പ്രധാനമന്ത്രിയുടെ ഓഫീസ്
‘വിജയ് ദിവസി’ൽ ധീരസൈനികർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Posted On:
16 DEC 2024 9:03AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘വിജയ് ദിവസി’ൽ ധീരസൈനികർക്ക് ആശംസകൾ നേർന്നു.
“ഇന്ന്, ‘വിജയ് ദിവസി’ൽ, 1971-ലെ ഇന്ത്യയുടെ ചരിത്രവിജയത്തിനു സംഭാവനയേകിയ വീരസൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും നാം ആദരിക്കുന്നു. അവരുടെ നിസ്വാർഥ സമർപ്പണവും അചഞ്ചലമായ ദൃഢനിശ്ചയവും നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുകയും നമുക്കു യശസ്സേകുകയും ചെയ്തു. ഈ ദിവസം അവരുടെ അസാധാരണമായ വീര്യത്തിനും അചഞ്ചലമായ മനോഭാവത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ്. അവരുടെ ത്യാഗങ്ങൾ തലമുറകളെ എന്നെന്നേക്കും പ്രചോദിപ്പിക്കുകയും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുകയും ചെയ്യും.” - എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു.
***
SK
(Release ID: 2084706)
Visitor Counter : 21
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada