ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (GNPA) 2018 മാർച്ചിൽ 14.58 ശതമാനമായിരുന്നത് 2024 സെപ്റ്റംബറിൽ 3.12 ശതമാനമായി കുറഞ്ഞു.

2023-24 കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ എക്കാലത്തെയും ഉയർന്ന 1.41 ലക്ഷം കോടി രൂപ മൊത്ത അറ്റാദായം നേടി.

Posted On: 12 DEC 2024 3:30PM by PIB Thiruvananthpuram

പൊതുമേഖലാ ബാങ്കിംഗ് ആവാസവ്യവസ്ഥയെ സർക്കാർ പ്രത്യേക താത്പര്യമെടുത്ത് പിന്തുണയ്ക്കുകയും സ്ഥിരത, സുതാര്യത, വളർച്ച എന്നിവ നിലനിർത്തും വിധം ബിസിനസും ജീവനക്കാരുടെ ക്ഷേമവും പരിപാലിക്കുകയും ചെയ്തു പോരുന്നു. ഈ ദിശയിൽ, പൗരകേന്ദ്രീകൃതവും തൊഴിലാളികേന്ദ്രീകൃതവും ആയ ഒട്ടേറെ നവീകരണ സംരംഭങ്ങൾ കഴിഞ്ഞ ദശകത്തിൽ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങൾ ഒറ്റനോട്ടത്തിൽ :

ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങളും പൊതുമേഖലാ ബാങ്കുകളുടെ (PSBS) പ്രകടനവും:

ബാങ്കിംഗ് സംവിധാനത്തിലെ ദുർബലമേഖലകൾ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി 2015-ൽ RBI അസറ്റ് ക്വാളിറ്റി റിവ്യൂ (AQR) ആരംഭിച്ചു. ബാങ്കുകളുടെ സുതാര്യമായ അംഗീകാരത്തോടെയും പുനഃസംഘടിത വായ്പകളുടെ പ്രത്യേക പരിഗണന പിൻവലിച്ച ശേഷവും, AQR ന് കീഴിൽ, കിട്ടാക്കടങ്ങളെ നിഷ്‌ക്രിയ ആസ്തികളായി (NPAs) പുനഃക്രമീകരിച്ചു. മുമ്പ് കിട്ടാക്കടങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്തതിന്റെ ഫലമായി പ്രതീക്ഷിത നഷ്ടമായി കണക്കാക്കുകയും, 2018-ൽ NPAs പരമാവധി ഉയരുകയും ചെയ്തു. ഉയർന്ന NPAs നേരിടാനുള്ള കരുതൽ നടപടികൾ ബാങ്കുകളുടെ സാമ്പത്തിക ശേഷിയെ ദോഷകരമായി ബാധിക്കുകയും സമ്പദ്‌വ്യവസ്ഥയുടെ ഉത്പാദന മേഖലകൾക്ക് വളരാനും വായ്പ ലഭ്യമാക്കാനുമുള്ള ശേഷിയ്ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്തു.

2015 മുതൽ, പൊതുമേഖലാബാങ്കുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിനായി NPAs വ്യക്തമായി തിരിച്ചറിയൽ, പരിഹാരവും തിരിച്ചുപിടിക്കലും, പൊതുമേഖലാബാങ്കുകളുടെ പുനർമൂലധനം, സാമ്പദ് വ്യവസ്ഥയിലെ പരിഷ്കാരങ്ങൾ എന്നിവയടങ്ങുന്ന  സമഗ്രമായ 4R തന്ത്രം സർക്കാർ നടപ്പിലാക്കി. സർക്കാരിന്റെ സമഗ്രമായ നയപരിഷ്കാരങ്ങളുടെ ഫലമായി, പൊതുമേഖലാബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കിംഗ് മേഖലയുടെ സാമ്പത്തിക ആരോഗ്യവും കരുത്തും ഗണ്യമായി മെച്ചപ്പെട്ടുവെന്ന് മാത്രമല്ല ശ്രദ്ധേയമായ പുരോഗതിയും ദൃശ്യമായി: -

i. ആസ്തി നിലവാരം മെച്ചപ്പെടുത്തൽ -

പൊതുമേഖലാബാങ്കുകളുടെ മൊത്ത NPA അനുപാതം 2015 മാർച്ചിലെ 4.97%-ൽ നിന്നും 2018 സെപ്റ്റംബറിൽ 14.58%  ആയി. 2024  സെപ്റ്റംബറിൽ 3.12% ആയും കുറഞ്ഞു.

