പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി



പി എം എൻ ആർ എഫിൽനിന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

Posted On: 29 NOV 2024 4:53PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചനം രേഖപ്പെടുത്തി.    മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽനിന്ന്- 2 ലക്ഷം രൂപയും  പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ  എക്‌സ് പോസ്റ്റ്‌ :

 “മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ.   ദുരിതബാധിതരെ,പ്രാദേശിക ഭരണസംവിധാനം സഹായിക്കുന്നുണ്ട്.

മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക്  പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം  രൂപയും  പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി @narendramodi"

 


 

 

***

SK

(Release ID: 2079106) Visitor Counter : 14