പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നൂതനാശയങ്ങളും ധൈര്യവും പ്രകടമാക്കുന്ന അസംഖ്യം പ്രചോദനാത്മകമായ ജീവിതയാത്രകൾ നിറഞ്ഞ പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ: പ്രധാനമന്ത്രി

Posted On: 31 DEC 2024 8:21PM by PIB Thiruvananthpuram

നൂതനാശയങ്ങളും ധൈര്യവും പ്രകടമാക്കുന്ന അസംഖ്യം പ്രചോദനാത്മകമായ ജീവിതയാത്രകൾ നിറഞ്ഞ പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിപ്രായപ്പെട്ടു. ഗ്രീൻ ആർമിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, വഴികാട്ടിയാകുന്ന അവരുടെ  പ്രവർത്തനം പ്രചോദനമേകുന്നതായി അദ്ദേഹം  പ്രകീർത്തിച്ചു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

"നൂതനാശയങ്ങളും ധൈര്യവും പ്രകടിപ്പിക്കുന്ന അസംഖ്യം പ്രചോദനാത്മകമായ ജീവിതയാത്രകൾ നിറഞ്ഞ പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ.

അവരിൽ പലരുമായും കത്തുകളിലൂടെ ബന്ധം നിലനിർത്താൻ ആകുന്നത് സന്തോഷകരമാണ്. അത്തരത്തിലുള്ള ഒരു ശ്രമമാണ് ഗ്രീൻ ആർമി. വഴികാട്ടിയാകുന്ന അതിൻ്റെ  പ്രവർത്തനങ്ങൾ നിങ്ങളെ വളരെയധികം പ്രചോദിപ്പിക്കും."

***

SK


(Release ID: 2089157) Visitor Counter : 15