ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത അവലോകനം 2024: ഭൂവിഭവ വകുപ്പിന്റെ (ഗ്രാമവികസന മന്ത്രാലയം) നേട്ടങ്ങള്‍

Posted On: 26 DEC 2024 3:59PM by PIB Thiruvananthpuram
നഗരപ്രദേശങ്ങളില്‍ ഭൂരേഖകൾ സൃഷ്ടിക്കുന്നതിനായി DILRMP പദ്ധതിയ്ക്ക് കീഴിൽ "NAKSHA" എന്ന പുതിയ പരിപാടിക്ക്, പ്രാരംഭഘട്ടത്തില്‍ രാജ്യത്തുടനീളം 150 നഗരങ്ങളിൽ  ഭൂ വിഭവ  വകുപ്പ് തുടക്കം കുറിച്ചു.

ഭൂവിഭവ വകുപ്പ് രണ്ട് പദ്ധതികൾ/പരിപാടികൾ നടപ്പാക്കുന്നു:

 
ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോഗ്രാം അഥവാ ഡിജിറ്റൽ ഇന്ത്യ ഭൂരേഖകളുടെ ആധുനികവത്കരണം   (DILRMP)

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ ഭാഗമായ നീർത്തട വികസനം  (WDC- PMKSY)


I.  ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡേണൈസേഷൻ പ്രോഗ്രാം(DILRMP)
നഗരപ്രദേശങ്ങളിൽ ഭൂരേഖകൾ സൃഷ്ടിക്കുന്നതിനായി ഭൂവിഭവ വകുപ്പ്  2024 സെപ്റ്റംബറിൽ  193.81 കോടി രൂപ വകയിരുത്തി  DILRMP-യുടെ കീഴിൽ നാഷണൽ ജിയോസ്പേഷ്യൽ നോളജ്-ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻസ് (NAKSHA) ന് തുടക്കം കുറിച്ചു. പ്രാരംഭഘട്ടമെന്ന നിലയില്‍ 150 നഗരങ്ങളിൽ ആരംഭിച്ച ഈ പരിപാടി ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത നൽകുകയും നഗരപ്രദേശങ്ങളിലെ ഭൂതർക്കങ്ങൾ പരിഹരിക്കുകയും ചെയ്യും.

ഭൂരേഖകളുടെയും രജിസ്ട്രേഷന്റെയും വിവരങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനും അതുവഴി തട്ടിപ്പ്/ബിനാമി ഇടപാടുകൾ പരിശോധിക്കുന്നതിനും ഭൂതർക്കങ്ങൾ കുറയ്ക്കുന്നതിനുമായി DILRMP-യുടെ കീഴിൽ ഭൂരേഖകളുടെയും രജിസ്ട്രേഷന്റെയും ഡിജിറ്റല്‍വല്‍ക്കരണ /കമ്പ്യൂട്ടർവൽക്കരണ പരിപാടി നടപ്പാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളും ഇത്നടപ്പാക്കി .

ഭാഗം ചെയ്ത ഭൂമിഓഹരിക്ക്    ULPIN (യുനീക് ലാൻഡ് പാഴ്സൽ ഐഡന്റിഫിക്കേഷൻ നമ്പർ) / ഭൂ-ആധാർ  നൽകുന്നത് DILRMP-യുടെ ഒരു നൂതന നടപടിയാണ്. ഇതുവരെ 23 കോടി ഭൂ ഓഹരികള്‍ക്ക് ULPIN നൽകിയിട്ടുണ്ട്.

II. പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജനയുടെ ഭാഗമായ നീർത്തട വികസനം  (WDC-PMKSY)
കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും ദാരിദ്ര്യം കുറയ്ക്കുകയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുകയും വരൾച്ചയുടെ ആഘാതങ്ങള്‍ ലഘൂകരിക്കുകയും  ദീർഘകാലാടിസ്ഥാനത്തിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഭൂനശീകരണം, മണ്ണൊലിപ്പ്, ജലക്ഷാമം, കാലാവസ്ഥാ അനിശ്ചിതത്വങ്ങൾ എന്നിവ പരിഹരിക്കുന്നതിലാണ് WDC-PMKSY ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021-22 മുതൽ 2025-26 വരെ കാലയളവിൽ WDC-PMKSY രണ്ടാംഘട്ടമായി പദ്ധതി തുടരാൻ സർക്കാർ അംഗീകാരം നൽകി. 28 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി  2024 ഡിസംബർ 20 വരെ 1,150 പദ്ധതികൾ അനുവദിച്ച് 4,574.54 കോടി രൂപ (56% കേന്ദ്ര വിഹിതമടക്കം) വിതരണം ചെയ്തിട്ടുണ്ട്.  പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍ ഇവയാണ്:

1.15 ലക്ഷം ജലസംഭരണ സംവിധാനങ്ങളുടെ നിർമാണം/പുനരുജ്ജീവനം.
1.69 ലക്ഷം ഹെക്ടർ സ്ഥലത്ത് സംരക്ഷിത ജലസേചനം വ്യാപിപ്പിക്കല്‍.
9.86 ലക്ഷം കർഷകർക്ക് നേരിട്ടുള്ള ആനുകൂല്യങ്ങൾ.

നീരുറവകളുടെ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭൂമേഖലയുടെ  പുനഃസ്ഥാപനത്തിലൂടെ തണ്ണീര്‍ത്തടങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിടുന്ന WDC-PMKSY 2.0 പദ്ധതി . ഈ പദ്ധതി ശേഷിവർധന, ജീവിത നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ നേട്ടങ്ങളും  വാഗ്ദാനം ചെയ്യുന്നു. WDC-PMKSY 2.0 പ്രകാരം പദ്ധതി പ്രദേശങ്ങളിലെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി  15 സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനകം 4,075 നീരുറവകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

2018-ലെ നീതി ആയോഗ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏകദേശം 5 ദശലക്ഷം നീരുറവകളില്‍ ഏകദേശം 3 ദശലക്ഷം ഇന്ത്യൻ  ഹിമാലയൻ മേഖലയിലാണ്. ഗണ്യമായ മഴ ലഭിക്കുന്നുണ്ടെങ്കിലും വേനൽക്കാലത്ത് മലയോര പ്രദേശങ്ങൾ ജലക്ഷാമം നേരിടുന്നതിനാല്‍  ഈ നീരുറവകളിൽ പകുതിയും വരണ്ടതോ വറ്റിക്കൊണ്ടിരിക്കുന്നതോ ആണ്.

2019-ൽ നീർത്തട വികസന പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് രാജ്യവ്യാപകമായ ഒരു പരിപാടിയിലൂടെ ഭൂവിഭവ വകുപ്പ് ഈ പ്രശ്നം പരിഹരിക്കണമെന്ന് നീതി ആയോഗ് ശിപാർശ ചെയ്തു. WDC-PMKSY 2.0 പ്രകാരം നീരുറവകളുടെ  വികസനം ഒരു സുപ്രധാന പ്രവർത്തനമായി ഉൾപ്പെടുത്തി. ഈ ചട്ടക്കൂടിന് കീഴിൽ 2,740 നീരുറവകൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഒരു പ്രാരംഭഘട്ട പരിപാടിയ്ക്ക് തുടക്കം കുറിച്ചു.

(Release ID: 2089000) Visitor Counter : 16