പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
വർഷാന്ത്യ അവലോകനം - ഭരണപരിഷ്കരണ പൊതു പരാതി വകുപ്പ് -2024
Posted On:
28 DEC 2024 4:06PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 03 ജനുവരി 2025
2024 ലെ ഭരണപരിഷ്കരണ-പൊതുപരാതി വകുപ്പിന്റെ നേട്ടങ്ങളുടെ ചുരുക്കം ചുവടെ ചേർക്കുന്നു:
DARPG യുടെ 2024 ലെ പ്രധാന സംരംഭങ്ങൾ/ നേട്ടങ്ങൾ
1. നൂറു ദിന കർമ്മ പദ്ധതി വിജയകരമായി നടപ്പിലാക്കി
- 94 സ്ഥാപനങ്ങളിൽ ഇ-ഓഫീസ് നടപ്പിലാക്കി.
· ഫലപ്രദമായ പൊതു പരാതി പരിഹാരത്തിനായി സമഗ്ര മാർഗ്ഗനിർദ്ദേശങ്ങൾ
· പൊതു ഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ നവീകരിച്ചു
· ഗാംബിയ, മാൽദീവ്സ്, മലേഷ്യ എന്നീ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു
· മുംബൈയിൽ ഇരുപത്തിയേഴാമത് ദേശീയ ഇ -ഗവണ്മെന്റ് കോൺഫറൻസ് സംഘടിപ്പിച്ചു.
· ശുചിത്വത്തിനും മുടങ്ങിക്കിടക്കൽ കുറയ്ക്കുന്നതിനും പ്രത്യേക ക്യാമ്പയിൻ 4.0
2. ദേശീയ ഇ - ഗവേണൻസ് കോൺഫറൻസ് : "വികസിതഭാരതം : സുരക്ഷിതവും സുസ്ഥിരവുമായ ഇ - സേവന സൗകര്യം" എന്ന പ്രമേയത്തിൽ 2024 സെപ്റ്റംബർ 3 മുതൽ 4 വരെ നടന്നു. തടസ്സമില്ലാത്ത IT സേവനങ്ങൾ , AI, ബ്ലോക്ക് ചെയിൻ, പരാതി പരിഹാരം, സൈബർ സുരക്ഷ എന്നിവയ്ക്കായി ഇന്ത്യ@2047 ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുംബൈ പ്രമേയം കോൺഫറൻസിൽ കൈക്കൊണ്ടു. 16 ദേശീയ ഇ-ഗവേണൻസ് പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു. രണ്ടായിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
3. പൊതു പരാതി പരിഹാരം :
· കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ പൊതുസേവന തലവന്മാരുടെയും ക്യാബിനറ്റ് സെക്രട്ടറിമാരുടെയും യോഗത്തിൽ " അത്യാധുനിക പരാതി പരിഹാര രീതിയായും" ആഗോളതലത്തിലെ മികച്ച സമ്പ്രദായമായും CPGRAMS അംഗീകരിക്കപ്പെട്ടു.
· 2024 ൽ 24 ലക്ഷത്തിൽപരം പരാതികൾ ലഭിക്കുകയും, ശരാശരി പരിഹാരസമയമായ 12 ദിവസത്തിനുള്ളിൽ 98% തീർപ്പ് കൽപ്പിക്കുകയും ചെയ്തു.
· 85 മന്ത്രാലയങ്ങളിൽ പരാതി പരിഹാര നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് പരാതി പരിഹാര വിലയിരുത്തൽ സൂചിക (GRAI) 2023 റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
· സേവോത്തം (SEVOTTAM) പദ്ധതിയിലൂടെ , 20,000 പരാതി പരിഹാര ഉദ്യോഗസ്ഥരെ DARPG പരിശീലിപ്പിച്ചു.
· 500ല്‍ പരം ഉദ്യോഗസ്ഥർക്കായി " ഫലപ്രദമായ പൊതു പരാതി പരിഹാരം" വിഷയത്തിൽ ദേശീയ ശില്പശാല സംഘടിപ്പിച്ചു.
4. പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ: പൊതു ഭരണ മികവിനുള്ള 2023 ലെ പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ 2025 ഏപ്രിൽ 21ന് സമ്മാനിക്കും. മാതൃകാപരമായ സേവനം കാഴ്ചവെക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം.
