന്ന ട്രെയിനുകളിൽ 142 പതിവ് ട്രെയിനുകളും 222 മഹാകുംഭമേള സ്പെഷ്യൽ ട്രെയിനുകളും ഉൾപ്പെടുന്നു.

മൗനി അമാവാസി ദിനത്തിൽ പ്രയാഗ്‌രാജിൽ നിന്ന് 364 ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് ഇന്ന് ന്യൂഡൽഹിയിൽ മാധ്യമങ്ങലോഡ് സംസാരിക്കവേ പ്രസ്താവിച്ചു. റെയിൽവേയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥറം അടങ്ങുന്ന സംഘം റെയിൽ ഭവനിൽ നിന്ന് സ്ഥിതിഗതികൾ തത്സമയം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുമായി നിരന്തരം ഏകോപിപ്പിച്ചാണ്    ട്രെയിനുകൾ സർവീസ് നടത്തുന്നത്. റെയിൽവേ ബോർഡ് ചെയർമാൻ & സിഇഒ, മൂന്ന് റെയിൽവേ സോണുകളുടെയും ജനറൽ മാനേജർമാർ എന്നിവർ  മേള ഭരണകൂടവുമായും സംസ്ഥാന സർക്കാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സംഗമ  സ്നാനത്തിന് എത്തിയ എല്ലാ ഭക്തരും ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. യാത്രക്കാർക്ക് ഇരിക്കാനും ട്രെയിനിനായി കാത്തിരിക്കാനും കഴിയുന്ന വലിയ ഹോൾഡിംഗ് ഏരിയകൾ റെയിൽവേ സജ്ജീകരിച്ചിട്ടുണ്ട്. അതിനുശേഷം, ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ട്രെയിനിൽ കയറാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുക.

മൗനി അമാവാസി ദിനത്തിൽ, നോർത്ത് സെൻട്രൽ റെയിൽവേ 280 ട്രെയിനുകൾ സർവീസ് നടത്തി, അതിൽ പ്രയാഗ്‌രാജിക്കും അവിടുന്ന് പുറത്തേക്കും പോകുന്ന ട്രെയിനുകൾ ഉൾപ്പെടുന്നു. അതേസമയം നോർത്ത് ഈസ്റ്റേൺ റെയിൽവേ 73 ട്രെയിനുകളും നോർത്തേൺ റെയിൽവേ 88 ട്രെയിനുകളും സർവീസ് നടത്തി. ഏറ്റവും കൂടുതൽ മഹാ കുംഭമേള സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയത് നോർത്ത് സെൻട്രൽ റെയിൽവേ ആണ് - 157 എണ്ണം  . നോർത്ത് റെയിൽവേ 28 ഉം നോർത്ത് ഈസ്റ്റ് റെയിൽവേ 37 ഉം ട്രെയിനുകൾ സർവീസ് നടത്തി. ഭക്തർക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതവും സുഖകരവുമായ തിരിച്ചെത്താൻ  ഇന്ത്യൻ റെയിൽവേ ഇന്ന് 360 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നു.

മേളയുടെ മുഴുവൻ സമയത്തും, ഏകദേശം 13,450 ട്രെയിനുകൾ സർവീസ് നടത്താനാണ് റെയിൽവേ പദ്ധതിയിട്ടിരിക്കുന്നത്. അതിൽ 10,028 സാധാരണ ട്രെയിനുകളും 3400-ലധികം പ്രത്യേക ട്രെയിനുകളും ഉൾപ്പെടുന്നു. ഇതുവരെ 1900-ലധികം പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിട്ടുണ്ട്. എല്ലാ ട്രെയിനുകളും പദ്ധതി പ്രകാരം സർവീസ് നടത്തുന്നുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി. നേരത്തെ നൽകിയ വിവരങ്ങളുടെ വെളിച്ചത്തിൽ, ചില ട്രെയിനുകൾ റൂട്ട് മാറ്റിയാണ് ഓടിക്കുന്നത്. ചില ട്രെയിനുകളുടെ ടെർമിനൽ സ്റ്റേഷൻ പ്രയാഗ്‌രാജിന് പകരം സുബേദാർഗഞ്ചിലേക്ക് മാറ്റി.

(Release ID: 2097796) Visitor Counter : 7