ആയുഷ്
വർഷാന്ത്യ അവലോകനം 2024
Posted On:
23 DEC 2024 5:19PM by PIB Thiruvananthpuram
പരമ്പരാഗത വൈദ്യശാസ്ത്രമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് ആഗോള അംഗീകാരങ്ങൾ നേടിയതിന്റെയും പുതിയ നാഴികക്കല്ലുകൾ പിന്നിട്ടതിന്റെയും ഒരു വർഷം
പരമ്പരാഗത വൈദ്യശാസ്ത്രമേഖലയിലെ ആഗോള അംഗീകാരത്തിന്റെയും പ്രോത്സാഹനത്തിന്റേതുമായ സുപ്രധാന നേട്ടങ്ങളുടെ വർഷമായി ഈ വർഷം അടയാളപ്പെടുത്തപ്പെട്ടു . ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ ലോകമെമ്പാടുമുള്ള മുഖ്യധാരാ ആരോഗ്യ സംവിധാനങ്ങളിലേക്ക് കണ്ണിചേർക്കുന്നത് മുതൽ രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും സുപ്രധാന കരാറുകളിലേർപ്പെടുന്നത് വരെയുള്ള കാര്യങ്ങളിൽ ആയുഷിനെ സംബന്ധിച്ചിടത്തോളം സുപ്രധാന കാലഘട്ടമായിരുന്നു ഈ വർഷം.
ലോകാരോഗ്യസംഘടനയുടെ (WHO) ICD-11-ൽ പരമ്പരാഗത വൈദ്യശാസ്ത്രം ഉൾപ്പെടുത്തി: ലോകാരോഗ്യസംഘടനയുടെ ICD-11-ൽ ആയുർവേദം, സിദ്ധ, യുനാനി എന്നിവ അടിസ്ഥാനമാക്കിയുള്ള രോഗവിവരങ്ങളും പദാവലികളും ഉൾപ്പെടുത്തി. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനം, ഗവേഷണം, നയരൂപീകരണം, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഈ സുപ്രാധാന നാഴികകല്ലിലൂടെ കൂടുതൽ മെച്ചപ്പെടും .
സൂര്യ നമസ്‌കാര പരിപാടി : 2024 ജനുവരി 1 മുതൽ 14 വരെ രാജ്യവ്യാപകമായി നടന്ന സൂര്യ നമസ്‌കാരത്തിന്റെ പ്രചാരണത്തിൽ വ്യാപക ജനപങ്കാളിത്തമുണ്ടായി. ഇതിലൂടെ ഗുജറാത്ത് സർക്കാർ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചു.
വൈബ്രൻ്റ് ഗുജറാത്ത് ആഗോള ഉച്ചകോടി: വൈബ്രൻ്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിൽ മന്ത്രാലയം പങ്കെടുത്തു. ആയുർവേദവും പരമ്പരാഗത വൈദ്യശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാദ്ധ്യതകൾ ഉച്ചകോടി ചർച്ച ചെയ്തു.
ദേശീയ ആരോഗ്യ മേളകൾ: പൊതുജനാരോഗ്യം, ഗവേഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ആയുഷ് നടത്തിയ മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുന്ന ദേശീയ ആരോഗ്യ മേളയും AIACcon 2024 ഉം യഥാക്രമം മുംബൈയിലും ന്യൂഡൽഹിയിലുമായി മന്ത്രാലയം സംഘടിപ്പിച്ചു.
റിസർച്ച് ആൻഡ് വെൽനസ് സെൻ്ററുകൾ: ഝജ്ജാറിൽ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ ആൻഡ് നാച്ചുറോപ്പതി (CRIYN) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതിയിലെ ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെൻ്ററും ഉദ്ഘാടനം ചെയ്തു.
സഹകരണാത്മക ആരോഗ്യ സംരംഭങ്ങൾക്കായുള്ള ധാരണാപത്രങ്ങൾ: ആയുർവേദത്തിലൂടെ കൗമാരക്കാരികളായ പെൺകുട്ടികളുടെ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനായി വനിതാ ശിശു വികസന മന്ത്രാലയവുമായും , അക്കാദമിക സഹകരണത്തിനായി റിസർച്ച് ആൻഡ് ഇൻഫർമേഷൻ സിസ്റ്റവുമായും (RIS) ധാരണാപത്രങ്ങൾ ഒപ്പുവച്ചു. വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളുമായും ധാരണാപത്രങ്ങളിൽ ഒപ്പിട്ടു . ഇത് ആരോഗ്യമേഖലയിലും ആരോഗ്യപരിപാലനത്തിലും ഉള്ള ഇന്ത്യയുടെ നേതൃപരമായ പങ്ക് ശക്തിപ്പെടുത്തും.
