പ്രധാനമന്ത്രിയുടെ ഓഫീസ്
ഡിസംബർ 26ന് ന്യൂഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും
‘സുപോഷിത് ഗ്രാമപഞ്ചായത്ത് അഭിയാൻ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
25 DEC 2024 1:58PM by PIB Thiruvananthpuram
2024 ഡിസംബർ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന, ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളയായ കുട്ടികളെ ആദരിക്കുന്ന ദേശീയ ആഘോഷമായ വീർ ബാൽ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ചുള്ള സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുകയും ചെയ്യും.
‘സുപോഷിത് ഗ്രാമപഞ്ചായത്ത് അഭിയാൻ’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പോഷകാഹാരവുമായി ബന്ധപ്പെട്ട സേവനങ്ങൾ നടപ്പിലാക്കുന്നത് ശക്തിപ്പെടുത്തുന്നതിലൂടെയും സജീവമായ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും പോഷകാഹാരത്തിന്റെ ഗുണഫലങ്ങളും അതുവഴി സാമൂഹ്യ ക്ഷേമവും മെച്ചപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു.
യുവ മനസ്സുകളിൽ ഈ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തോടുള്ള ധീരതയുടെയും സമർപ്പണത്തിൻ്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനുമായി ഇതോടനുബന്ധിച്ച് രാജ്യത്തുടനീളം വിവിധ ഉദ്യമങ്ങൾ നടക്കും . MyGov, MyBharat പോർട്ടലുകൾ വഴി ഇൻ്ററാക്ടീവ് ക്വിസ് ഉൾപ്പെടെയുള്ള ഓൺലൈൻ മത്സരങ്ങളുടെ ഒരു പരമ്പര തന്നെ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കും. സ്‌കൂളുകൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ കുട്ടികളിൽ താല്പര്യമുണർത്തുന്ന കഥപറച്ചിൽ, സർഗ്ഗാത്മക രചന, പോസ്റ്റർ നിർമ്മാണം തുടങ്ങിയ ക്രിയാത്മക പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (PMRBP) ജേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
-NK-
(Release ID: 2087843)
Visitor Counter : 49
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada