വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മഞ്ഞുമ്മൽ ബോയ്സ്: സൗഹൃദത്തിൻ്റെയും ധീരതയുടെയും ഒരു യഥാർത്ഥ കഥ 55-ാമത് ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിച്ചു
മലയാള ചലച്ചിത്ര വ്യവസായം വികസിച്ചു; ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ച , മഞ്ഞുമ്മൽ ബോയ്‌സ് പോലുള്ള കഥകൾക്ക് അവസരമൊരുക്കുന്നു: ചിദംബരം
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിൽ ശ്രദ്ധേയമായ മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇടംപിടിച്ചു. ഇന്ന്, ഗോവയിലെ 55-ാമത് ഐഎഫ്എഫ്ഐയുടെ ആറാം ദിവസത്തെ ഉദ്ഘാടന പത്രസമ്മേളനത്തിൽ പിഐബി മീഡിയ സെൻ്ററിൽ, ചിത്രത്തിന്റെ സംവിധായകൻ ശ്രീ ചിദംബരം മാധ്യമങ്ങളുമായി സംവദിച്ചു.
കേരളത്തിലെ കൊച്ചിക്കടുത്തുള്ള മഞ്ഞുമ്മൽ ഗ്രാമത്തിൽ നിന്നുള്ള 11 അംഗ മലയാളി യുവാക്കളുടെ ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിൻ്റെ കഥ. തമിഴ്നാട്ടിലെ കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന 'ഗുണ ഗുഹകൾ' എന്നറിയപ്പെടുന്ന ഡെവിൾസ് കിച്ചൺ സംഘം സന്ദർശിക്കുന്നു . കമൽഹാസൻ്റെ ചലച്ചിത്രമായ 'ഗുണ' അവിടെ ചിത്രീകരിച്ചതിന് ശേഷമാണ് ഈ ഗുഹകൾ ആ പേരിൽ പ്രശസ്തി നേടിയത്. സന്ദർശനത്തിനിടെ, സംഘത്തിലെ ഒരാൾ അപ്രതീക്ഷിതമായി ഗുഹയ്ക്കുള്ളിലെ ഒരു കുഴിയിൽ വീഴുന്നു.ലോക്കൽ പോലീസും അഗ്നിശമന സേനയും പോലും പ്രതീക്ഷ കൈവിട്ടപ്പോൾ, തൻ്റെ സുഹൃത്തിനെ രക്ഷിക്കാനുള്ള ദൗത്യം സംഘാംഗമായ സിജു ഡേവിഡ് സ്വയം ഏറ്റെടുത്തു. ധീരവും സാഹസികവുമായ ദൗത്യം ആരംഭിച്ചു. സൗഹൃദത്തിൻ്റെയും നിസ്വാർത്ഥതയുടെയും ശക്തി ഉയർത്തിക്കാട്ടുന്ന സംഭവം മഞ്ഞുമ്മൽ സ്വദേശികളായ ഈ പതിനൊന്ന് യുവാക്കളുടെ ധീരതയുടെ തെളിവാണ്.
സിനിമയ്ക്ക് ആധാരമായ സംഭവം പരക്കെ എല്ലാർക്കും അറിയുന്നതാണെന്നും ശ്രീ ചിദംബരം പറഞ്ഞു . ഒരു പതിറ്റാണ്ട് മുമ്പ് മറ്റൊരു ടീം ഈ കഥയുടെ അടിസ്ഥാനത്തിൽ ഒരു സിനിമ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു,.എന്നാൽ അന്ന്, അത്തരം ഒരു കഥയിൽ നിക്ഷേപം നടത്താൻ വ്യവസായം തയ്യാറായിരുന്നില്ല. എന്നാൽ മലയാള ചലച്ചിത്ര വ്യവസായം പിന്നീട് വികസിച്ചു.OTT പ്ലാറ്റ്‌ഫോമുകളുടെ വളർച്ച ഇതുപോലുള്ള കഥകൾ പറയാൻ കൂടുതൽ അവസരങ്ങൾ തുറന്നു നൽകി.
നേരിട്ട വെല്ലുവിളികൾ ചർച്ച ചെയ്യുമ്പോൾ, യഥാർത്ഥ ഗുഹയിൽ ഷൂട്ടിംഗ് സാധ്യമല്ലാത്തതിനാൽ, കൊച്ചിയിലെ ഒരു ഗോഡൗണിൽ ഗുണ ഗുഹ പുനർനിർമ്മിക്കുന്നതിന് നേരിട്ട ബുദ്ധിമുട്ടുകൾ സംവിധായകൻ എടുത്തുപറഞ്ഞു. ഗുഹയുടെ തനതായ പ്രകൃതി സവിശേഷതകൾ ആവിഷ്കരിക്കുന്നതിന് സൂക്ഷ്മമായ ശ്രദ്ധയും , ധൈര്യവും, സ്ഥിരോത്സാഹവും ആവശ്യമായിരുന്നു.
"ചിത്രത്തിലെ യഥാർത്ഥ നായകൻ ഗുഹയാണ്,” ശ്രീ ചിദംബരം അഭിപ്രായപ്പെട്ടു. "ഗുഹയുടെ ഗന്ധം സ്ക്രീനിലേക്ക് എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വളരെ ആഗ്രഹിച്ചിരുന്നു," അദ്ദേഹം പറഞ്ഞു.
********************
(Release ID: 2077125)
Visitor Counter : 11