ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം 2024: ഫിഷറീസ് വകുപ്പ് (ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയം)


"പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) 2025 ഓടെ 1.12 ദശലക്ഷം ടൺ കടൽപ്പായൽ ഉൽപ്പാദനം ലക്ഷ്യമിടുന്നു"

"മത്സ്യബന്ധനത്തിലെ ഡിജിറ്റൽ വിപ്ലവം: ഇ-മാർക്കറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ച് മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് ONDC യുമായി ധാരണാപത്രം ഒപ്പുവച്ചു"

"ഇന്ത്യയുടെ ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ പരിവർത്തനം ചെയ്യുന്നതിനായി 1,200 കോടി രൂപയുടെ PMMSY, FIDF പദ്ധതികൾ ആരംഭിച്ചു"

"സമുദ്രത്തിലെ സുരക്ഷ: 364 കോടി രൂപയുടെ പിഎംഎംഎസ്‌വൈ സംരംഭം, ട്രാൻസ്‌പോണ്ടറുകളുള്ള 1 ലക്ഷം മത്സ്യബന്ധന യാനങ്ങൾ"

"കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ: തീരദേശ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിന് 200 കോടി രൂപയുടെ സംരംഭം"

Posted On: 12 DEC 2024 6:01PM by PIB Thiruvananthpuram

ആമുഖം

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യബന്ധന മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ വരുമാനം, കയറ്റുമതി, ഭക്ഷ്യ-പോഷകാഹാര സുരക്ഷ, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് ഇത് സംഭാവന നൽകുന്നു. ഫിഷറീസ് മേഖലയെ 'ഉയർന്നു വരുന്ന പ്രധാന മേഖല' ആയി അംഗീകരിക്കുകയും ഇന്ത്യയിലെ ഏകദേശം 30 ദശലക്ഷം ആളുകളുടെ പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടതും ദുർബലവുമായ സമൂഹങ്ങളുടെ ഉപജീവനമാർ​ഗം നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു, 

കഴിഞ്ഞ 10 വർഷത്തിനിടയിൽ, മത്സ്യബന്ധനത്തിൻ്റെ ഉൽപാദനവും ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റ് (GoI) നിരവധി സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്, ഈ സംരംഭങ്ങളുടെ ഫലമായി  2013-14 സാമ്പത്തിക വർഷത്തിലെ 95.79 ലക്ഷം ടൺ മത്സ്യ ഉൽപ്പാദനത്തിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം (ഉൾനാടൻ, സമുദ്ര) മത്സ്യ ഉൽപ്പാദനം 175.45 ലക്ഷം ടണ്ണായി വർദ്ധിച്ചു.  മത്സ്യബന്ധന, അക്വാകൾച്ചർ ഉൽപ്പാദനം 2013-14 സാമ്പത്തിക വർഷത്തിൽ 61.36 ലക്ഷം ടണ്ണിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 131.13 ലക്ഷം ടണ്ണായി വർധിച്ചു, 114% വളർച്ച രേഖപ്പെടുത്തി. അതുപോലെ, ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയായിരുന്നു.

ഈ വർഷം വകുപ്പ് ഏറ്റെടുത്ത പ്രധാന സംരംഭങ്ങൾ

കടൽപ്പായൽ & മുത്ത്, അലങ്കാര മത്സ്യബന്ധനം

i.​ 2024 ജനുവരി 27-ന് ഗുജറാത്തിലെ കച്ചിൽ കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ ദേശീയ സമ്മേളനം നടന്നു. സമുദ്രോത്പാദനം വൈവിധ്യവൽക്കരിക്കുകയും മത്സ്യകർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ കടൽപ്പായൽ ഉൽപന്നങ്ങളുടെ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള ഒരു ബദലാണ് കടൽപ്പായൽ കൃഷി. കോറി ക്രീക്കിൻ്റെ ഒരു പൈലറ്റ് പ്രോജക്റ്റ് കടൽപ്പായൽ കൃഷിക്ക് വിജ്ഞാപനം ചെയ്തു, ഇത് കടൽപ്പായൽ കൃഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
ii. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (PMMSY) 2025-ഓടെ രാജ്യത്തിൻ്റെ കടൽപ്പായൽ ഉൽപ്പാദനം 1.12 ദശലക്ഷം ടണ്ണിലധികം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യൻ കടൽപ്പായൽ ഉൽപ്പാദനം കൂടുതലും ആശ്രയിക്കുന്നത് കപ്പാഫിക്കസ് അൽവാറെസിയുടെയും മറ്റ് ചില നാടൻ ഇനങ്ങളുടെയും വളർത്തലിലൂടെയാണ്. കപ്പാഫിക്കസ് അൽവാറെസിയെ കൂടുതൽ ആശ്രയിക്കുന്നതിലൂടെ വേഗത്തിലുള്ള വളർച്ചയുടെ ആക്കം നഷ്‌ടപ്പെടുകയും വർഷങ്ങൾക്കകം രോഗബാധിതമാവുകയും ചെയ്യുന്നു. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിന് പുതിയ ഇനങ്ങളും കടൽപ്പായൽ ഇനങ്ങളും ഇറക്കുമതി ചെയ്യേണ്ട അവസ്ഥ ഇത് സൃഷ്ടിക്കുന്നു.. കടൽപ്പായൽ കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം 2024 ഒക്ടോബർ 31-ന് ‘ഇന്ത്യയിലേക്ക് ജീവനുള്ള കടൽപ്പായൽ ഇറക്കുമതി ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ’ എന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

