നിയമ, നീതി മന്ത്രാലയം
പ്രയാഗ്‌രാജില്‍ 'നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം'
Posted On:
22 JAN 2025 10:20AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 22 ജനുവരി 2025
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും പൗരന്മാരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയില്‍ കേന്ദ്ര നീതിന്യായ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ' നമ്മുടെ ഭരണഘടന നമ്മുടെ അന്തസ്' (Hamara Samvidhan Hamara Samman-HS2) എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച്, 2025 ജനുവരി 24ന്, പരിപാടി സംഘടിപ്പിക്കുന്നു.
' നമ്മുടെ ഭരണഘടന നമ്മുടെ അന്തസ്' പ്രചാരണ പരിപാടി ന്യൂഡല്‍ഹിയിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ സെന്ററില്‍, 2024 ജനുവരി 24ന്, ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. 2047-ഓടെ വികസിത് ഭാരത് എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് ഓരോ പൗരനും സജീവമായി പങ്കുചേരാനുള്ള
ശക്തമായ ആഹ്വാനമാണ് ഈ പ്രചാരണ പരിപാടി. ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 75-ാം വാര്‍ഷികവും ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതിന്റെ 75-ാം വാര്‍ഷികവും അനുസ്മരിക്കുന്നതിനാണ് ഈ പരിപാടി ആരംഭിച്ചത്.
ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ഈ പ്രചാരണ പരിപാടിയില്‍ MyGov പ്ലാറ്റ്‌ഫോമിലൂടെ രാഷ്ട്ര നിര്‍മ്മാണത്തോടുള്ള അവരുടെ പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട് 1.3 ലക്ഷത്തിലധികം പൗരന്മാര്‍ 'പഞ്ച പ്രാണ്‍' പ്രതിജ്ഞയെടുത്തു. ഗ്രാമങ്ങളില്‍ നിയമ അവബോധം (Gram Vidhi Chetna) നല്‍കുന്നതിനുള്ള സംരംഭത്തിനു കീഴില്‍ രാജ്യത്തുടനീളമുള്ള നിയമ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ നിയമബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും അടിസ്ഥാനതലത്തിലുള്ള ഏകദേശം 21000 ലധികം ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുകയും ചെയ്തു. കൂടാതെ, നാരി ഭാഗിദാരി, വഞ്ചിത് വര്‍ഗ് സമ്മാൻ സംരംഭത്തിനു കീഴില്‍ ദൂരദര്‍ശന്‍, ഇഗ്നോ എന്നിവയുമായി സഹകരിച്ച് നീതിന്യായ വകുപ്പു ഫലപ്രദാമായി സംഘടിപ്പിച്ച വെബിനാറുകളിലൂടെ പ്രേക്ഷകരുമായി ഇടപഴകുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി, 'നവ ഭാരത് നവ സങ്കല്‍പ്' പ്രചാരണത്തിനു കീഴില്‍, വിവിധ സംവേദനാത്മക മത്സരങ്ങള്‍ നടത്തി, അവരുടെ സജീവമായ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുകയും മികച്ച ഭാവിക്കുവേണ്ടിയുള്ള ഉത്തരവാദിത്തബോധം വളര്‍ത്തുകയും ചെയ്തു.
ബിക്കാനീര്‍ (രാജസ്ഥാന്‍), പ്രയാഗ്രാജ് (ഉത്തര്‍പ്രദേശ്), ഗുവാഹത്തി (ആസാം) എന്നിവിടങ്ങളിലെ പ്രാദേശിക പരിപാടികള്‍ ഉള്‍പ്പെടെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഈ പ്രചാരണം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ്. 5,000-ത്തിലധികം പൗരന്മാര്‍ ഈ പരിപാടികളില്‍ നേരിട്ട് പങ്കെടുത്തു, അതേസമയം 8 ലക്ഷത്തിലധികം പൗരന്മാര്‍ ഈ സംരംഭത്തിന്റെ ഉപ പ്രചാരണ പരിപാടികളായ സബ്കോ ന്യായഹര്‍ ഘര്‍ ന്യായ, നവ് ഭാരത് നവ സങ്കല്‍പ്, വിധി ജാഗ്രിതി അഭിയാന്‍ തുടങ്ങിയവയില്‍ സജീവമായി പങ്കെടുത്തു. സംഗമ നഗരി പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയോടനുബന്ധിച്ചാണ് ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രചാരണത്തിന്റെ പ്രധാന സവിശേഷതകള്‍:
- 'നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം' പ്രചാരണത്തിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന കൈപ്പുസ്തകം ബഹുമാനപ്പെട്ട നിയമ നീതിന്യായ മന്ത്രി (സ്വതന്ത്ര ചുമതല) പ്രകാശനം ചെയ്യും
- നീതിന്യായ വകുപ്പിന്റെ 2025ലെ കലണ്ടര്‍ പുറത്തിറക്കും
- HS2 പ്രചാരണത്തെക്കുറിച്ചുള്ള സിനിമയുടെ റിലീസ്
ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും സമാകലിക ലോകത്ത് അതിന്റെ പ്രസക്തിയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതില്‍ 'നമ്മുടെ ഭരണഘടന നമ്മുടെ അന്തസ്' കാമ്പയിന്‍ ഒരു പ്രധാന നാഴികക്കല്ലാണ്. പ്രയാഗ്രാജിലെ സമാപന പരിപാടി ഈ സുപ്രധാന സംരംഭത്തിന്റെ മഹത്തായ സമാപനത്തെയും രാജ്യവ്യാപകമായി പൗരന്മാരുമായി ഇടപഴകുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളെയും അടയാളപ്പെടുത്തുന്ന 'നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം' ത്തിനു തുടക്കം കുറിക്കുകയും ചെയ്യും.
ചടങ്ങില്‍ നിയമ-നീതി സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായ ശ്രീ അര്‍ജുന്‍ റാം മേഘ്വാള്‍ സന്നിഹിതനായിരിക്കും.
പരമാര്‍ഥ് നികേതന്‍ പ്രസിഡന്റും ആത്മീയ തലവനുമായ വിശുദ്ധ പൂജ്യ സ്വാമി ചിദാനന്ദ സരസ്വതി ജിയാണ് പരിപാടിയുടെ വിശിഷ്ടാതിഥി, പരമാര്‍ഥ് നികേതന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ പൂജ്യ സാധ്വി ഭഗവതി സരസ്വതി ജി വിശിഷ്ടഅതിഥിയായിരിക്കും. നീതിന്യായ വകുപ്പ് സെക്രട്ടറി (ജസ്റ്റിസ്) ജസ്റ്റിസ് രാജ് കുമാര്‍ ഗോയല്‍, ജോയിന്റ് സെക്രട്ടറി നിരജ് കുമാര്‍ ഗയാഗി എന്നിവരും സന്നിഹിതരായിരിക്കും.
പ്രാദേശിക പ്രചാരണ പരിപാടികളുടെ പരമ്പരയിലെ നാലാമത്തേത്, പ്രൗഡമായ മഹാകുംഭമേളയുടെ മദ്ധ്യേ, പ്രയാഗ്രാജിലെ അരയില്‍ ഘട്ടിന് സമീപമുള്ള പരമാര്‍ഥ് നികേതന്‍ ത്രിവേണി പുഷ്പിലാണു നടക്കുന്നത്. ഭരണഘടനയെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും എല്ലാ പൗരന്മാര്‍ക്കും നിയമപരമായ അവകാശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം പ്രചാരണത്തിനും തുടക്കം കുറിക്കും.
***************
(Release ID: 2095116)
Visitor Counter : 25