രാഷ്ട്രപതിയുടെ കാര്യാലയം
പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരങ്ങൾ, രാഷ്ട്രപതി സമ്മാനിച്ചു.
Posted On:
26 DEC 2024 12:47PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 26 ഡിസംബർ 2024
ഇന്ന് (ഡിസംബർ 26, 2024) രാഷ്ട്രപതിഭവൻ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ, അസാധാരണ നേട്ടങ്ങൾ കാഴ്ചവെച്ച 17 കുട്ടികൾക്ക് ഏഴ് വിഭാഗങ്ങളിലായി പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു.
എല്ലാ അവാർഡ് ജേതാക്കളെയും അഭിനന്ദിച്ച രാഷ്‌ട്രപതി, രാജ്യവും സമൂഹവും അവരിൽ അഭിമാനിക്കുന്നതായും പറഞ്ഞു. കുട്ടികൾ അസാധാരണമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചെന്നും അതിശയകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. കുട്ടികൾക്ക് പരിധിയില്ലാത്ത കഴിവുകളും സമാനതകളില്ലാത്ത ഗുണങ്ങളുമുണ്ടെന്നും ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. രാജ്യത്തെ മറ്റു കുട്ടികൾക്ക് അവർ മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
അവസരങ്ങൾ നൽകുകയും കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും ചെയ്യുന്നത് നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ പാരമ്പര്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 100 മത് വാർഷികം ആഘോഷിക്കുന്ന 2047ൽ ഈ പുരസ്‌കാര ജേതാക്കൾ, രാജ്യത്തെ പ്രബുദ്ധരായ പൗരന്മാരായിരിക്കുമെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി . അത്തരം കഴിവുള്ള ആൺകുട്ടികളും പെൺകുട്ടികളും ഒരു വികസിത ഇന്ത്യയുടെ നിർമ്മാതാക്കളായി മാറുമെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു
(Release ID: 2088065)
Visitor Counter : 32