പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റിനും അയർലൻഡ് പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി
प्रविष्टि तिथि:
27 JAN 2025 11:01AM by PIB Thiruvananthpuram
ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.
ഫ്രാൻസ് പ്രസിഡന്റിന്റെ എക്‌സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ:
“എന്റെ പ്രിയ സുഹൃത്ത്, പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ @EmmanuelMacron, ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനത്തിൽ താങ്കളേകിയ അനുഭാവപൂർണമായ ആശംസകൾ ഏറെ വിലമതിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം താങ്കളുടെ മഹത്തായ സാന്നിധ്യം നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തത്തിലെയും സുസ്ഥിര സൗഹൃദത്തിലെയും ഉന്നത ഘട്ടമായിരുന്നു. മാനവികതയുടെ മികച്ച ഭാവിക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതിനൊപ്പം, പാരിസിൽ നടക്കുന്ന നിർമിതബുദ്ധി പ്രവർത്തക ഉച്ചകോടിയിൽ നമുക്കു കാണാനാകുമെന്നും കരുതുന്നു.”
അയർലൻഡ് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റിനോടു ശ്രീ മോദി പ്രതികരിച്ചതിങ്ങനെ:
“പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ @MichaelMartinTD, താങ്കളുടെ അനുഭാവപൂർണമായ ആശംസകൾക്കു നന്ദി. ജനാധിപത്യത്തിലുള്ള പൊതുവായ വിശ്വാസത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ ഇന്ത്യയും അയർലൻഡും തമ്മിലുള്ള സൗഹൃദബന്ധം വരുംനാളുകളിലും കരുത്താർജിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
***
SK
(रिलीज़ आईडी: 2096621)
आगंतुक पटल : 75
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada