iffi banner
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മറാത്തി വെബ് സീരീസ് 'ലംപൻ' IFFI 2024-ൽ മികച്ച വെബ് സീരീസ് (OTT) പുരസ്‌കാരം നേടി.  

വ്യത്യസ്തമായ കഥപറച്ചിൽ രീതിയും ഉയർന്ന നിർമ്മാണ മികവും അസാധാരണമായ പ്രകടനങ്ങളും കൊണ്ട് ശ്രദ്ധേയമായ മറാത്തി വെബ് സീരീസ് 'ലംപൻ' 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വെബ് സീരീസ് (OTT) നുള്ള പുരസ്കാരം കരസ്ഥമാക്കി.

 
 പ്രകാശ് നാരായൺ സന്ത് എഴുതിയ കഥകളെ ആസ്പദമാക്കി നിപുൺ അവിനാഷ് ധർമ്മാധികാരി സംവിധാനം ചെയ്ത 'ലംപൻ' അതിരുകളില്ലാത്ത കൗതുകമുള്ള സ്വപ്നജീവിയായ ഒരു കുട്ടിയുടെ കഥയാണ്.
 
 ഡിജിറ്റൽ ഉള്ളടക്കത്തിലെ സർഗ്ഗാത്മകതയുടെ മുന്നേറ്റം തിരിച്ചറിഞ്ഞ്, മേളയുടെ 54-ാം പതിപ്പിലാണ് മികച്ച വെബ് സീരീസ് (OTT) അവാർഡ് അവതരിപ്പിച്ചത് .
 
  കലാ വൈഭവം, കഥപറച്ചിലിലെ മികവ്, സാങ്കേതിക മികവ്, സാംസ്കാരിക സ്വാധീനം എന്നിവ പരിഗണിച്ച് ഈ വർഷം, അഞ്ച് വെബ് സീരീസുകൾ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു 
 
 മികച്ച OTT വെബ് സീരീസ് പുരസ്കാരത്തിൽ 10,00,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. അത് സിനിമയുടെ സ്രഷ്‌ടാക്കളും OTT പ്ലാറ്റ്‌ഫോമും തമ്മിൽ പങ്കിടും. ഒപ്പം പരമ്പരയുടെ വിജയത്തിന് ഓരോരുത്തരുടെയും സംഭാവനയെ അംഗീകരിക്കുന്ന വ്യക്തിഗത സർട്ടിഫിക്കറ്റും നൽകും
 
SKY
iffi reel

( റിലീസ് ഐ.ഡി: 2078775) സന്ദര്‍ശക കൗണ്ടര്‍ : 69
ഈ റിലീസ് വായിക്കുക: हिन्दी , Khasi , English , Urdu , Konkani , Marathi , Tamil , Kannada