ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ശീതീകരണ സംവിധാന ശൃംഖലയ്ക്ക് കീഴിലുള്ള പദ്ധതികൾ

Posted On: 11 DEC 2024 11:49AM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ഡിസംബർ 2024  
 
പ്രധാൻ മന്ത്രി കിസാൻ സമ്പദ യോജനയുടെ (പിഎംകെഎസ് വൈ )ശീതീകരണ സംവിധാന ശൃംഖല/ കോൾഡ് ചെയിൻ, മൂല്യവർദ്ധിത അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടക പദ്ധതിക്ക് കീഴിൽ (2008) തുടക്കം മുതൽ ഇന്നുവരെ (31.10.2024) മൊത്തം 399 ശീതീകരണ സംവിധാന ശൃംഖല പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 284 പദ്ധതികൾ പൂർത്തീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

 ശീതീകരണ സംവിധാന ശൃംഖല പദ്ധതിയ്ക്ക് കീഴിൽ ഫണ്ടുകളുടെ ലഭ്യതയെ അടിസ്ഥാനമാക്കി സമയാസമയങ്ങളിൽ രാജ്യത്തുടനീളമുള്ള ആവശ്യക്കാരിൽ 
നിന്നും പ്രത്യേകിച്ചും ഈ സംവിധാനം നിലവിൽ ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നും, നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.കൂടാതെ ഈ സംവിധാനത്തിനുള്ള ശുപാർശ പത്രം (ഇഒഐകൾ) വഴിയും നിർദ്ദേശം സമർപ്പിക്കാവുന്നതാണ്. ഈ പദ്ധതിയുടെ വിപുലമായ പ്രചാരണത്തിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് പുറമേ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെയും പ്രമുഖ ദേശീയ, പ്രാദേശിക പത്രങ്ങളിലൂടെയും വ്യാപകമായി അറിയിപ്പുകൾ നൽകുന്നുണ്ട് .

ചെറുകിട കർഷകർ ഉൾപ്പെടെയുള്ള വ്യക്തികൾക്കും എഫ്‌പിഒകൾ/ എഫ്‌പിസികൾ/എൻജിഒകൾ/പിഎസ്‌യു/സ്ഥാപനങ്ങൾ/കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് എന്നിവയ്‌ക്ക് പദ്ധതിയുടെ കീഴിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. പദ്ധതിയുടെ തുടക്കം മുതൽ 2366.85 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കേരളത്തിന് 21.19 കോടി രൂപ സഹായമായി ലഭിച്ചു.

കോൾഡ് ചെയിൻ സംവിധാനങ്ങൾ സ്ഥാപിക്കുന്ന അംഗീകൃത ഏജൻസികൾക്ക് ഇതുവരെ വിതരണം ചെയ്ത ഗ്രാൻ്റ്-ഇൻ-എയ്ഡ് / സബ്‌സിഡി എന്നിവയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ  അനുബന്ധത്തിൽ ചേർത്തിരിക്കുന്നു .

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി ശ്രീ രവ്‌നീത് സിംഗ് ബിട്ടു രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പിഎംകെഎസ്‌വൈയുടെ കോൾഡ് ചെയിൻ സ്കീമിന് കീഴിൽ ഇതുവരെ വിതരണം ചെയ്ത ഗ്രാൻ്റ്-ഇൻ-എയ്ഡ്/ സബ്‌സിഡിയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ:
 
 

 

S. No.

State/UT

Amount of grants-in-aid released (Rs. in crore)

  1.  

Andhra Pradesh

213.97

  1.  

Assam

17.37

  1.  

Bihar

34.86

  1.  

Chhattisgarh

11.52

  1.  

Goa

0.00

  1.  

Gujarat

186.43

  1.  

Haryana

122.14

  1.  

Himachal Pradesh

127.74

  1.  

Jammu & Kashmir

40.33

  1.  

Jharkhand

0.00

  1.  

Karnataka

98.06

  1.  

Kerala

21.19

  1.  

Madhya Pradesh

70.57

  1.  

Maharashtra

431.62

  1.  

Orissa

39.43

  1.  

Punjab

132.82

  1.  

Rajasthan

73.90

  1.  

Tamil Nadu

100.70

  1.  

Telangana

88.91

  1.  

Uttar Pradesh

179.68

  1.  

Uttarakhand

255.57

  1.  

West Bengal

79.65

  1.  

Arunachal Pradesh

6.46

  1.  

Manipur

9.96

  1.  

Meghalaya

12.77

  1.  

Mizoram

0.00

  1.  

Nagaland

8.39

  1.  

Tripura

0.00

  1.  

Sikkim

0.00

  1.  

A & N Islands

2.81

  1.  

Chandigarh

0.00

  1.  

D & N Haveli & Daman & Diu

0.00

  1.  

Delhi

0.00

  1.  

Lakshadweep

0.00

  1.  

Puducherry

0.00

  1.  

Ladakh

0.00

 

Total

2366.85

 

 

 

SKY

(Release ID: 2083158) Visitor Counter : 18