പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഉൾനാടൻ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർവതോമുഖ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 JAN 2025 10:20AM by PIB Thiruvananthpuram

ഉൾനാടൻ   പ്രദേശങ്ങളിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും സർവതോമുഖമായ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര ഗവൺമെൻ്റിന്റെ   ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

 എക്‌സിൽ ശ്രീ ദേവേന്ദ്ര ഫഡ്‌ണവീസിൻ്റെ പോസ്റ്റിന് മറുപടിയായി  ശ്രീ മോദി കുറിച്ചതിങ്ങനെ:

"ഉൾനാടൻ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർവതോമുഖമായ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര ഗവൺമെൻ്റിന്റെ  ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഇത് തീർച്ചയായും 'ജീവിത സൗകര്യം' വർദ്ധിപ്പിക്കുകയും കൂടുതൽ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യും.  ഗഡ്ചിരോളിയിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും സഹോദരീസഹോദരന്മാർക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ!"

***

SK


(Release ID: 2089480) Visitor Counter : 27