iii. ഉൽപ്പാദനം മുതൽ കയറ്റുമതി വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയിലുടനീളം ഭൂമിശാസ്ത്രപരമായി ബന്ധിപ്പിച്ചിട്ടുള്ള - മൈക്രോ, ചെറുകിട, ഇടത്തരം, വലുത് - തുടങ്ങി എല്ലാ വലുപ്പത്തിലുമുള്ള സംരംഭങ്ങളെ ഏകീകരിക്കുന്നതിലൂടെ ക്ലസ്റ്റർ അധിഷ്ഠിത സമീപനം മത്സരക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു. ഈ സഹകരണ മാതൃക ശക്തമായ ബന്ധങ്ങളിലൂടെ സാമ്പത്തിക സാദ്ധ്യത മെച്ചപ്പെടുത്തുന്നു, മൂല്യ ശൃംഖലയിലെ വിടവുകൾ പരിഹരിക്കുന്നു, പുതിയ ബിസിനസ് അവസരങ്ങളും ഉപജീവന മാർഗ്ഗങ്ങളും സൃഷ്ടിക്കുന്നു. ഫിഷറീസ് വകുപ്പ് ഫിഷറീസ് ക്ലസ്റ്റർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന് കീഴിലുള്ള ഉൽപ്പാദനവും സംസ്‌കരണ ക്ലസ്റ്ററുകളും സംബന്ധിച്ച അം​ഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ (എസ്ഒപി) പുറത്തിറക്കുകയും ലക്ഷദ്വീപിൽ കടൽപ്പായൽ കൃഷിക്കായി സമർപ്പിച്ചിരിക്കുന്ന മൂന്ന് പ്രത്യേക ഫിഷറീസ് പ്രൊഡക്ഷൻ ആൻഡ് പ്രോസസിംഗ് ക്ലസ്റ്ററുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ മേഖലകളിൽ ശേഖരണവും സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ഉൽപ്പാദനവും വിപണിയിലെ വ്യാപനവും വർധിപ്പിക്കാനും ഈ ക്ലസ്റ്ററുകൾ ലക്ഷ്യമിടുന്നു.

iv.കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൻ്റെ (ICAR-CMFRI) മണ്ഡപം മേഖലാ കേന്ദ്രം കടൽപ്പായൽ കൃഷിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികവിൻ്റെ കേന്ദ്രമായി സ്ഥാപിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. കടൽപ്പായൽ കൃഷിയിൽ നവീകരണത്തിനും വികസനത്തിനുമുള്ള ഒരു ദേശീയ കേന്ദ്രമായി സെൻ്റർ ഓഫ് എക്‌സലൻസ് പ്രവർത്തിക്കുകയും കാർഷിക സാങ്കേതിക വിദ്യകൾ ശുദ്ധീകരിക്കുന്നതിലും വിത്ത് ബാങ്ക് സ്ഥാപിക്കുന്നതിലും സുസ്ഥിരമായ രീതികൾ ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. 20,000 കടൽപ്പായൽ കർഷകർക്ക് പ്രയോജനം നേടാനും വിളവ് മെച്ചപ്പെടുത്താനും ഏകദേശം 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു, ഇത് ഇന്ത്യയുടെ ആഗോള കടൽപ്പായൽ വ്യവസായ സാന്നിധ്യം വർദ്ധിപ്പിക്കുന്നു.

v.ഹസാരിബാഗിൽ മുത്ത് കൃഷിക്കും മധുരയിലെ അലങ്കാര മത്സ്യകൃഷിക്കും ലക്ഷദ്വീപിലെ കടൽപ്പായൽ ക്ലസ്റ്ററിനും ഫിഷറീസ് വകുപ്പ് അം​ഗീകൃത പ്രവർത്തന നടപടിക്രമങ്ങൾ ആരംഭിച്ചു.

vi.സാമ്പത്തികമായി പ്രാധാന്യമുള്ള ജീവികളുടെ ജനിതക വർദ്ധനയിലൂടെ വിത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ് സമുദ്ര, ഉൾനാടൻ ജീവജാലങ്ങൾക്കുള്ള ന്യൂക്ലിയസ് ബ്രീഡിംഗ് സെൻ്ററുകളെ നിർണയിച്ചിട്ടുണ്ട്. ഒഡീഷയിലെ ഭുവനേശ്വറിലെ ICAR-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ്വാട്ടർ അക്വാകൾച്ചറിനെ (ICAR-CIFA) ശുദ്ധജല സ്പീഷീസുകൾക്കായി എൻബിസികൾ സ്ഥാപിക്കുന്നതിനുള്ള നോഡൽ ഇൻസ്റ്റിറ്റ്യൂട്ടായി ഫിഷറീസ് വകുപ്പ് നിയമിച്ചു. തമിഴ്‌നാട്ടിലെ മണ്ഡപം, എൻബിസികൾക്കായുള്ള നോഡൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ കടൽ മത്സ്യ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവിലുള്ള സ്കീമുകളുടെ ധനസഹായത്തോടെ, NBC-കൾ ബ്രൂഡ്സ്റ്റോക്ക് മാനേജ്മെൻ്റ് മെച്ചപ്പെടുത്തും, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉത്പാദിപ്പിക്കുകയും 100 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഈ സീസണിലെ വിതരണത്തിൽ 60 ലക്ഷം ജയന്തി രോഹു, 20 ലക്ഷം അമൃത് കറ്റ്ല, 2 ലക്ഷം GI-Scampi എന്നിവയുൾപ്പെടുന്നു.

ഫിഷറീസ് സ്റ്റാർട്ടപ്പുകൾക്കും ഫിഷറീസ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനും (എഫ്എഫ്പിഒ) പിന്തുണ

vii.കുറഞ്ഞത് 100 ഫിഷറീസ് സ്റ്റാർട്ടപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ, എഫ്പിഒകൾ, എസ്എച്ച്ജികൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി 3 ഇൻകുബേഷൻ സെൻ്ററുകൾ സ്ഥാപിക്കുന്നതിനും വകുപ്പ് വിജ്ഞാപനം ചെയ്തു. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്‌മെൻ്റ് (മാനേജ്), മുംബൈയിലെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ (സിഐഎഫ്ഇ), കൊച്ചിയിലെ ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്‌ടി) എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ആതിഥേയത്വം വഹിക്കും.

viii.ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പൂർത്തീകരണത്തിനായി ഫിഷറീസ് വകുപ്പ് ഒഎൻഡിസിയുമായി ആദ്യ ധാരണാപത്രം ഒപ്പുവച്ചു. തീയതി 6 വരെ ONDC-യിൽ മത്സ്യ കർഷക ഉത്പാദക സംഘടനയെ (FFPO) ഓൺബോർഡ് ചെയ്തിട്ടുണ്ട്. സഹകരണത്തിൻ്റെ ലക്ഷ്യം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ ഉത്പാദക സംഘടനകൾ, മത്സ്യബന്ധന മേഖലയിലെ സംരംഭകർ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികൾക്കും അവരുടെ ഉൽപ്പന്നങ്ങൾ ഇ-മാർക്കറ്റ് പ്ലേസ് വഴി വാങ്ങാനും വിൽക്കാനും പ്രാപ്തരാക്കുക എന്നതാണ്. കൂടാതെ, "മത്സ്യബന്ധനത്തിൽ നിന്ന് വാണിജ്യത്തിലേക്ക്, ഡിജിറ്റൽ പരിവർത്തനത്തിലൂടെ വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നു" എന്ന ചെറുപുസ്തകം പ്രസിദ്ധീകരിച്ചു.

ix.ഫിഷറീസ് ബിരുദധാരികൾ ഉൾപ്പെടെയുള്ള സംരംഭകർക്ക് 1.3 കോടി രൂപ വരെ സഹായവുമായി ഫിഷറീസ്, അക്വാകൾച്ചർ എന്നിവയ്ക്കുള്ള സംരംഭകത്വ മാതൃകയെ PMMSY പിന്തുണയ്ക്കുന്നു. സംയോജിത ബിസിനസ് മോഡലുകൾ, ടെക്നോളജി ഇൻഫ്യൂഷൻ പ്രോജക്ടുകൾ, കിഷ് കിയോസ്കുകൾ സ്ഥാപിച്ച് ശുചിത്വമുള്ള മത്സ്യ വിപണനം പ്രോത്സാഹിപ്പിക്കൽ, വിനോദ മത്സ്യബന്ധന വികസനം, ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ പ്രോത്സാഹനം തുടങ്ങിയവയെ സംരംഭകത്വ മാതൃക പിന്തുണയ്ക്കുന്നു. നാളിതുവരെ 39 പദ്ധതികൾ അനുവദിച്ചിട്ടുണ്ട്.

സംരംഭങ്ങളും പദ്ധതികളും

x.കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റി ആക്റ്റ് 2005 (ഇന്ത്യ ഗവൺമെൻ്റിൻ്റെ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര മന്ത്രാലയത്തിൻ്റെ ഭരണപരമായ നിയന്ത്രണത്തിന് കീഴിൽ) 2023-ൽ ഭേദഗതി വരുത്തി, കൂട് കൃഷി, കടൽപ്പായൽ വളർത്തൽ, സമുദ്ര അലങ്കാര മത്സ്യകൃഷി തുടങ്ങിയ വൈവിധ്യമാർന്നതും പരിസ്ഥിതി സൗഹൃദവുമായ സമ്പ്രദായങ്ങൾ കൊണ്ടുവരുന്നു.  ലളിതവും കാര്യക്ഷമവുമായ നടപടിക്രമങ്ങളിലൂടെ എളുപ്പത്തിൽ ബിസിനസ്സ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിനായി CRZ വിജ്ഞാപനത്തിലെ അവ്യക്തത നീക്കം ചെയ്യുകയും, കുറ്റകരമാകാവുന്ന വ്യവസ്ഥകൾ മാറ്റുകയും ചെയ്തിട്ടുണ്ട്,.

xi. PMMSY, FIDF എന്നിവയ്ക്ക് കീഴിൽ  പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി 1200 കോടി രൂപയുടെ മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു.  

xii.കടലിലായിരിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും  ഉറപ്പാക്കാൻ ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ്, MoFAH&D, പി എം എം എസ്‌ വൈ പ്രകാരം 364 കോടി രൂപ ചെലവിൽ തദ്ദേശീയമായി വികസിപ്പിച്ച ട്രാൻസ്‌പോണ്ടറുകളുള്ള ഒരു പ്രത്യേക ഘടകം 1 ലക്ഷം മത്സ്യബന്ധന യാനങ്ങൾ സൗജന്യമായി നൽകി. ഇതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് ഏത് അടിയന്തര ഘട്ടങ്ങളിലും ചുഴലിക്കാറ്റുകളിലും ജാഗ്രതാ നിർദേശങ്ങളും മത്സ്യബന്ധന മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും കഴിയുന്ന (two-way) ആശയവിനിമയം സാധ്യമാകുന്നു.

xiii.2024 സെപ്റ്റംബർ 12-ന് PMMSY 4-ാം വാർഷികത്തോടനുബന്ധിച്ച്, ഫിഷറീസ് വകുപ്പ് NFDP (നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാം) പോർട്ടൽ ആരംഭിച്ചു, ഇത് മത്സ്യബന്ധന പങ്കാളികളുടെ രജിസ്‌ട്രി, വിവരങ്ങൾ, സേവനങ്ങൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പിന്തുണ എന്നിവയുടെ ഒരു കേന്ദ്ര ഹബ്ബായി പ്രവർത്തിക്കും. , കൂടാതെ PM-MKSSY പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പ്രധാന് മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജന (PM-MKSSY) എന്ന പദ്ധതിക്ക് കീഴിൽ NFDP രൂപീകരിച്ചിട്ടുണ്ട്, കൂടാതെ മത്സ്യത്തൊഴിലാളികളുടെയും സംരംഭകരുടെയും രജിസ്ട്രി സൃഷ്ടിച്ച് വിവിധ പങ്കാളികൾക്ക് ഡിജിറ്റൽ ഐഡൻ്റിറ്റികൾ നൽകും. രാജ്യത്തുടനീളമുള്ള മത്സ്യബന്ധന മൂല്യ ശൃംഖലയിൽ. സ്ഥാപനപരമായ ക്രെഡിറ്റ്, പെർഫോമൻസ് ഗ്രാൻ്റുകൾ, അക്വാകൾച്ചർ ഇൻഷുറൻസ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങൾ NFDP വഴി ലഭിക്കും. NFDP പോർട്ടലിൽ ഇതുവരെ 12,64,079 രജിസ്ട്രേഷനുകൾ നടന്നു.

xiv.പിഎംഎംഎസ്‌വൈ നാലാം വാർഷികത്തോടനുബന്ധിച്ച് വകുപ്പ് പുറത്തിറക്കിയ 'നാടൻ ഇനങ്ങളുടെ പ്രോത്സാഹനം', 'സംസ്ഥാന മത്സ്യങ്ങളുടെ സംരക്ഷണം' എന്നീ വിഷയങ്ങളിൽ ലഘുലേഖ പ്രകാശനം ചെയ്തു. 36 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ, 22 പേർ അവരുടെ സംസ്ഥാന മത്സ്യങ്ങളെ ദത്തെടുക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്, 3 പേർ അവരുടെ സംസ്ഥാന ജലജീവികളെ പ്രഖ്യാപിച്ചു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കേന്ദ്രഭരണ പ്രദേശങ്ങൾ സമുദ്ര ഇനങ്ങളെ തങ്ങളുടെ സംസ്ഥാന മൃഗമായി പ്രഖ്യാപിച്ചു.

