വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
2024 ഫിലിം ബസാറിൽ സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ വിജയിച്ച കൊന്യാക് വ്യാപക പ്രശംസ നേടി
നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC) ആതിഥേയത്വം വഹിച്ച ഫിലിം ബസാർ 2024, പുതിയ തലമുറ സിനിമാ കഥാകൃത്തുക്കളെ ആഘോഷിച്ചു. പ്രമുഖമായ സ്ക്രീൻ പ്ലേ റൈറ്റേഴ്സ് ലാബിലേക്ക് കൊന്യാക് എന്ന ഫീച്ചർ ഫിലിമിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഈ പരിപാടിയുടെ സവിശേഷതയിൽ ഉൾപ്പെടുന്നു. NFDC സ്‌ക്രീൻറൈറ്റേഴ്‌സ് ലാബ് 2024- ലേക്ക് തിരഞ്ഞെടുത്തതിനെത്തുടർന്ന്, കൊന്യാക് അഭൂതപൂർവമായ ശ്രദ്ധ നേടി. സിനിമാ നിർമ്മാതാക്കളുടെ പിന്തുണയോടെ 100 കോടി രൂപയുടെ നിർമ്മാണത്തിന് ചിത്രത്തിൻ്റെ തിരക്കഥ പ്രചോദനമായി.
ഉദ്ധവ് ഘോഷ് എഴുതിയ 'കൊന്യാക്' പങ്കജ് കുമാറിൻ്റെ ആദ്യ സംവിധാന സംരംഭമാണ്. അന്താരാഷ്‌ട്ര വിദഗ്ധൻ ക്ലെയർ ഡോബിൻ മാർഗനിർദേശം നൽകിയ ഈ തിരക്കഥ അതിജീവനം, ആദരം, വീണ്ടെടുപ്പ് എന്നിവയുടെ സാർവത്രിക സാംസ്‌കാരിക പ്രമേയങ്ങളുമായി ആഴത്തിൽ ഇഴ ചേർന്ന ഒരു ചലച്ചിത്ര യാത്രയായി . സ്‌ക്രീൻറൈറ്റേഴ്‌സ് ലാബ് മെൻ്ററായ ക്ലെയർ, ഈ തിരക്കഥയെ പ്രശംസിച്ചു, 'കൊന്യാക്' "വഞ്ചനയുടെയും ധൈര്യത്തിൻ്റെയും സഹിഷ്ണുതയുടെയും ശക്തമായ കഥയാണ്- അത് അധികം അറിയപ്പെടാത്ത, എന്നാൽ അവിസ്മരണീയരായ വ്യക്തികളിലേക്ക് വെളിച്ചം വീശുന്നു." ഫിലിം ബസാർ 2024 മറ്റ് തിരക്കഥാകൃത്തുക്കളുടെ ലാബ് പ്രോജക്റ്റുകളും വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.നിരവധി തിരക്കഥകൾ പ്രമുഖ ദേശീയ അന്തർദേശീയ ചലച്ചിത്ര നിർമ്മാതാക്കളുടെ ശ്രദ്ധ നേടി. സർഗ്ഗ കഴിവുകളെ വിപണിയിലെ ആവശ്യകതയുമായി സംയോജിപ്പിക്കുന്നതിനുള്ള ലാബിൻ്റെ തുടർച്ചയായ ശ്രമങ്ങൾ ഇത് പ്രദർശിപ്പിക്കുന്നു.
NFDC സ്‌ക്രീൻ റൈറ്റേഴ്‌സ് ലാബിനെക്കുറിച്ച്
NFDC-യ്ക്ക് ഈ വർഷം 21 സംസ്ഥാനങ്ങളിൽ നിന്ന് 150-ലധികം അപേക്ഷകൾ ലഭിച്ചു. അതിൽ നിന്ന് വിവിധ വിഭാഗങ്ങളിലുള്ള 6 പ്രോജക്റ്റുകൾ NFDC സ്‌ക്രീൻറൈറ്റേഴ്‌സ് ലാബിൻ്റെ 18-ാം പതിപ്പിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ഇന്ത്യയിലുടനീളമുള്ള ഒറിജിനൽ ശബ്ദങ്ങൾ വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംരംഭമാണ്. പരസ്യചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങൾ, നോവൽ , ഡോക്യുമെൻ്ററികൾ, ഫീച്ചർ ഫിലിമുകൾ എന്നിവയുടെ സംവിധായകരും കൂടിയായ ഈ ആറ് തിരക്കഥാകൃത്തുക്കൾ ഹിന്ദി, ഉറുദു, പഹാഡി, പഞ്ചാബി, ആസാമീസ്, മലയാളം, കൊന്യാക്,മൈഥിലി ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ തിരക്കഥകൾ എഴുതിയിട്ടുണ്ട്.
(Release ID: 2082806)
Visitor Counter : 11