രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, മാഘ ബിഹു ആഘോഷങ്ങളുടെ തലേന്ന് ആശംസ നേര്‍ന്ന് രാഷ്ട്രപതി

Posted On: 12 JAN 2025 6:26PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ സഹപൗരന്മാർക്ക് ജനുവരി 13 ന്റെ ലോഹ്രി, ജനുവരി 14 ന്റെ മകരസംക്രാന്തി, പൊങ്കൽ, മാഘ ബിഹു  എന്നീ ആഘോഷങ്ങള്‍ക്ക് ആശംസ നേർന്നു.

ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, മാഘ ബിഹു ആഘോഷങ്ങളുടെ ധന്യവേളയിൽ രാജ്യത്തെയും വിദേശത്തെയും എല്ലാ ഇന്ത്യക്കാർക്കും ഹൃദയംഗമമായ ആശംസ നേരുന്നതായി സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. 

നമ്മുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായ ഈ ആഘോഷങ്ങള്‍ ആവേശവും സന്തോഷവും കൊണ്ടുവരുന്നു. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ രൂപങ്ങളിൽ ആഘോഷിക്കുന്ന ഈ ഉത്സവങ്ങൾ പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്ന നമ്മുടെ ബന്ധത്തെ പ്രകടമാക്കുന്നു. ഈ അവസരത്തില്‍ ജനങ്ങള്‍ പുണ്യനദികളിൽ ദിവ്യസ്നാനം നടത്തുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു.

വിളകളുമായി ബന്ധപ്പെട്ട ഈ ഉത്സവങ്ങളിലൂടെ രാജ്യത്തെ അന്നമൂട്ടാന്‍ അക്ഷീണം പ്രയത്നിക്കുന്ന കഠിനാധ്വാനികളായ കർഷകരോട് നാം നന്ദി പ്രകടിപ്പിക്കുന്നു.

ഈ ഉത്സവങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാൻ കൂടുതൽ ഊർജ്ജസ്വലതയോടെ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും രാഷ്ട്രപതി ആശംസ സന്ദേശത്തില്‍ പറഞ്ഞു. 

രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-


(Release ID: 2092377) Visitor Counter : 16