xv.കിസാൻ ക്രെഡിറ്റ് കാർഡ് ഫിഷറീസ് പദ്ധതിയുടെ ജൻ സമർഥ് പോർട്ടലുമായി സംയോജിപ്പിക്കുന്നത് ഫിഷറീസ് വകുപ്പ് ഇന്ന് വിജയകരമായി ഉദ്ഘാടനം ചെയ്തു. മത്സ്യ കർഷകർക്കും മത്സ്യബന്ധന മേഖലയിലെ പങ്കാളികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതിനുള്ള ഒരു വലിയ കുതിച്ചുചാട്ടത്തെ ഇത് സൂചിപ്പിക്കുന്നു.

xvi. 2024 ജൂലൈ 12-ന് നടന്ന ഫിഷറീസ് സമ്മർ മീറ്റ് 2024-ൽ,  പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ) പ്രകാരം 114 കോടി രൂപ മുതൽമുടക്കിൽ 19 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടുന്ന, മൊത്തം 321 ഫലപ്രദ പദ്ധതികൾ കേന്ദ്ര ഫിഷറീസ്  മൃഗസംരക്ഷണ, ക്ഷീരോൽപാദന, പഞ്ചായത്തി രാജ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് ഉദ്ഘാടനം ചെയ്തു. 

xvii. ഓരോ പഞ്ചായത്തിലും 2 ലക്ഷം PACS, ഡയറി, ഫിഷറീസ് സഹകരണ സംഘങ്ങൾ സ്ഥാപിക്കുക എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി ഫിഷറീസ് വകുപ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ (ICAR-CIFE), വൈകുണ്ഠ് മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെൻ്റ് (വാംനികോം) എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. . ICAR-CIFE ഉം VAMNICOM ഉം തമ്മിലുള്ള സമന്വയം ശക്തിപ്പെടുത്താൻ ധാരണാപത്രം ലക്ഷ്യമിടുന്നു, ഇത് മത്സ്യബന്ധന മേഖലയിലെ മെച്ചപ്പെട്ട സഹകരണ മാനേജ്മെൻ്റ് രീതികൾക്ക് വഴിയൊരുക്കുന്നു.

xviii.തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളാക്കി (CRCFV) വികസിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 200 കോടി രൂപ വകയിരുത്തിയ ഈ സംരംഭം സുസ്ഥിര മത്സ്യബന്ധനം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥാ-സ്മാർട്ട് ഉപജീവനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മാറുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾക്കിടയിൽ മത്സ്യബന്ധന സമൂഹങ്ങൾക്ക് ഭക്ഷ്യസുരക്ഷയും സാമൂഹിക-സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യും. കാലാവസ്ഥയെ അതിജീവിക്കുന്ന തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമത്തിൻ്റെ (CCCRCFV) കേന്ദ്ര കമ്മിറ്റിയുടെ വിശദമായ സർവേകളും വിടവ് വിശകലനങ്ങളും മത്സ്യം ഉണക്കുന്നതിനുള്ള യാർഡുകൾ, സംസ്കരണ കേന്ദ്രങ്ങൾ, മത്സ്യ മാർക്കറ്റുകൾ, എമർജൻസി റെസ്ക്യൂ സൗകര്യങ്ങൾ തുടങ്ങിയ പൊതു സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യാധിഷ്ഠിത സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് മാർഗ്ഗനിർദ്ദേശം നൽകി. കടൽപ്പായൽ കൃഷി ഫാമുകൾ, കൃത്രിമ പാറകൾ, ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ സംരംഭങ്ങളിലൂടെ കാലാവസ്ഥയെ അതിജീവിക്കുന്ന മത്സ്യബന്ധനവും പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.

xix.മത്സ്യബന്ധനത്തിൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പിൽ, 100 കിലോഗ്രാം വരെ പേലോഡ് ആപ്പ് ഉപയോഗിച്ച് 10 കിലോമീറ്റർ പരിധിയിലേക്ക് മത്സ്യവും മത്സ്യ ഉൽപ്പന്നങ്ങളും കൊണ്ടുപോകുന്നതിന് 1.16 കോടി രൂപയുടെ പൈലറ്റ് പഠനം പുറത്തിറക്കി. ഉൾനാടൻ മത്സ്യബന്ധനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കാര്യക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിലും ഡ്രോണുകളുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയാണ് ഈ പഠനം ലക്ഷ്യമിടുന്നത്.

xx.സമഗ്രമായ മത്സ്യകൃഷി വളർച്ചയെ പിന്തുണക്കുന്നതിനായി അസം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അഞ്ച് സംയോജിത അക്വാ പാർക്കുകൾ വികസിപ്പിക്കുക, വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനായി അരുണാചൽ പ്രദേശ്, അസം സംസ്ഥാനങ്ങളിൽ രണ്ട് ലോകോത്തര മത്സ്യമാർക്കറ്റുകൾ സ്ഥാപിക്കുക, എന്നിവ ഉൾപ്പെടുന്ന 721.63 കോടി രൂപയുടെ മുൻ​ഗണനാ പദ്ധതികൾ ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചു. വിളവെടുപ്പിനു ശേഷമുള്ള പരിപാലനം മെച്ചപ്പെടുത്തുന്നതിനായി ഗുജറാത്ത്, പുതുച്ചേരി, ദാമൻ ദിയു എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് സ്മാർട്ട്, സംയോജിത മത്സ്യബന്ധന ഹാർബറുകളും ഉത്തർപ്രദേശ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 800 ഹെക്ടർ ലവണാംശമുള്ള ഭൂമിയിൽ സംയോജിത മത്സ്യകൃഷി വികസിപ്പിക്കലും ഇതിൽ ഉൾപ്പെടുന്നു.

