വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേള 2025: മൗനി അമാവാസിയിൽ ഭക്തരുടെ സുരക്ഷയ്ക്ക് ആയിരത്തിലധികം മെഡിക്കൽ ഉദ്യോഗസ്ഥര്‍; മഹാകുംഭ് നഗറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 300 വിദഗ്ധ ഡോക്ടർമാര്‍

ചെറുതും വലുതുമായ ശസ്ത്രക്രിയകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള ക്രമീകരണങ്ങൾ; 2 ലക്ഷത്തിലധികം രോഗികൾക്ക് ഇതിനകം ഒപി സേവനങ്ങള്‍; മഹാകുംഭ് നഗറിൽ ഇതുവരെ 2.5 ലക്ഷത്തിലധികം പാത്തോളജി പരിശോധനകൾ

Posted On: 28 JAN 2025 6:31PM by PIB Thiruvananthpuram
മൗനി അമാവാസിയുടെ ശുഭവേളയില്‍ ഭക്തരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് മഹാകുംഭ് നഗറിൽ ഉത്തർപ്രദേശ് സർക്കാർ ആയിരത്തിലധികം മെഡിക്കൽ ജീവനക്കാരെ വിന്യസിച്ചു. ചെറുതും വലുതുമായ ശസ്ത്രക്രിയകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങളടക്കം ആധുനിക മെഡിക്കൽ സൗകര്യങ്ങൾ  മഹാകുംഭ് നഗറിന്റെ എല്ലാ മേഖലകളിലും ഒരുക്കിയിട്ടുണ്ട്. ‌

മഹാകുംഭ് നഗറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍  300 വിദഗ്ധ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ സെന്‍ട്രല്‍ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി 2 ലക്ഷത്തിലധികം രോഗികളാണ് ഒപി സേവനം പ്രയോജനപ്പെടുത്തിയത്.  കൂടാതെ 2.5 ലക്ഷത്തിലധികം പാത്തോളജി പരിശോധനകളും നടത്തി.  

എളുപ്പത്തിൽ ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും വരുന്ന ഭക്തർക്ക് മഹാകുംഭ് നഗറിൽ വൈദ്യസഹായം ഉറപ്പാക്കുന്നുണ്ടെന്ന് മഹാകുംഭമേളയുടെ നോഡൽ മെഡിക്കൽ ഓഫീസർ ഡോ. ഗൗരവ് ദുബെ പറഞ്ഞു. ആധുനിക മെഡിക്കൽ സൗകര്യങ്ങളോടെ മേള സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ സർക്കാര്‍ പിന്തുണയോടെ ആശ്രമങ്ങളിലെയും ക്ഷേത്രങ്ങളിലെയും അഖാഡകളിലെയും സന്യാസിമാർ ഭക്തരെ പരിശോധിക്കുന്നതിലും മരുന്നുകള്‍ നല്‍കുന്നതിലും സഹായിക്കുന്നു. ഈ സന്യാസിമാർ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകൾ വഴി ഭക്തർക്ക് ആയുർവേദ, ഹോമിയോപ്പതി ചികിത്സയും മരുന്നുകളും നൽകുന്നു.

(Release ID: 2097211) Visitor Counter : 15