വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഹാകുംഭ് 2025: പ്രയാഗ്‌രാജിലെ മഹാകുംഭ് നഗറിൽ ആകാശവാണിയുടെ കുംഭ്‌വാണി വാർത്താ ബുള്ളറ്റിനുകൾ ഇനി പൊതുവിവര വിനിമയ സംവിധാനത്തിൽ ലഭ്യമാണ്
Posted On:
18 JAN 2025 5:58PM by PIB Thiruvananthpuram
ഭക്തരെയും തീർത്ഥാടകരെയും വിവരങ്ങൾ അറിയിക്കുന്നതിനുള്ള ഒരു സുപ്രധാന സംരംഭത്തിൽ, ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിലെ മഹാകുംഭ് നഗറിലെ പൊതു വിവരവിനിമയ സംവിധാനത്തിലൂടെ ആകാശ വാണിയുടെ കുംഭ്‌വാണി വാർത്താ ബുള്ളറ്റിനുകൾ ഇപ്പോൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ആദ്യത്തെ കുംഭ്‌വാണി വാർത്താ ബുള്ളറ്റിൻ ഇന്ന്, അതായത് 18.01.2025 രാവിലെ 8:30 ന് ഈ സംവിധാനത്തിലൂടെ പ്രക്ഷേപണം ചെയ്തു.
മഹകുംഭമേളയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നൽകിക്കൊണ്ട് കുംഭ്‌വാണി വാർത്താ ബുള്ളറ്റിനുകൾ ഒരു ദിവസം മൂന്ന് തവണ( 8:30-8:40 am, 2:30-2:40 pm, and 8:30-8:40 pm) പ്രക്ഷേപണം ചെയ്യും. കൂടാതെ, ഭക്തർക്ക് പ്രയാഗ്‌രാജിലെ 103.5 MHz എന്ന ആവൃത്തിയിൽ കുംഭ്‌വാണി വാർത്താ ബുള്ളറ്റിനുകൾ ട്യൂൺ ചെയ്യാനും കഴിയും. കുംഭവാണി വാർത്താ ബുള്ളറ്റിനുകൾ ന്യൂസ് ഓൺ എയർ ആപ്പ്, വേവ്സ് ഒടിടി പ്ലാറ്റ്‌ഫോം എന്നിവയിലും പ്രക്ഷേപണം ചെയ്യുന്നു, കൂടാതെ ആകാശവാണിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ന്യൂസ് ഓൺ എയർ ഒഫീഷ്യലിലും വാർത്തകൾ ലഭ്യമാണ്.
ഈ സംരംഭത്തിന് ഭക്തരും തീർത്ഥാടകരും മികച്ച സ്വീകാര്യതയാണ് നൽകിയിരിക്കുന്നത്. പലരും ഇതിനെ "മഹാകുംഭത്തെക്കുറിച്ച് അറിയാനുള്ള ഒരു മഹത്തായ സംരംഭം" എന്ന് വിശേഷിപ്പിക്കുന്നു.
2025 ലെ മഹാകുംഭത്തിനായി സമർപ്പിച്ചിരിക്കുന്ന ആകാശവാണിയുടെ കുംഭവാണി ചാനൽ ജനുവരി 10 ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകന്റെ വെർച്വൽ ആയി ചടങ്ങിൽ പങ്കെടുത്തു. 2025 ഫെബ്രുവരി 26 വരെ ചാനൽ വാർത്തകളും മറ്റ് പരിപാടികളും പ്രക്ഷേപണം ചെയ്യുന്നത് തുടരും
SKY
*****
(Release ID: 2094158)
Visitor Counter : 21