xxi.ഫിഷറീസ്, അക്വാകൾച്ചർ മേഖലയെ ത്വരിതഗതിയിലുള്ള വളർച്ചയിലേക്കും നവീകരണത്തിലേക്കും നയിക്കുന്നതിനുള്ള തന്ത്രപരമായ നീക്കത്തിൽ, പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പിഎംഎംഎസ്‌വൈ) പ്രകാരം അഞ്ച് സംയോജിത അക്വാ പാർക്കുകൾ (ഐഎപികൾ) സ്ഥാപിക്കുന്നതിന് ഇന്ത്യാ ഗവൺമെൻ്റ് അംഗീകാരം നൽകി. മത്സ്യബന്ധന മൂല്യ ശൃംഖലയിൽ നിലവിലുള്ള വിടവുകൾ പരിഹരിക്കുന്നതിനുള്ള സമഗ്രമായ ഇടപെടലുകളുടെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ഈ അക്വാ പാർക്കുകൾ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും പാഴാക്കൽ കുറയ്ക്കുന്നതിനും മത്സ്യ കർഷകർക്കും മറ്റ് പങ്കാളികൾക്കും വരുമാനം മെച്ചപ്പെടുത്തുന്നതിനും സംയോജിത പരിഹാരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. മത്സ്യബന്ധന മൂല്യ ശൃംഖല വർധിപ്പിക്കുന്നതിനും  ഉൽപ്പാദനം പരമാവധി വർധിപ്പിക്കുന്നതിനും 1,400 പേർക്ക് നേരിട്ടും 2,400 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മാലിന്യം കുറയ്ക്കാനും ലക്ഷ്യമിട്ട് അഞ്ച് സംയോജിത അക്വാ പാർക്കുകളിലായി 179.81 കോടി രൂപ സർക്കാർ നിക്ഷേപിക്കുന്നു.

xxii. ഭുവനേശ്വറിലെ ICAR- സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചറിൽ (ICAR-CIFA) ഫിഷറീസ് വകുപ്പ് "രംഗീൻ മച്ച്ലി" മൊബൈൽ ആപ്പ് പുറത്തിറക്കി. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ (പിഎംഎംഎസ്‌വൈ) പിന്തുണയോടെ ഐസിഎആർ-സിഫ വികസിപ്പിച്ചെടുത്ത ഈ ആപ്പ്, ഹോബികൾ, അക്വേറിയം ഷോപ്പ് ഉടമകൾ, മത്സ്യ കർഷകർ എന്നിവർക്ക് നിർണായക വിജ്ഞാന വിഭവങ്ങൾ പ്രദാനം ചെയ്യുന്ന അലങ്കാര മത്സ്യമേഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

xxiii.ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം (MoFAH&D) 2024 ലെ ലോക ഫിഷറീസ് ദിനം ഇന്ത്യയുടെ നീല പരിവർത്തനം: ചെറുകിട, സുസ്ഥിര മത്സ്യബന്ധനത്തെ ശക്തിപ്പെടുത്തൽ എന്ന പ്രമേയത്തിൽ 2024 നവംബർ 21 ന് ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ആഘോഷിച്ചു. റോമിലെ ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ ശ്രീമതി വാണി റാവു, എഡിജിയും ഫിഷറീസ് ഡിവിഷൻ എഫ്എഒ ഡയറക്‌ടറുമായ മാനുവൽ ബാരഞ്ച് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 54 എംബസി പ്രതിനിധികളും ഹൈക്കമ്മീഷനുകളും പരിപാടിയിൽ പങ്കെടുത്തു. 2024 ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് താഴെ പറയുന്ന സുപ്രധാന സംരംഭങ്ങളുടെയും പദ്ധതികളുടെയും പരമ്പര ആരംഭിച്ചു:

* ഡാറ്റാധിഷ്ഠിത നയരൂപീകരണത്തിനായി അഞ്ചാമത് മറൈൻ ഫിഷറീസ് സെൻസസിൻ്റെ സമാരംഭം,

* സുസ്ഥിര സ്രാവ് പരിപാലനത്തിനായുള്ള ദേശീയ കർമ്മ പദ്ധതിയും ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവരുമായി സഹകരിച്ച് ബംഗാൾ ഉൾക്കടലിൽ നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയുന്നതിനായി IUU (നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും അനിയന്ത്രിതവുമായ) മത്സ്യബന്ധനത്തിൻ്റെ പ്രാദേശിക പ്രവർത്തന പദ്ധതിക്ക് ഇന്ത്യയുടെ അംഗീകാരവും.

* സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ചെറുക്കുന്നതിനുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ-ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ (IMO-FAO) ഗ്ലോലിറ്റർ പങ്കാളിത്ത പദ്ധതി, ഊർജ-കാര്യക്ഷമവും കുറഞ്ഞ ചെലവിൽ സമുദ്ര മത്സ്യബന്ധന ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പുതുക്കിയ എൽപിജി കിറ്റുകളുടെ അം​ഗീകൃത പ്രവർത്തന നടപടിക്രമങ്ങളും (SOP).

* തീരദേശ അക്വാകൾച്ചർ ഫാമുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ സാധ്യമാക്കുന്നതിന് കോസ്റ്റൽ അക്വാകൾച്ചർ അതോറിറ്റിയുടെ പുതിയ ഏകജാലക സംവിധാനം (എൻഎസ്ഡബ്ല്യുഎസ്) ആരംഭിച്ചു.
 
* ഈ മേഖലയിലെ കാർബൺ വേർതിരിക്കൽ രീതികൾ പ്രയോജനപ്പെടുത്തുന്ന വോളണ്ടറി കാർബൺ മാർക്കറ്റിന് (വിസിഎം) ഒരു ചട്ടക്കൂട് നടപ്പിലാക്കുന്നതിനായി ഒപ്പിട്ട ധാരണാപത്രവും കൈമാറ്റം ചെയ്യപ്പെട്ടു.

മത്സ്യ, സമുദ്രോത്പന്ന കയറ്റുമതി ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങൾ

xxiv. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ചെമ്മീൻ കൃഷിയും മൂല്യ ശൃംഖലയും ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പ് ഫിഷറീസ് കയറ്റുമതി പ്രോത്സാഹനത്തെക്കുറിച്ച് പങ്കാളികളുമായി കൂടിയാലോചന സംഘടിപ്പിച്ചു. മത്സ്യബന്ധന മേഖലയെ മൂലധനവൽക്കരിക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തുകൊണ്ട് രാജ്യത്തെ ഒരു അന്താരാഷ്ട്ര സംസ്കരണ ഹബ്ബാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാട് ഈ സംരംഭം സ്ഥാപിച്ചു.

