വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav
iffi banner

ആടുജീവിതം അതിജീവനത്തിൻ്റെയും പ്രത്യാശയുടെയും പ്രചോദനാത്മക പുരാവൃത്തം; ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച പ്രതികരണത്തിന് നന്ദി: IFFI 2024-ൽ സംവിധായകൻ ബ്ലെസി

'തണുപ്പ്' ആധുനിക കാലത്തെ ദമ്പതികൾക്കിടയിലെ വന്ധ്യതയുടെ വെല്ലുവിളികൾ തേടുന്നു: എഡിറ്റർ സഫ്ദർ മെർവ

ആടുജീവിതം: അതിജീവനത്തിൻ്റെയും പ്രത്യാശയുടെയും കഥ

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ ബെന്യാമിൻ്റെ ഏറ്റവുമധികം വിറ്റഴിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു അതിജീവനകഥയാണ്. മധ്യകിഴക്കന്‍ രാജ്യത്തെ മെച്ചപ്പെട്ട ജീവിതം തേടി കേരളത്തിലെ കുടുംബത്തെ വിട്ടുപിരിഞ്ഞ് ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ അടിമയായി കഴിയുന്ന നജീബിനെയാണ് ചിത്രം പിന്തുടരുന്നത്. തൻ്റെ സ്വത്വം അപഹരിക്കപ്പെട്ട നജീബ് ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ആടുകളോടും ഒട്ടകങ്ങളോടുമുള്ള ബന്ധത്തില്‍ ആശ്വാസം കണ്ടെത്തുകയും തന്റെ ആത്മാവിനെ സംരക്ഷിക്കാൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടുകയും ചെയ്യുന്നു.  



സങ്കൽപ്പിക്കാനാകാത്ത കഷ്ടതകള്‍ സഹിക്കുന്ന നജീബിൻ്റെ കഥ പലരും അഭിമുഖീകരിച്ച ജീവിതപോരാട്ടങ്ങളുടെ പ്രതിഫലനമാണെന്ന് എടുത്തുപറഞ്ഞ ബ്ലെസി, കഥ തന്നിൽ ചെലുത്തിയ ആഴമേറിയ സ്വാധീനം പ്രസംഗത്തിൽ പങ്കുവെച്ചു.

കേന്ദ്രകഥാപാത്രങ്ങളിലൊന്നായ ഹക്കിമിനെ അവതരിപ്പിച്ച ഗോകുൽ കെ.ആർ   കഥാപാത്രത്തിനുവേണ്ടി കൈക്കൊണ്ട ശാരീരികവും മാനസികവുമായ തീവ്ര പരിവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

തണുപ്പ്: വന്ധ്യതയുടെ സാമൂഹ്യദൂഷ്യ സങ്കല്പത്തെ തേടുന്നു



മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളും കാരണം ആധുനിക ദമ്പതികൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന വന്ധ്യതയെന്ന  സുപ്രധാന പ്രശ്‌നത്തിലൂടെയാണ് രാകേഷ് നാരായണൻ സംവിധാനം ചെയ്ത ‘തണുപ്പ്’ സഞ്ചരിക്കുന്നത്.  മനോഹരമായ ഒരു ഗ്രാമത്തിൽ താമസിക്കുന്ന യുവ ദമ്പതികളായ പ്രതീഷിൻ്റെയും ട്രീസയുടെയും ജീവിതസമരങ്ങളെയാണ് ചിത്രം അനാവരണം ചെയ്യുന്നത്. വന്ധ്യതയെക്കുറിച്ചുള്ള ഉത്തരങ്ങൾ തേടിയുള്ള അവരുടെ അന്വേഷണം അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഗോസിപ്പുകളാലും വിധിപ്രസ്താവങ്ങളാലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്താലും സങ്കീർണ്ണമാണ്.  

 


പലപ്പോഴും മറഞ്ഞിരിക്കുന്ന ഒരു സാമൂഹ്യപ്രശ്നത്തിൻ്റെ ധീരമായ അന്വേഷണമാണ് സിനിമയെന്ന് എഡിറ്റർ സഫ്ദർ മെർവ വിശദീകരിച്ചു.

ദമ്പതികൾ അനുഭവിക്കുന്ന വൈകാരിക പ്രക്ഷുബ്ധതയുടെയും അവരുടെ പോരാട്ടത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്ന സാമൂഹ്യ സമ്മർദങ്ങളുടെയും യഥാര്‍ത്ഥ ചിത്രീകരണം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമയുടെ ആഖ്യാനശൈലിയെ കൂടുതല്‍ ഫലപ്രദമാക്കിയിരിക്കുന്നു.

SKY

 

********

 

iffi reel

(Release ID: 2078860) Visitor Counter : 29