വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഎഫ്എഫ്ഐഇഎസ് ടിഎ : സിനിമയുടെയും സംസ്‌കാരത്തിൻ്റെയും പകിട്ടാർന്ന സംയോജനം 55-ാമത് ഐഎഫ്എഫ്ഐയിൽ അനാവരണം ചെയ്യപ്പെടുന്നു
ഇന്ത്യയുടെ സമാനതകളില്ലാത്ത സാംസ്കാരിക വൈവിധ്യം ഐഎഫ്എഫ്ഐ പരേഡിൽ പ്രദർശിപ്പിക്കും
ഐഎഫ്എഫ്ഐഇഎസ് ടിഎ അനാവരണം ചെയ്യാൻ ഒരുങ്ങി 55-ാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI). നമ്മുടെ സവിശേഷവും സമ്പന്നവുമായ സാംസ്കാരിക വൈവിധ്യത്തെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ പ്രാദേശിക, പരമ്പരാഗത, സാംസ്കാരിക സംഘങ്ങളുടെ പ്രകടനങ്ങൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
ഐഎഫ്എഫ്ഐ പരേഡ്
സിനിമയെ ആഘോഷിക്കുന്നു എന്ന വിഷയത്തിൽ നടക്കുന്ന കാർണിവൽ റാലി സർഗ്ഗാത്മകതയുടെയും സംസ്കാരത്തിൻ്റെയും സവിശേഷമായ സംയോജനം വാഗ്ദാനം ചെയ്യുന്നു . ഈ സംരംഭത്തിലൂടെ തനതായ ഗോവൻ ആവേശത്തോടൊപ്പം, പ്രാദേശിക ഫ്ലോട്ട് ഡിസൈനർമാരും പരേഡ് ഗ്രൂപ്പുകളും തങ്ങളുടെ കലാവൈഭവവും സാംസ്കാരികമേന്മയും പ്രദർശിപ്പിക്കും. പ്രമേയം മികച്ച രീതിയിൽ ആവിഷ്കരിക്കുന്ന ഫ്ലോട്ടുകൾക്കും പ്രകടനങ്ങൾക്കും അവരുടെ മികച്ച സർഗ്ഗാത്മകതയ്ക്കും നൂതന ആവിഷ്കാരത്തിനുമുള്ള അംഗീകാരമായി ക്യാഷ് അവാർഡുകൾ നൽകും.
മറ്റൊരിടത്തും ഇല്ലാത്ത വിനോദ അതിപ്രസരം
ഈ വർഷം, IFFIESTA ഗോവ സമർപ്പിക്കുന്നത് ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ ആണ്. പ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങളാണ് ഒരുക്കിയിട്ടുള്ളത് :
അസീസ് കൗർ: മുൻനിര വോക്കലിസ്റ്റ്
പാരഡോക്സ് : ഇന്ത്യയുടെ സംഗീത ഭൂപ്രകൃതിയെ ഊർജ്ജസ്വലനായ ഹിപ്-ഹോപ്പ് കലാകാരൻ പുനർനിർവചിക്കുന്നു
വെൻ ചായ് മെറ്റ് ടോസ്റ്റ്: ഹൃദ്യമായ ട്രാക്കുകൾക്ക് പേരുകേട്ട ഇൻഡി-ഫോക്ക് ബാൻഡ്
ദി യെല്ലോ ഡയറി: പ്രത്യേക രീതികളില്ലാത്ത ഒരു റോക്ക് ബാൻഡ്
വളർന്നുവരുന്ന പ്രതിഭാശാലികളും
പുതുമയുള്ളതും വൈവിധ്യമാർന്നതുമായ ശബ്ദങ്ങളിലൂടെ ഇവിടെ ശ്രദ്ധ ആകർഷിക്കും. ഗായികയും ഗാനരചയിതാവുമായ അനുമിത നടേശൻ്റെ മാന്ത്രിക ശബ്‌ദം, ചോർ ബസാറിൻ്റെ ഊർജ്ജസ്വലമായ പ്രകടനം, പ്രാദേശിക താരം റൂബൻ ഡി മെലോയുടെ ചടുലമായ ഗോവൻ സംഗീതം, ഡിജെ ദി സ്‌പിൻഡോക്‌ടർ, സുംയോകി എന്നിവരുടെ കോരിത്തരിപ്പിക്കുന്ന മിക്സുകളും, ദി ഗോവ ട്രാപ്പ് കൾച്ചറിന്റെ ആധുനിക സംഗീതവും ആസ്വദിക്കാൻ ഫെസ്റ്റിവൽ കാണാനെത്തുന്നവർക്ക് അവസരം ലഭിക്കും.
ഒരു ദൃശ്യ വിസ്മയം എന്നതിലുപരി കല, സമൂഹം, സിനിമ എന്നിവയുടെ സംയോജനമാണ് ഐഎഫ്എഫ്ഐഇഎസ് ടിഎ
(Release ID: 2077320)
Visitor Counter : 10