വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
1 0

ലിത്വാനിയൻ ചിത്രം 'ടോക്സിക്' IFFI 2024-ൽ സുവർണ്ണമയൂരം പുരസ്കാരം നേടി

 കഥപറച്ചിലിൻ്റെ കലയെ ആഘോഷിക്കാൻ ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും വ്യവസായ പ്രൊഫഷണലുകളും ഒത്തുകൂടിയ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്ഐ) കലാ മിഴിവാർന്ന പരിസമാപ്തി .
 
 ലിത്വാനിയൻ ചിത്രം ടോക്‌സിക്ക് മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം സ്വന്തമാക്കി. റൊമാനിയൻ സംവിധായകൻ ബോഗ്ദാൻ മുറേസാനു, 'ദ ന്യൂ ഇയർ ദാറ്റ് നെവർ കെയിം ' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജത മയൂരം സ്വന്തമാക്കി.
 
 
 മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം : ടോക്സിക്
 
 ഐഎഫ്എഫ്ഐയുടെ ഏറ്റവും അഭിമാനകരമായ പുരസ്‌കാരമായ സുവർണ്ണമയൂരം ലിത്വാനിയൻ ചിത്രമായ ടോക്‌സിക്ക് കരസ്ഥമാക്കി.
സംവിധായകൻ സൗളി ബിലുവെെറ്റെ സുവർണ്ണമയൂരം 
  ട്രോഫിയും സർട്ടിഫിക്കറ്റും 40,00,000 രൂപ സമ്മാനത്തുകയും സ്വീകരിച്ചു. നിർമ്മാതാവായ ഗീഡ്രെ ബുറോകൈറ്റുമായി പുരസ്കാരം പങ്കിട്ടു.
 
 ശാരീരികവും സാമൂഹികവുമായ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന കാലത്തിന്റെ ആഖ്യാനത്തിലൂടെ, ആഴത്തിലുള്ള സംവേദനക്ഷമതയും സഹാനുഭൂതിയും ആവിഷ്കരിച്ച ടോക്സിക് എന്ന ചിത്രത്തെ,മികച്ച ചിത്രമായി തിരഞ്ഞെടുത്തു കൊണ്ട് ജൂറി പ്രശംസിച്ചു.
 
രജതമയൂരം - മികച്ച അഭിനേതാവ് (സ്ത്രീ):വെസ്റ്റ മറ്റുലായിറ്റെ, ഇവ റുപകായിറ്റെ
 
 ടോക്സിക് എന്ന ചിത്രത്തിലെ മരിജയുടെയും ക്രിസ്റ്റീനയുടെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചതിനു രണ്ട് നവാഗത നടിമാരായ വെസ്റ്റ മറ്റുലായിറ്റെ, ഇവ റുപകായിറ്റെ എന്നിവരുടെ അസാധാരണ പ്രകടനത്തിന് ഇരുവർക്കും സംയുക്തമായി മികച്ച അഭിനേതാവിനുള്ള (സ്ത്രീ ) പുരസ്കാരം നൽകുന്നതായി ജൂറി അഭിപ്രായപ്പെട്ടു 
 
 
iffi reel

(Release ID: 2078808) Visitor Counter : 8


Read this release in: English , Marathi , Konkani