പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശശികാന്ത് റൂയിയയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

പോസ്റ്റഡ് ഓണ്‍: 26 NOV 2024 9:17AM by PIB Thiruvananthpuram

വ്യവസായ ലോകത്തെ അതികായനായ ശ്രീ ശശികാന്ത് റൂയിയ ജിയുടെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. നൂതനാശയങ്ങൾക്കും വളർച്ചയ്ക്കും ഉന്നത മാനദണ്ഡങ്ങൾ സ്ഥാപിച്ചതിന് ശ്രീ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ശ്രീ ശശികാന്ത് റൂയിയ ജി വ്യവസായലോകത്തെ ഒരു വലിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഇന്ത്യയുടെ വ്യവസായ ഭൂമികയെ മാറ്റിമറിച്ചു. നൂതനാശയങ്ങൾക്കും വളർച്ചയ്ക്കും അദ്ദേഹം ഉയർന്ന മാനദണ്ഡങ്ങൾ സ്ഥാപിച്ചു. നമ്മുടെ രാജ്യത്തെ എങ്ങനെ മികച്ചതാക്കാം എന്ന് എപ്പോഴും ചർച്ച ചെയ്തിരുന്ന അദ്ദേഹം ആശയങ്ങളുടെ നിറകുടമായിരുന്നു.

ശശി ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എൻ്റെ അഗാധമായ അനുശോചനം. ഓം ശാന്തി.”

***

SK


( റിലീസ് ഐ.ഡി: 2077249) സന്ദര്‍ശക കൗണ്ടര്‍ : 80