ii. മൂലധന പര്യാപ്തതയിലെ പുരോഗതി-

പൊതുമേഖലാബാങ്കുകളുടെ CRAR 393 bps ക്രമാനുഗതമായി വർധിച്ച് 2015 മാർച്ചിലെ 11.45%-ൽ നിന്ന് 2024 സെപ്റ്റംബറിൽ 15.43% ആയി.

iii. 2022-23 സാമ്പത്തിക വർഷത്തിലെ 1.05 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2023-24 സാമ്പത്തിക വർഷത്തിൽ, പൊതുമേഖലാബാങ്കുകൾ 1.41 ലക്ഷം കോടി രൂപ  എന്ന ഏറ്റവും ഉയർന്ന മൊത്ത അറ്റാദായം നേടി. 2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ 0.86 ലക്ഷം കോടി രൂപയാണ്  അറ്റാദായം.

iv. കഴിഞ്ഞ 3 വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ മൊത്തം 61,964 കോടി രൂപ ലാഭവിഹിതം നൽകി.

സർവ്വാശ്ലേഷിയായ സാമ്പത്തിക പുരോഗതി കൂടുതൽ ആഴത്തിലാക്കാൻ പൊതുമേഖലാബാങ്കുകൾ  രാജ്യത്തിൻ്റെ മുക്കിലും മൂലയിലും സാന്നിധ്യമറിയിച്ച് വിപുലീകരണം തുടരുന്നു. അവയുടെ മൂലധന അടിത്തറ ശക്തിപ്പെടുകയും ആസ്തി നിലവാരം മെച്ചപ്പെടുകയും ചെയ്തു. ഇപ്പോൾ അവയ്ക്ക് സർക്കാരിനെ ആശ്രയിക്കാതെ  നേരിട്ട് വിപണിയിലേക്ക് പ്രവേശിക്കാനും മൂലധനം സ്വരൂപിക്കാനും കഴിയും.

രാജ്യത്ത് സർവ്വാശ്ലേഷിയായ സാമ്പത്തിക പുരോഗതി ശക്തിപ്പെടാൻ, 54 കോടി ജൻധൻ അക്കൗണ്ടുകളും വൈവിധ്യമാർന്ന സുപ്രധാന സാമ്പത്തിക ശാക്തീകരണ പദ്ധതികൾക്ക് കീഴിലുള്ള 52 കോടിയിലധികം ഈട് രഹിത വായ്പകളും (പിഎം മുദ്ര, സ്റ്റാൻഡ്-അപ്പ് ഇന്ത്യ, പിഎം-സ്വാനിധി, പിഎം വിശ്വകർമ) അനുവദിച്ചിട്ടുണ്ട് . മുദ്ര വായ്പ ലഭ്യമായവരിൽ 68% ഗുണഭോക്താക്കൾ വനിതകളാണ്. പിഎം-സ്വനിധി പദ്ധതിയിൽ  44% ഗുണഭോക്താക്കൾ വനിതകളാണ്.

ബാങ്ക് ശാഖകളുടെ എണ്ണം 2014 മാർച്ചിലെ 1,17,990-ൽ നിന്ന് 2024 സെപ്റ്റംബറിൽ 1,60,501 ആയി ഉയർന്നു. 1,60,501 ശാഖകളിൽ 1,00,686 എണ്ണം ഗ്രാമീണ മേഖലയിലും, അർദ്ധ ഗ്രാമീണ മേഖലയിലുമായാണ് (RUSU) അതിഥി ചെയ്യുന്നത്.

കർഷകർക്ക് ഹ്രസ്വകാല വിള വായ്പ നൽകാനാണ് KCC പദ്ധതി ലക്ഷ്യമിടുന്നത്. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് മൊത്തം സജീവ KCC അക്കൗണ്ടുകളുടെ എണ്ണം 7.71 കോടിയാണ്. 9.88 ലക്ഷം കോടി രൂപയാണ് ഈ അക്കൗണ്ടുകളിലുള്ളത്.

വിവിധ ഉദ്യമങ്ങളിലൂടെ മിതമായ പലിശനിരക്കിൽ സുഗമമായ വായ്പാ ലഭ്യത സർക്കാർ  (GoI) ഉറപ്പാക്കിയതിലൂടെ MSME മേഖലയ്ക്ക് സ്ഥായിയായ  പിന്തുണ ലഭിച്ചു. കഴിഞ്ഞ 3 വർഷത്തിനിടയിൽ MSME വായ്പകൾ 15% CAGR രേഖപ്പെടുത്തി. 31.03.2024 ലെ കണക്ക് പ്രകാരം ആകെ MSME വായ്പകൾ  28.04 ലക്ഷം കോടി രൂപ. 17.2% വാർഷിക വളർച്ച.