ആഗോള പങ്കാളിയുമായുള്ള സഹകരണവും കരാറുകളും: ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെൻ്റർ (GTMC) സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക വ്യവസ്ഥകൾ വിശദീകരിക്കുന്ന ഡോണർ ഉടമ്പടിയിൽ ഭാരതസർക്കാരും ലോകാരോഗ്യസംഘടനയും ഒപ്പുവച്ചു.
ലോക ഹോമിയോപ്പതി ദിനം: വൈദ്യശാസ്ത്ര ലോകത്തിന് ഹോമിയോപ്പതി നൽകിയ സംഭാവനകളെ ആദരിച്ചുകൊണ്ട് മന്ത്രാലയം 2024 ഏപ്രിൽ 10 ന് ലോക ഹോമിയോപ്പതി ദിനം ആചരിച്ചു.
യുനാനി ദിനാചരണം: ഏക ഭൂമി, ഏകാരോഗ്യം എന്ന പ്രമേയത്തിലൂന്നിയുള്ള യുനാനി മെഡിസിൻ ദേശീയ സമ്മേളനവും 2024 ലെ യുനാനി ദിനവും ആയുഷ് മന്ത്രാലയം ന്യൂഡൽഹിയിൽ ആഘോഷിച്ചു.
പത്താമത് അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga-IDY): “യോഗയുടെ നേട്ടങ്ങൾ, വ്യക്തികൾക്കും സമൂഹത്തിനും” എന്ന പ്രമേയത്തിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ശ്രീനഗറിൽ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനം ഒട്ടേറെ റെക്കോർഡുകൾ സ്ഥാപിക്കുകയും ഗിന്നസ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്തു
വേൾഡ് ഫുഡ് ഇന്ത്യയിൽ ആയുഷ് പവലിയൻ: ന്യൂ ഡെൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ പരിപാടിയിൽ ആയുഷ് പവലിയനിലൂടെ നൂതന പോഷകാഹാരത്തിലും ക്ഷേമത്തിലും ആയുർവേദത്തിൻ്റെയും ഇന്ത്യയുടെ മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെയും സുപ്രധാന പങ്ക് മന്ത്രാലയം പ്രദർശിപ്പിച്ചു. പരമ്പരാഗത ജ്ഞാനവും സമകാലിക ഭക്ഷണ രീതികളെയും സമന്വയിപ്പിക്കുന്ന ആയുർവേദ ഭക്ഷണം എന്ന ആശയവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
സ്ഥാപക ദിന ആഘോഷങ്ങൾ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ എട്ടാമത് സ്ഥാപക ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ആയുഷ് ഔഷധി ഫാർമസി പ്രോഗ്രാമിന് തുടക്കം കുറിച്ചു.
9-ആം ആയുർവേദ ദിനം: ആയുർവേദ ദിനത്തിൽ ആരോഗ്യ മേഖലയിലെ 12,850 കോടി രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾ: ഇന്ത്യയിലെ ആദ്യ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ്, രണ്ടാം ഘട്ടം പ്രധാനമന്ത്രി ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. ഒഡീഷയിലും ഛത്തീസ്ഗഡിലും രണ്ട് യോഗ, പ്രകൃതി ചികിത്സ സ്ഥാപനങ്ങളുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ദേശ് കാ പ്രകൃതി പരിക്ഷൺ അഭിയാൻ എന്ന പേരിലുള്ള രാജ്യവ്യാപക പ്രചാരണവും ആയുഷുമായി ബന്ധപ്പെട്ട നാല് മികവിന്റെ കേന്ദ്രങ്ങളും 2024-ൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
വികസിത ഭാരതം 2047-നായുള്ള പ്രധാനമന്ത്രിയുടെ ദർശനം: 2047-ഓടെ ഇന്ത്യയെ പരമ്പരാഗത വൈദ്യശാസ്ത്രത്തിൻ്റെ കേന്ദ്രമാക്കി മാറ്റാനുള്ള ദർശനം ബഹുമാനപ്പെട്ട പ്രധാനമന്ത്രി വിശദീകരിച്ചു.
ആയുഷ് മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടങ്ങളുടെയും നൂതന സഹകരണത്തിന്റെയും ആഗോള അംഗീകാരത്തിൻ്റെയും വർഷമായിരുന്നു 2024
(Release ID: 2088761)