5. ശുചിത്വം നടപ്പിലാക്കുന്നതിനും സർക്കാരിലെ പ്രവർത്തനതടസ്സങ്ങൾ കുറയ്ക്കുന്നതിനും പ്രത്യേക ക്യാമ്പയിൻ 4.0 : 2024 ഒക്ടോബറിൽ നടന്ന ക്യാമ്പയിനിൽ 5.97 ലക്ഷം ഓഫീസ് ഇടങ്ങൾ വൃത്തിയാക്കുകയും , 189.75 ലക്ഷം സ്ക്വയർ ഫീറ്റ് സ്ഥലം ഒഴിഞ്ഞു കിട്ടുകയും ചെയ്തു. കൂടാതെ , 45.1 ലക്ഷം ഫയലുകൾ അവലോകനം ചെയ്തു, 5.55 ലക്ഷം പരാതികൾക്ക് തീർപ്പ് കൽപ്പിച്ചു. പാഴ് വസ്തുക്കൾ ഒഴിവാക്കിയതിലൂടെ Rs. 650 കോടി രൂപ ലഭ്യമാകുകയും ചെയ്തു . 2021 മുതൽ 2024 വരെയുള്ള ക്യാമ്പയിനുകളിലൂടെ പാഴ് വസ്തുക്കൾ ഒഴിപ്പിച്ചതിലൂടെ ആകെമൊത്തം 643.8 സ്ക്വയർ ഫീറ്റ് സ്ഥലവും 2,364 കോടി രൂപയും ആദായമായി ലഭിച്ചു .
6. നാലാമത് സുശാസൻ സപ്‌താഹ് , പ്രശാസൻ ഗാവ് കി ഓർ ക്യാമ്പയിൻ : ഈ ദേശീയ ക്യാമ്പയിൻ CPGRAMS സംബന്ധിച്ച 3.44 ലക്ഷം പരാതികൾ പരിഹരിക്കുകയും 700ലധികം ജില്ലകളിൽ 51,618 ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു. ക്യാമ്പയിനിലൂടെ ഭരണത്തിലെ നൂതന ആവിഷ്കാരങ്ങൾ എടുത്തു കാണിക്കുകയും, 272 ജില്ലാ Vision@100 രേഖകൾ തയ്യാറാക്കുകയും ചെയ്തു.
7. പ്രാദേശിക സമ്മേളനങ്ങൾ : ഗുവാഹത്തിയിലെ ഇ -ഗവേണൻസ് സമ്മേളനം വടക്ക് കിഴക്കൻ പ്രദേശത്തിനുള്ള ഡിജിറ്റൽ ഗവേണൻസ് പുരോഗതികൾ എടുത്തു കാണിച്ചപ്പോൾ, റായ്പൂരിലെ സദ് ഭരണ സമ്മേളനം എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണ പരിഹാരങ്ങൾക്ക് ഊന്നൽ നൽകി.
8. സംസ്ഥാനങ്ങളും RTS കമ്മീഷനുകളും ആയുള്ള സഹകരണം :
. മഹാരാഷ്ട്രയുമായി ചേർന്ന് 2023 ലെ ജില്ലാ സദ്ഭരണസൂചിക പുറത്തിറക്കി.
· കൂടുതൽ പേർക്ക് ലഭ്യമാകുന്ന തരത്തിൽ ജമ്മു കശ്മീരിലെ പരാതി പോർട്ടൽ നവീകരണം.
· സേവന അവകാശ കമ്മീഷന്റെ പങ്കാളിത്തത്തോടെ സംഘടിതമായ രീതിയിൽ സേവനം ലഭ്യമാക്കുക
9. NeSDA-യുടെ കീഴിൽ ഫലപ്രദമായ അളവുകോലുകൾ: നിർബന്ധിത ഇ - സേവനങ്ങൾ 78% വ്യാപിപ്പിച്ചുകൊണ്ട് ഇ - സേവനങ്ങളുടെ എണ്ണം 17,269 ആയി വർധിച്ചു. നാല് സംസ്ഥാനങ്ങൾ പൂർണ്ണമായും സാച്ചുറേഷൻ കൈവരിച്ചപ്പോൾ 12 സംസ്ഥാനങ്ങൾ ഏകീകൃത പോട്ടലുകളിലൂടെ 80 ശതമാനത്തോളം സേവനങ്ങൾ നൽകിവരുന്നു.