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്ത വായ്പ 2004-2014 കാലഘട്ടത്തിൽ 8.5 ലക്ഷം കോടിയിൽ നിന്ന്  61 ലക്ഷം കോടി രൂപയായി വളർന്നു. ഇത് 2024 മാർച്ചിൽ 175 ലക്ഷം കോടി രൂപയായി ഉയർന്നു.

പൊതുമേഖലാ ബാങ്കുകളിലെ മാനവവിഭവശേഷിആസൂത്രണവും ക്ഷേമ നടപടികളും

പൊതുമേഖലാ ബാങ്കുകളിലെ സ്ഥലം മാറ്റങ്ങൾ:

 സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും ഏകീകൃതവും വിവേചനരഹിതവുമായ സ്ഥലംമാറ്റ നയരൂപീകരണം ഉറപ്പാക്കുന്നതിനുമായി, പൊതുമേഖലാ ബാങ്കുകൾ സ്ഥലം മാറ്റ നയങ്ങളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളടങ്ങിയ സമഗ്രമായ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

വനിതാ ജീവനക്കാരുടെ കാര്യത്തിൽപൊതുമേഖലാ ബാങ്കുകൾക്ക് ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് :

a.വനിതാ ജീവനക്കാരെ അടുത്തുള്ള സ്ഥലങ്ങളിൽ / സ്റ്റേഷനുകളിൽ / മേഖലകളിൽ നിയമിക്കും

b.തടസ്സരഹിത ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നതിന് സ്കെയിൽ III വരെയുള്ള ഉദ്യോഗസ്ഥർക്ക് അതത് ഭാഷ സംസാരിക്കുന്ന മേഖലകളിൽ നിയമനം നൽകും

c.സ്ഥലം മാറ്റത്തിനായി നിലവിലുള്ള കാരണങ്ങൾക്ക് പുറമേ, വിവാഹം / പങ്കാളി / മെഡിക്കൽ / പ്രസവം / ശിശു സംരക്ഷണം / ദൂരെയുള്ള പോസ്റ്റിംഗുകൾ എന്നിവയും അടിസ്ഥാനമാക്കുകയും ഉചിതമായി സംയോജിപ്പിക്കുകയും ചെയ്യും.

d.ട്രാൻസ്ഫർ / പ്രമോഷൻ എന്നിവയുടെ കാര്യത്തിൽ ലൊക്കേഷൻ മുൻഗണനകൾ നൽകുന്നതിനുള്ള വ്യവസ്ഥയോടുകൂടിയ ഒരു ഓൺലൈൻ പ്ലാറ്റ്ഫോം വികസിപ്പിക്കുകയും മാനുഷിക ഇടപെടൽ കുറയ്ക്കുകയും കംപ്യൂട്ടറധിഷ്ഠിതമാക്കുകയും ചെയ്യും.

പൊതുമേഖലാബാങ്ക് ജീവനക്കാർക്കുള്ള ക്ഷേമ നടപടികൾ:

a. 12-ാം  ദ്വികക്ഷി ഉടമ്പടി:

12-ാം  ദ്വികക്ഷി ഉടമ്പടി(BPS)നടപ്പാക്കിയതിലൂടെ ബാങ്ക് ജീവനക്കാർക്ക് ശമ്പളത്തിലും അലവൻസിലും 17% വർദ്ധനയും (12,449 കോടി രൂപ) 3% (1,795 കോടി രൂപ) അധികവും ലഭിച്ചു.

പ്രധാന നേട്ടങ്ങൾ:

ധാരണാപത്രവും കോസ്റ്റ് ഷീറ്റുകളും അനുസരിച്ച് എല്ലാ കേഡറിലും പുതിയ ശമ്പള സ്കെയിലുകൾ.

i.നിലവിൽ കണക്കാക്കിയിരുന്ന അടിസ്ഥാന വർഷമായ 1960, ജീവനക്കാർക്കും പെൻഷൻകാർക്കും/കുടുംബ പെൻഷൻകാർക്കും ഡിഎ/ഡിആർ നിരക്കുകൾ കണക്കാക്കുന്നതിനുള്ള പുതുക്കിയ ഫോർമുല പ്രകാരം, 2016-ലേക്ക് മാറ്റി (എഐസിപിഐ ഫോർ ഇൻഡസ്ട്രിയൽ വർക്കേഴ്സ്  2016 അടിസ്ഥാനത്തിൽ).

