വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
റിപ്പബ്ലിക് ദിനത്തിൽ മഹാകുംഭ് നഗറിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനത്തിൽ സന്ദർശകരുടെ വൻ തിരക്ക്.
Posted On:
26 JAN 2025 10:30PM by PIB Thiruvananthpuram
പ്രയാഗ്രാജിലെ മഹാകുംഭ് നഗറിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്രദർശനം വീക്ഷിക്കാൻ റിപ്പബ്ലിക് ദിനത്തിൽ വൻ ജനസഞ്ചയം . പ്രദർശനം വിജ്ഞാനപ്രദവും പ്രയോജനകരവും ആണെന്ന് ഭക്തരും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു. പ്രദർശനത്തിലെ ഡിജിറ്റൽ സെൽഫി പോയിന്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ സെൽഫികൾ എടുക്കുന്നതിനും താല്പര്യം പ്രകടിപ്പിച്ചു.സന്ദർശകർ, ഈ സെൽഫി പോയിന്റിനൊപ്പം വേദിയിലുണ്ടായിരുന്ന സമുദ്ര മഥനത്തിന്റെ പ്രതീകാത്മക പ്രതിമയെ പ്രശംസിക്കുകയും അതിനൊപ്പം സെൽഫികൾ എടുക്കുകയും ചെയ്തു.
ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് ത്രിവേണി റോഡിലെ പരേഡ് ഗ്രൗണ്ടിൽ മഹാകുംഭമേള സന്ദർശിക്കുന്ന തീർത്ഥാടകർക്കും പൊതുജനങ്ങൾക്കുമായി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഈ ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത് . ഈ പ്രദർശനത്തിലൂടെ, കഴിഞ്ഞ പത്ത് വർഷമായി കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ, ക്ഷേമ പദ്ധതികൾ, നയങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രദർശന വേദി സന്ദർശിച്ചവർ,ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഡിജിറ്റൽ പ്രദർശനങ്ങൾ, പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി, കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ സംരംഭങ്ങൾ, പ്രസിദ്ധീകരണ വിഭാഗത്തിന്റെ സ്റ്റാളുകൾ എന്നിവയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ഡ്രോൺ ദീദി, ലഖ്പതി ദീദി, വേവ്സ്, പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് പദ്ധതി, മുദ്ര പദ്ധതി, പ്രധാനമന്ത്രി ഫസൽ ബീമ യോജന, ഡിജിറ്റൽ ഇന്ത്യ, പ്രധാനമന്ത്രി ആവാസ് യോജന, വിദ്യാഞ്ജലി, ആത്മനിർഭർ ഭാരത്, സ്കിൽ ഇന്ത്യ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത്, പ്രധാനമന്ത്രി ഉജ്ജ്വല യോജന, ഹർ ഘർ ജൽ യോജന, പ്രധാനമന്ത്രി കൗശൽ വികാസ് ദൗത്യം , സ്വച്ഛ് ഭാരത് ദൗത്യം , പ്രധാനമന്ത്രി സ്വാനിധി യോജന, മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ച് ഈ പ്രദർശനത്തിലൂടെ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണ്.
(Release ID: 2096667)
Visitor Counter : 15