10. ഇ -ഓഫീസ് സ്വീകരിക്കൽ : ഇ -ഓഫീസ് അപഗ്രഥനത്തിനും നടപ്പിലാക്കുന്നതിനുമായി ദേശീയ ശില്പശാല സംഘടിപ്പിച്ചു. രസീതുകളുടെ ഡിജിറ്റൽ വൽക്കരണം 94.3% പൂർത്തിയാക്കിക്കൊണ്ട് ഫയൽ ജനറേഷന്റെ കാര്യത്തിൽ ഇ -ഓഫീസ് 90.6% നടപ്പിലാക്കി. ഫയൽ നീക്കം സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ഘട്ടങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
11. IE&C സഹകരണം – കമ്പോഡിയ, ശ്രീലങ്ക, മാൽദീവ്സ് , മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ DARPG - IIAS കോൺഫറൻസ് 2025: കമ്പോഡിയ, ശ്രീലങ്ക , മാൽദീവ്സ് , മലേഷ്യ എന്നീ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ ഒപ്പുവച്ചു . കോമൺവെൽത്ത് പൊതുസേവന തലവന്മാരുടെ യോഗങ്ങളിൽ ഉടനീളം ഉൾപ്പെടെ എല്ലാ ആഗോള സമ്മേളനങ്ങളിലും DARPG പങ്കെടുക്കുകയും 2025ലെ IIAS-DARPG ഇന്ത്യ കോൺഫറൻസ് സംഘടിപ്പിക്കുകയും ചെയ്തു .
12. അഭിനവ് പഹൽ സീരീസ് : പൊതു സേവന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് അവാർഡ് അർഹമാകുന്ന ഭരണ സമ്പ്രദായങ്ങളുടെ അനുകരണം പ്രോത്സാഹിപ്പിക്കുന്നതാണ് സംരംഭം..
13. ദേശീയ സദ്ഭരണ വെബിനാർ സീരീസ് : അവാർഡ് ജേതാക്കൾ തങ്ങളുടെ മികച്ച രീതികൾ പങ്കുവയ്ക്കുന്ന 6 വെബിനാറുകൾ, ഓരോന്നിലും ആയിരത്തോളം ഫീൽഡ് ഓഫീസർമാർ പങ്കെടുത്തു.
14. സംസ്ഥാന സഹകരണ സംരംഭ പദ്ധതി : ഇ - ഓഫീസ് പരിഹാരങ്ങൾ, വീട്ടുപടിക്കലുള്ള സേവനങ്ങൾ, വ്യവഹാര മേൽനോട്ടം എന്നിവ കേന്ദ്രീകരിച്ചുകൊണ്ട് 15 പുതിയ പദ്ധതികൾ അനുവദിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ഒരു പ്രത്യേക പോർട്ടലും ലോഞ്ച് ചെയ്തു.
15. ഭരണഘടനാ ദിനം, അന്താരാഷ്ട്ര വനിതാദിനം , POSH നിയമം സംബന്ധിച്ച വെബിനാർ : ഭരണഘടന, സിവിൽ സർവീസിലെ വനിതകൾ , എന്നിവ സംബന്ധിച്ച് വെബിനാറുകളും POSH നിയമം സംബന്ധിച്ച് ശില്പശാലയും സംഘടിപ്പിച്ചു. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബോധവൽക്കരണത്തിനു പ്രാധാന്യം നൽകിക്കൊണ്ടാണ് ഇവ സംഘടിപ്പിച്ചത് .
16. 2023-24 വർഷത്തെ രാജ്ഭാഷാ കീർത്തി പുരസ്കാരം ലഭിച്ചു : ഹിന്ദി ഭാഷയിലെ മികവിനുള്ള ഒന്നാം സമ്മാനം DARPG ക്കു ലഭിച്ചു. ഔദ്യോഗിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് DARPG ക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് പുരസ്കാരം.
*****
(Release ID: 2090031)
Visitor Counter : 16