രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

എയ്‌റോ ഇന്ത്യ 2025-ൻ്റെ മാധ്യമ രജിസ്‌ട്രേഷൻ ആരംഭിച്ചു

Posted On: 29 NOV 2024 11:30AM by PIB Thiruvananthpuram
ന്യൂഡൽഹി: 2024  നവംബർ 29

‘എയ്‌റോ ഇന്ത്യ 2025’ൻ്റെ പതിനഞ്ചാമത് പതിപ്പ് 2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരു (കർണാടക) യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ നടക്കും.

 പ്രദർശനം സന്ദർശിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. എയ്‌റോ ഇന്ത്യ 2025 വെബ്‌സൈറ്റിൽ (www.aeroindia.gov.in) ഈ ലിങ്ക് https://www.aeroindia.gov.in/registration/media-authentication-form വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പരിപാടി റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മാധ്യമപ്രവർത്തകർക്ക് സാധുവായ ‘ജെ വിസ’ ഉണ്ടായിരിക്കണം. രജിസ്‌ട്രേഷൻ 2025 ജനുവരി 05-ന് അവസാനിക്കും.

 രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇനിപ്പറയുന്ന രേഖകൾ  കൈവശമുണ്ടാകണം :-

 (i) സാധുവായ ഒരു മാധ്യമ തിരിച്ചറിയൽ കാർഡ് നമ്പർ, PIB/സംസ്ഥാന അക്രഡിറ്റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ ഗവണ്മെന്റ് നൽകിയ ഫോട്ടോ ഐഡി കാർഡ് നമ്പർ.(≤ 1 MB)

 (ii) ഒരു  ഫോട്ടോ .(≤ 512 Kb.)

 അഞ്ച് ദിവസത്തെ പരിപാടിയിൽ , ആദ്യത്തെ മൂന്ന് ദിവസം എയ്‌റോസ്‌പേസ്,പ്രതിരോധ മേഖലയുടെ  വ്യാപാര പ്രദർശനവും ഇന്ത്യൻ വ്യോമസേനയുടെയും മറ്റ് പങ്കാളികളുടെയും വ്യോമ അഭ്യാസവും നടക്കും.ആഗോള മേധാവികൾ, എയ്‌റോസ്‌പേസ് വ്യവസായത്തിലെ പ്രമുഖർ , ലോകമെമ്പാടുമുള്ള ചിന്തകർ എന്നിവരുടെ പങ്കാളിത്തം ഈ പ്രദർശനത്തിലുണ്ടാകും.

വ്യോമയാന വ്യവസായ മേഖലയിലെ വിവരങ്ങൾ, ആശയങ്ങൾ, പുതിയ സംഭവവികാസങ്ങൾ എന്നിവയുടെ കൈമാറ്റത്തിന് എയ്‌റോ ഇന്ത്യ സവിശേഷമായ അവസരം നൽകും. ആഭ്യന്തര വ്യോമയാന വ്യവസായത്തിന് ഉണർവ് നൽകുന്നതിനൊപ്പം, ഇത് മേക്ക് ഇൻ ഇന്ത്യയെ കൂടുതൽ മെച്ചപ്പെടുത്തും.

 27-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 809-ലധികം പ്രദർശകരും എയ്‌റോ ഇന്ത്യ 2023-ൽ പങ്കെടുത്തിരുന്നു.
 
SKY
 
**************

(Release ID: 2078889) Visitor Counter : 15