xxv. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ട്യൂണ (ചൂര) ക്ലസ്റ്ററിൻ്റെ വികസനം ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചു. ഉൽപ്പാദനം മുതൽ കയറ്റുമതി വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയിലുടനീളം ഭൂമിശാസ്ത്രപരമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ വലുപ്പത്തിലുമുള്ള സംരംഭങ്ങളെ - സൂക്ഷ്മ, ചെറുകിട, ഇടത്തരം, വലിയ - ഏകീകരിക്കുന്നതിലൂടെ ക്ലസ്റ്റർ അധിഷ്ഠിത സമീപനം മത്സരക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു. ട്യൂണ ക്ലസ്റ്ററിൻ്റെ വികസനം ഉയർന്ന മൂല്യമുള്ള ഇനങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

xxvi. ഫിഷറീസ് വകുപ്പും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (MPEDA) തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന വകുപ്പ് മന്ത്രി, ശ്രീ രാജീവ് രഞ്ജൻ സിംഗിൻ്റെയും, കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പിയൂഷ് ഗോയലിൻ്റെയും അധ്യക്ഷതയിൽ പങ്കാളിയുമായി കൂടിയാലോചന നടത്തി.  അവ തമ്മിലുള്ള ഒരു വലിയ സമന്വയം ഇന്ത്യയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് കാര്യമായ പ്രയോജനം ചെയ്യും, കൂടാതെ രാജ്യത്തിൻ്റെ സമുദ്ര കയറ്റുമതി കൂടുതൽ വർദ്ധിപ്പിക്കും.

പദ്ധതികളും പരിപാടികളും

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, മത്സ്യോത്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതുൾപ്പെടെ രാജ്യത്തെ മത്സ്യബന്ധനത്തിൻ്റെയും മത്സ്യകൃഷിയുടെയും വികസനത്തിന് ഇന്ത്യാ ഗവൺമെൻ്റ് നിരവധി സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. 2015-16 വർഷത്തിൽ,

i. നീല വിപ്ലവ പദ്ധതി: ഫിഷറീസ് സംയോജിത വികസനത്തിനും പരിപാലനത്തിനുമായി കേന്ദ്രാവിഷ്കൃത നീല വിപ്ലവ പദ്ധതി (CSS-BR) ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ചു. 2015-16 മുതൽ 2019-20 വരെയുള്ള 5 വർഷത്തേക്ക് നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങളുള്ള ബിആർ സ്കീം വഴി മത്സ്യമേഖലയിൽ ഏകദേശം 5000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി.


ii. പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന (പിഎംഎംഎസ്‌വൈ):  2020-21 സാമ്പത്തിക വർഷം മുതൽ 2024-25 സാമ്പത്തിക വർഷം വരെയുള്ള 5 വർഷ കാലയളവിൽ എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പാക്കുന്നതിന് 20,050 കോടി രൂപയുടെ നിക്ഷേപം കണക്കാക്കിയ പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) 2020-21 വർഷത്തിലാണ് ആരംഭിച്ചത്. പിഎംഎംഎസ്‌വൈയ്ക്ക് കീഴിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും മറ്റ് നടപ്പാക്കുന്ന ഏജൻസികൾക്കുമായി കഴിഞ്ഞ നാല് വർഷവും നടപ്പ് സാമ്പത്തിക വർഷവും കേന്ദ്ര വിഹിതമായി 8871.42 കോടി രൂപ ഉൾപ്പെടെ 20864.29 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.ഫിഷിംഗ് ഹാർബറുകൾ, ഫിഷ് ലാൻഡിംഗ് സെൻ്ററുകൾ, അണക്കെട്ടിലെ മത്സ്യക്കൂട് കൃഷി, ഉപ്പ്-ശുദ്ധജല മത്സ്യകൃഷി, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ, കടൽപ്പായൽ, അലങ്കാര, ശീതജല മത്സ്യബന്ധനം തുടങ്ങിയവയാണ് PMMSY-യുടെ കീഴിൽ അംഗീകരിച്ച പ്രധാന പദ്ധതികൾ.

പിഎംഎംഎസ്‌വൈക്ക് കീഴിലുള്ള ഭൗതിക നേട്ടങ്ങൾ (2020-21 മുതൽ ഇന്നുവരെ)

•    ഉൾനാടൻ മത്സ്യബന്ധനം: 52,058 എണ്ണം കൂടുകൾ , ഉൾനാടൻ മത്സ്യകൃഷിക്ക് 23285.06 ഹെക്ടർ കുളവിസ്തൃതി, 12,081 പുന:ചംക്രമണ മത്സ്യകൃഷി സംവിധാനം (RAS), 4,205 ബയോഫ്ലോക്ക് യൂണിറ്റുകൾ, 3159.31 ഹെക്ടർ കുളവിസ്തൃതി ഉൾനാടൻ ഉപ്പുവെള്ള-ക്ഷാര മത്സ്യ കൃഷി,890 മത്സ്യ, 5 ചെമ്മീൻ ഹാച്ചറികൾ, അണക്കെട്ടുകളിലും മറ്റ് ജലസംഭരണികളിലുമായി 60.7 ഹെക്ടർ കൂടുകൾ, 25 കൃത്രിമ മത്സ്യപ്രജനന, വിത്തുൽപാദനകേന്ദ്രങ്ങൾ എന്നിവയ്ക്ക് അംഗീകാരം ലഭിച്ചു.

•    സമുദ്ര മത്സ്യബന്ധനം: യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിൽ 2,259 ബയോ ശുചിമുറികൾ, മത്സ്യകൃഷിക്ക് 1,525 തുറന്ന കടൽ കൂടുകൾ, 1,338 നിലവിലുള്ള മത്സ്യബന്ധന യാനങ്ങളുടെ നവീകരണം, 1,580.86 ഹെക്ടർ കുളവിസ്തൃതി ഉപ്പുവെള്ള മത്സ്യകൃഷി, 480 ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ ,17 ഉപ്പുവെള്ള ഹാച്ചറികൾക്കും 5 ചെറിയ മറൈൻ ഫിൻ ഫിഷ് ഹാച്ചറികൾക്കും അംഗീകാരം ലഭിച്ചു.

•    മത്സ്യത്തൊഴിലാളി ക്ഷേമം: മത്സ്യത്തൊഴിലാളികൾക്കായി 6,706 ബദൽ ബോട്ടുകളും വലകളും, മത്സ്യബന്ധന നിരോധനം/കുറഞ്ഞ കാലയളവിൽ 5,94,538 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഉപജീവനവും പോഷകാഹാര പിന്തുണയും, 102 വിപുലീകരണവും സഹായ സേവനങ്ങളും (മത്സ്യ സേവാ കേന്ദ്രങ്ങൾ) അംഗീകരിച്ചു.

