പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
Posted On:
22 JAN 2025 2:32PM by PIB Thiruvananthpuram
കർണാടകയിലെ ഉത്തര കന്നഡയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് അദ്ദേഹം, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.
എക്‌സിലെ പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:
“കർണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്.
മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും."
***
SK
(Release ID: 2095072)
Visitor Counter : 21
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada