പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന ചലച്ചിത്രകാരൻ ശ്രീ ശ്യാം ബെനഗലിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 23 DEC 2024 11:00PM by PIB Thiruvananthpuram

മുതിർന്ന ചലച്ചിത്രകാരൻ ശ്രീ ശ്യാം ബെനഗലിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

“ ഇന്ത്യൻ സിനിമയെ തന്റെ കഥാകഥനത്തിലൂടെ ആഴത്തിൽ സ്വാധീനിച്ച ശ്രീ ശ്യാം ബെനഗൽ ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ളവരുടെ പ്രശംസ ഏറ്റു വാങ്ങിക്കൊണ്ടേയിരിക്കും. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

***

NK


(Release ID: 2087516) Visitor Counter : 31