ii. മികച്ച ഉപഭോക്തൃ അനുഭവത്തിനായി അവാർഡ് സ്റ്റാഫിനെ 'കസ്റ്റമർ സർവീസ് അസോസിയേറ്റ്സ്' ആയി പുനർ-നാമകരണം ചെയ്തു. വിപുലീകരിച്ച ചുമതലകളും വർദ്ധിച്ച വേതനവും.

iii.പുതുക്കിയ ഹാൾട്ടിങ് നിരക്കുകൾ / താമസ ചെലവുകൾ, ഡെപ്യൂട്ടേഷൻ അലവൻസ്, റോഡ് യാത്രയിലെ ചെലവുകൾക്ക് പുതുക്കിയ നിരക്കുകൾ.

iv.വനിതാ ജീവനക്കാർക്കുള്ള പ്രത്യേക അവധി വ്യവസ്ഥകൾ, ആർത്തവ അവധി, വന്ധ്യതാ ചികിത്സ, രണ്ടാമത്തെ കുട്ടിയെ ദത്തെടുക്കൽ, ജനനത്തിൽ  കുഞ്ഞു മരിച്ചത് തുടങ്ങിയവ.

b.പെൻഷൻകാർക്ക് പ്രതിമാസ എക്സ് ഗ്രേഷ്യ തുക:

പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും നിലവിലെ ദ്വികക്ഷി ധാരണാ കാലയളവിലേക്കുള്ള പുതുക്കിയ പ്രതിമാസ എക്‌സ് ഗ്രേഷ്യ തുക അവതരിപ്പിച്ചു.

c.1986-ന് മുമ്പ് വിരമിച്ചവർക്കുള്ള എക്സ് ഗ്രേഷ്യ:

1986-ന് മുമ്പ് വിരമിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും നൽകുന്ന എക്‌സ്ഗ്രേഷ്യ യഥാക്രമം 2,478 രൂപ, 4,946 രൂപ ആയിരുന്നത് രണ്ട് കേസുകളിലും പ്രതിമാസം 10,000/- ആക്കി ഉയർത്തി.വിരമിച്ച 105 പേർക്കും 1382 ജീവിതപങ്കാളികൾക്കും പ്രയോജനം ലഭിക്കും. അധിക ചെലവ് പ്രതിവർഷം 4.73 കോടി രൂപ. 2023 ഫെബ്രുവരി മുതൽ പ്രാബല്യം.

d.ഡിഎ ന്യൂട്രലൈസേഷൻ:

2002-ന് മുമ്പ് വിരമിച്ചവർക്ക് 100% ഡിഎ ന്യൂട്രലൈസേഷൻ നൽകി. 1,81,805 ഗുണഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും, ഇതിന് പ്രതിവർഷം 631 കോടി രൂപ അധിക ചിലവ് വരും. 2023 ഒക്ടോബർ മുതൽ പ്രാബല്യം.

e.ബാങ്ക് റീസൈനീകൾക്ക് പെൻഷൻ ഓപ്ഷൻ:

പെൻഷൻ സ്കീമിൽ ചേരാൻ അർഹതയുള്ള ബാങ്ക് റീസൈനീകൾക്ക് പെൻഷൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ. നടപടി ഏകദേശം 3198 വിരമിച്ചവർക്കും കുടുംബങ്ങൾക്കും പ്രയോജനം ചെയ്യും. അധികച്ചെലവ് പ്രതിവർഷം 135 കോടി രൂപ.

f.സ്റ്റാഫ് വെൽഫെയർ ഫണ്ട് (SWF):

പൊതുമേഖലാബാങ്കുകളിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പൊതുമേഖലാബാങ്കുകൾ അനുവദിക്കുന്ന ഫണ്ടാണ് സ്റ്റാഫ് വെൽഫെയർ ഫണ്ട് (SWF). (ആരോഗ്യവുമായി ബന്ധപ്പെട്ട ചെലവുകൾ, കാൻ്റീനിൻ, കായിക, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള സബ്‌സിഡികൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക സഹായം മുതലായവ). വാർഷിക ചെലവുകളുടെ പരമാവധി പരിധി വർദ്ധിപ്പിച്ചുകൊണ്ട് SWF-മെച്ചപ്പെടുത്തി.

 

SKY

***************

 


(Release ID: 2084004) Visitor Counter : 15