ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ഉപരാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി

പത്മവിഭൂഷൺ പുരസ്‌കാര ജേതാവും1991-ലെ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയുമായ അദ്ദേഹം നമ്മുടെ രാജ്യത്തെ ധീരതയോടെ ഒരു നിർണായക പരിവർത്തനത്തിലേയ്ക്ക് നയിച്ചു- ഡോ. മൻമോഹൻ സിംഗിനെക്കുറിച്ച് ഉപരാഷ്ട്രപതി 

 ഡോ. സിംഗുമായി അർത്ഥവത്തായ, ഉൾക്കാഴ്ചയുള്ള ആശയവിനിമയത്തിൽ ഏർപ്പെടാനുള്ള അവസരം ലഭിച്ചു :ഉപരാഷ്ട്രപതി

 ഡോ. സിംഗിന്റെ വേർപാടിൽ ഇന്ത്യയ്ക്ക് നഷ്ടമായത് ഉന്നത ബൗദ്ധികതയുള്ള ഒരു നേതാവിനെയാണ്.

Posted On: 26 DEC 2024 11:30PM by PIB Thiruvananthpuram

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ ഉപരാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി

 
 'എക്‌സിൽ' ഒരു പോസ്റ്റിൽ ഉപരാഷ്ട്രപതി കുറിച്ചു :
 
 “ഇന്ത്യയുടെ സാമ്പത്തിക മേഖലയെ മാറ്റിമറിച്ച മുൻ പ്രധാനമന്ത്രിയും മഹാനായ സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻ സിംഗ് ജിയുടെ വേർപാടിൽ അഗാധമായ വേദനയുണ്ട്. പത്മവിഭൂഷൺ പുരസ്‌കാരജേതാവും 1991-ലെ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയുമായ അദ്ദേഹം, വളർച്ചയ്ക്കും സമൃദ്ധിക്കും പുതിയ പാതകൾ തുറന്ന് ഒരു നിർണായക പരിവർത്തനത്തിലൂടെ നമ്മുടെ രാജ്യത്തെ ധീരതയോടെ നയിച്ചു.
 
  ഡോ. സിംഗുമായി അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് അർത്ഥവത്തായ, ഉൾക്കാഴ്ചയുള്ള ആശയവിനിമയത്തിൽ ഏർപ്പെടാനുള്ള അവസരം ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയിൽ എനിക്ക് ലഭിച്ചു. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഗാധമായ ധാരണ, സൗമ്യമായ പെരുമാറ്റം, ഇന്ത്യയുടെ പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ എൻ്റെ ഓർമ്മയിൽ എക്കാലവും നിലനിൽക്കും.
 
 ഡോ. സിംഗിന്റെ വേർപാടിൽ ഇന്ത്യക്ക് നഷ്ടമായത് ഉന്നതമായ ബൗദ്ധികശക്തിയുള്ള രാഷ്ട്രതന്ത്രജ്ഞനെയാണ് . അദ്ദേഹത്തിൻ്റെ മഹത്തായ പൈതൃകം ഭാരതത്തിൻ്റെ വളർച്ചാ പാതയെ എക്കാലവും നയിക്കും. ദുഃഖം നിറഞ്ഞ ഈ അവസരത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

(Release ID: 2088367) Visitor Counter : 35