•    മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങൾ: 27,189 യൂണിറ്റ് മത്സ്യ ഗതാഗത സൗകര്യങ്ങൾ, അതായത് മോട്ടോർ സൈക്കിളുകൾ (10,924), ഐസ് ബോക്സുള്ള സൈക്കിളുകൾ (9,412), ഓട്ടോ റിക്ഷകൾ (3,860), ഇൻസുലേറ്റഡ് ട്രക്കുകൾ (1,377), തൽസമയ മത്സ്യ വില്പന കേന്ദ്രങ്ങൾ (1,243), മത്സ്യ തീറ്റ മിൽ/പ്ലാൻ്റ് (1091), ഐസ് പ്ലാൻ്റ്/കോൾഡ് സ്റ്റോറേജുകൾ (634) ശീതീകരിച്ച വാഹനങ്ങൾ (373). കൂടാതെ, മത്സ്യ ചില്ലറ വില്പന മാർക്കറ്റുകളുടെ മൊത്തം 6,733 യൂണിറ്റുകളും (188) അലങ്കാര കിയോസ്‌കുകൾ (6,896) ഉൾപ്പെടെയുള്ള മത്സ്യ കിയോസ്‌കുകളും 128 മൂല്യവർദ്ധിത സംരംഭ യൂണിറ്റുകളും അനുവദിച്ചു.

•    അക്വാട്ടിക് ഹെൽത്ത് മാനേജ്‌മെൻ്റ്: 19 രോഗനിർണയ കേന്ദ്രങ്ങളും ഗുണനിലവാര പരിശോധനാ ലാബുകളും 31 മൊബൈൽ സെൻ്ററുകളും ടെസ്റ്റിംഗ് ലാബുകളും 6 അക്വാറ്റിക് റഫറൽ ലാബുകളും അനുവദിച്ചു.

•    അലങ്കാര മത്സ്യബന്ധനം: 2,465 അലങ്കാര മത്സ്യ പരിപാലന യൂണിറ്റുകൾക്കും 207 സംയോജിത അലങ്കാര മത്സ്യ യൂണിറ്റുകൾക്കും (പ്രജനനവും വളർത്തലും) അംഗീകാരം ലഭിച്ചു.

•    കടൽപ്പായൽ കൃഷി: 47,245 ചങ്ങാടങ്ങളും 65,480 മോണോലിൻ ട്യൂബുകളും അംഗീകരിച്ചു.

•    വടക്കുകിഴക്കൻ മേഖലകളുടെ വികസനം: 980.40 കോടി രൂപ കേന്ദ്ര വിഹിതത്തോടെ 1722.79 കോടി രൂപയുടെ മൊത്തം പദ്ധതി ചെലവ് അംഗീകരിച്ചു. ഇതിൽ 7063.29 ഹെക്ടർ പുതിയ കുളങ്ങളുടെ നിർമ്മാണം, സംയോജിത മത്സ്യകൃഷിക്ക് 5063.11 ഹെക്ടർ പ്രദേശം, 644 അലങ്കാര മത്സ്യബന്ധന യൂണിറ്റുകൾ, 470 ബയോഫ്ലോക്ക് യൂണിറ്റുകൾ, 231 ഹാച്ചറികൾ, 148  പുന:ചംക്രമണ മത്സ്യകൃഷി സംവിധാനം (RAS) എന്നിവയും 140 തീറ്റ മില്ലുകളും അംഗീകരിച്ചിട്ടുണ്ട്.

•    ഔട്ട്‌റീച്ച് പ്രവർത്തനങ്ങൾ: ഫിഷറീസ് വകുപ്പ് NFDB, WFFD എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സ്യ ഫെസ്റ്റിവലുകൾ, മേളകൾ, പ്രദർശനങ്ങൾ, സമ്മേളനങ്ങൾ മുതലായവയുടെ 155 ലക്ഷം പ്രവർത്തനങ്ങൾ, 12.63 ലക്ഷം പരിശീലന, ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾ, 10.88 ലക്ഷം വിജയഗാഥകളുടെ പ്രചാരണം , ലഘുലേഖകൾ, ബ്രോഷറുകൾ, ബുക്ക്‌ലെറ്റുകൾ, ബോധവത്കരണ കാമ്പെയ്‌നുകൾ തുടങ്ങിയവ.

•    മറ്റ് പ്രധാന പ്രവർത്തനങ്ങൾ: 2,494 സാഗർ മിത്രകളും 102 മത്സ്യ സേവാ കേന്ദ്രങ്ങളും അംഗീകരിച്ചു.


iii. പ്രധാൻമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ യോജന (PMMKSSY): “പ്രധാൻമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്  യോജന (PM-MKSSY), 2023-24 സാമ്പത്തിക വർഷം മുതൽ 2026-27 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷത്തേക്ക് നടന്നുകൊണ്ടിരിക്കുന്ന പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജനയുടെ (PMMSY) ഒരു ഉപപദ്ധതിയായി കണക്കാക്കുന്നു. പിഎംഎംഎസ്‌വൈയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് 2024 സെപ്തംബർ 11 നാണ് 6000 കോടി രൂപ വിഹിതത്തിൽ പദ്ധതി ആരംഭിച്ചത്. മത്സ്യബന്ധന മേഖലയെ കരുത്തുറ്റതും മത്സ്യബന്ധന മൂല്യ ശൃംഖലയിലെ കാര്യക്ഷമത സ്വീകരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനുമായി, പ്രധാൻ മന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) ക്ക് കീഴിൽ വകുപ്പ്  6000 കോടി രൂപ നിക്ഷേപത്തോടെ "പ്രധാനമന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ യോജന (PMMKSSY)" എന്ന കേന്ദ്രമേഖലാ ഉപപദ്ധതി നടപ്പിലാക്കുന്നു. മത്സ്യബന്ധന മേഖലയുടെ ഔപചാരികവൽക്കരണം, അക്വാകൾച്ചർ ഇൻഷുറൻസ് പ്രോത്സാഹനം, ഫിഷറീസ് സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ മൂല്യ ശൃംഖല കാര്യക്ഷമത, സുരക്ഷിതമായ മത്സ്യ ഉൽപ്പാദനത്തിന് ഭദ്രവും ഗുണനിലവാരവുമുള്ള സംവിധാനവും സ്വീകരിക്കൽ തുടങ്ങിയവയാണ് PMMKSSY ലക്ഷ്യമിടുന്നത്.

