വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

റേഡിയോ ഓപ്പറേറ്റർമാർക്ക് സുഗമമായ വ്യാപാരം ഉറപ്പാക്കുന്നു

സ്വകാര്യ എഫ് എം റേഡിയോ സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് സുഗമമാക്കാൻ സർക്കാർ തീരുമാനം

Posted On: 23 NOV 2024 6:15PM by PIB Thiruvananthpuram

എഫ്എം പോളിസി (ഘട്ടം-III) പ്രകാരം ബാച്ച്-III ഇ-ലേലത്തിൽ വിജയിക്കുന്ന ലേലക്കാർക്കായി താൽക്കാലിക ഓട്ടോമാറ്റിക് എംപാനൽമെൻ്റിന് പ്രത്യേക ഒറ്റത്തവണ ഇളവുകൾക്ക് കേന്ദ്ര ഗവൺമെൻ്റ് അംഗീകാരം നൽകി. റേഡിയോ ചാനലുകൾ പ്രവർത്തനക്ഷമമായ തീയതി മുതൽ ആറ് മാസത്തേക്ക് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ (CBC) താൽക്കാലിക എംപാനൽമെൻ്റ് നൽകുന്നതുവരെ അല്ലെങ്കിൽ , നിലവിലുള്ള 'സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളുടെ എംപാനൽമെൻ്റിനായുള്ള നയ മാർഗ്ഗനിർദ്ദേശങ്ങൾ' അനുസരിച്ച് CBC ക്കു കീഴിൽ എംപാനൽമെൻ്റിന് അപേക്ഷിക്കാൻ യോഗ്യത നേടുന്നത് വരെ ഈ ഇളവിന് പ്രാബല്യം ഉണ്ടായിരിക്കും. 

 താൽക്കാലിക എംപാനൽമെൻ്റ് കാലയളവിൽ, IRS (ഇന്ത്യൻ റീഡർഷിപ്പ് സർവേ) ഡാറ്റ ലഭ്യമല്ലാത്ത സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകൾക്ക് ബാധകമായ അടിസ്ഥാന നിരക്ക് പ്രായോഗികമാക്കും .

 പുതിയ നഗരങ്ങളിലെ റേഡിയോ ഓപ്പറേറ്റർമാർക്ക് ഈ നടപടിയിലൂടെ ഉടനടി റവന്യൂ ആനുകൂല്യങ്ങൾ ലഭ്യമാകും. പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കാൻ ഇത് അവരെ പ്രോത്സാഹിപ്പിക്കും. ഈ നഗരങ്ങളിൽ
സ്വകാര്യ എഫ് എം റേഡിയോ സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നത് ഈ നടപടിയിലൂടെ സുഗമമാക്കാൻ സാധിക്കും .  

രാജ്യത്തുടനീളം റേഡിയോ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങളുടെ ലഭ്യത മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഇന്ത്യയിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്' മെച്ചപ്പെടുത്തുന്നതിനും റേഡിയോ ഓപ്പറേറ്റർമാർക്ക് പ്രവർത്തന പിന്തുണ നൽകുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. പ്രക്ഷേപണമേഖലയിൽ ഇതിലൂടെ സുഗമമായ ബിസിനസ്സ് പ്രവർത്തനങ്ങളും പ്രക്ഷേപണ മേഖലയിലെ വളർച്ചയ്ക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷവും ഉറപ്പാക്കുകയും ചെയ്യുന്നു.

 

********************


(Release ID: 2076633) Visitor Counter : 25