ലക്ഷ്യങ്ങൾ:
•    സേവന വിതരണത്തിനായി തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഐഡൻ്റിറ്റികൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ അസംഘടിത മത്സ്യബന്ധന മേഖലയുടെ ക്രമാനുഗതമായ ഔപചാരികവൽക്കരണം.

•    പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്  പ്രവർത്തന മൂലധനം ഉൾപ്പെടെയുള്ള സ്ഥാപനപരമായ ധനകാര്യത്തിലേക്കുള്ള പ്രവേശനം  സുഗമമാക്കുന്നു.

•    അക്വാകൾച്ചർ ഇൻഷുറൻസ് എടുക്കുന്നതിന് ഒറ്റത്തവണ ഇൻസെൻ്റീവ്.

•    മൂല്യശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മത്സ്യബന്ധന, അക്വാകൾച്ചർ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക

•    സുരക്ഷിതമായ മത്സ്യത്തിൻ്റെയും മത്സ്യബന്ധന ഉൽപന്നങ്ങളുടെയും വിതരണ ശൃംഖല സ്ഥാപിക്കുന്നതിന് മത്സ്യമേഖലയിലെ സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക

•    മത്സ്യബന്ധന മൂല്യ ശൃംഖലകളുടെ സംയോജനവും ഏകീകരണവും.

​iv. മത്സ്യബന്ധന & അക്വാകൾച്ചർ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (FIDF): ഫിഷറീസ് മേഖലയുടെ അടിസ്ഥാന സൗകര്യ ആവശ്യകതകൾ പരിഹരിക്കുന്നതിനായി, 2018-19 വർഷത്തിൽ 7522.48 കോടി രൂപ ഉപയോഗിച്ച് മത്സ്യബന്ധന & അക്വാകൾച്ചർ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (FIDF) ആരംഭിച്ചു.ഈ ഫണ്ട് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്), നാഷണൽ കോഓപ്പറേറ്റീവ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (എൻസിഡിസി), ഷെഡ്യൂൾഡ് ബാങ്കുകൾ എന്നിവ വഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രോജക്റ്റുകൾക്ക് ഇളവുള്ള ധനസഹായം വാഗ്ദാനം ചെയ്യുന്നു.

•    മത്സ്യബന്ധന ഹാർബറുകൾ, ഫിഷ് ലാൻഡിംഗ് സെൻ്ററുകൾ, മത്സ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയുൾപ്പെടെ എഫ്ഐഡിഎഫിന് കീഴിൽ ആകെ 5794.09 കോടി രൂപ അടങ്കൽ വരുന്ന 132 നിർദ്ദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അനുവദിച്ച പദ്ധതികൾ മത്സ്യമേഖലയിൽ 5794 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു, അതിൽ 300 കോടി രൂപ സ്വകാര്യ സംരംഭങ്ങളിൽ നിന്ന് സമാഹരിച്ചു.

•    22 മത്സ്യബന്ധന ഹാർബറുകൾ, 24 ഫിഷ് ലാൻഡിംഗ് സെൻ്ററുകൾ, 4 സംസ്‌കരണ പ്ലാൻ്റുകൾ, ഫിഷിംഗ് ഹാർബറിൽ 6 അധിക സൗകര്യങ്ങൾ, 8 ഐസ് പ്ലാൻ്റുകൾ/ശീതീകരണ സംഭരണികൾ, 6 പരിശീലന കേന്ദ്രങ്ങൾ, 21 മത്സ്യ വിത്ത് ഫാമുകളുടെ നവീകരണം തുടങ്ങിയവയാണ് അനുവദിച്ച പദ്ധതികൾ.

•    FIDF-ൻ്റെ ആദ്യ ഘട്ടത്തിൽ, പൂർത്തിയാക്കിയ പദ്ധതികൾ 8100-ലധികം മത്സ്യബന്ധന കപ്പലുകൾക്ക് സുരക്ഷിതമായി കരയ്ക്കടുപ്പിക്കാനുള്ള സൗകര്യങ്ങളും ബർത്തിംഗ് സൗകര്യങ്ങളും സൃഷ്ടിച്ച. 1.09 ലക്ഷം ടൺ ഫിഷ് ലാൻഡിംഗ് വർദ്ധിപ്പിക്കുകയും ഏകദേശം 3.3 ലക്ഷം മത്സ്യത്തൊഴിലാളികൾക്കും മറ്റ് പങ്കാളികൾക്കും പ്രയോജനം നൽകുകയും 2.5 ലക്ഷം നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

v.കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി): മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കും അവരുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിന് 2018-19 സാമ്പത്തിക വർഷം മുതൽ ഇന്ത്യൻ ​ഗവണ്മെൻ്റ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) സൗകര്യം വ്യാപിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കുമായി ഇതുവരെ 4.39 ലക്ഷം കെസിസികൾ 2,810 കോടി രൂപ വായ്പയോടെ അനുവദിച്ചു.

പദ്ധതി/സംരംഭം എന്നിവയുടെ അനന്തരഫലം

i. കഴിഞ്ഞ 10 വർഷമായി നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക ഊന്നൽ നൽകി, മത്സ്യബന്ധന നിരോധന / കുറഞ്ഞ കാലയളവിൽ പ്രതിവർഷം ശരാശരി 4.33 ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മൊത്തം 1681.21 കോടി രൂപ ചെലവോടെ ഉപജീവനവും പോഷകാഹാര പിന്തുണയും നൽകി.

ii.കൂടാതെ, 89.25 കോടി രൂപ മുതൽമുടക്കിൽ 184.32 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് കൂട്ട അപകട ഇൻഷുറൻസ് പരിരക്ഷയും നൽകി.

iii.നീലവിപ്ലവത്തിന് കീഴിൽ 256.89 കോടി രൂപ വിനിയോഗിച്ച് മത്സ്യത്തൊഴിലാളികൾക്കായി 18481 ഭവന യൂണിറ്റുകൾ .

iv.ഫിഷറീസ് വകുപ്പ് 2014-15 മുതൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾക്കും പരിപാടികൾക്കും കീഴിൽ 74.66 ലക്ഷം തൊഴിലവസരങ്ങൾ (നേരിട്ടും അല്ലാതെയും) സൃഷ്ടിച്ചിട്ടുണ്ട്.

***

NK


(Release ID: 2085962) Visitor Counter : 6