വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഫിലിം ബസാറിൻ്റെ പതിനെട്ടാമത് പതിപ്പിന് ഗോവയിലെ IFFI വേദിയിൽ തുടക്കമായി
"ഭാവിയുടെ ചലച്ചിത്രകാരന്മാരെ പരിപോഷിപ്പിക്കുന്നതിനുമുള്ള വേദിയാണ് ഫിലിം ബസാർ:" സഞ്ജയ് ജാജു, സെക്രട്ടറി,കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം.
55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ (IFFI) ദക്ഷിണേഷ്യയിലെ പ്രമുഖ ചലച്ചിത്ര വിപണിയായ ഫിലിം ബസാറിൻ്റെ 18-ാമത് പതിപ്പിന് പ്രൗഢോജ്വലമായ സമാരംഭം
ദക്ഷിണേഷ്യയിലെ പ്രമുഖ ചലച്ചിത്ര വിപണിയായ ഫിലിം ബസാർ, 18-ാമത് പതിപ്പ്
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു, IFFI വേദിയിൽ ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ (1500-ലധികം) ഫിലിം ബസാർ ഇത്തവണ റെക്കോർഡിട്ട കാര്യവും 10-ലധികം അന്താരാഷ്ട്ര പവലിയനുകളുടെ സാന്നിധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. "ഭാവിയുടെ ചലച്ചിത്രകാരന്മാരെ ശ്രദ്ധാപൂർവ്വം വളർത്തിയെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള അസാധാരണമായ വേദിയാണിത്. ചലച്ചിത്ര വ്യവസായമേഖലയിൽ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നത് മുതൽ ഇടപാടുകൾ ഉറപ്പിക്കുന്നത് വരെയുള്ള സമസ്ത തലങ്ങളിലും ഫിലിം ബസാർ ഫലപ്രദമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതായി," അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുള്ള IFFI യുടെ പ്രതിബദ്ധത അദ്ദേഹം വിശദീകരിച്ചു. "ഈ വർഷത്തെ ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ (CMOT) പ്രോഗ്രാം, ഇന്ത്യൻ ചലച്ചിത്രമേഖലയിലെ തിളക്കമാർന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും മാർഗ്ഗദീപമായി നിലകൊണ്ടതിലൂടെ ഈ മേഖലയിൽ കൈവരിച്ച ഗണ്യമായ നേട്ടങ്ങളിൽ അഭിമാനിക്കുന്നതായും, ഭാവി വാഗ്ദാനങ്ങളായ 100 പ്രതിഭകളെ സ്വാഗതം ചെയ്യുന്നതായും," അദ്ദേഹം കൂട്ടിച്ചേർത്തു.
യുവസംവിധായകർ തങ്ങളുടെ ആശയങ്ങളും സൃഷ്ടികളും ആവേശപൂർവ്വം അവതരിപ്പിക്കുന്ന അത്യന്തം രസകരമായ ഒരു വേദിയാണ് ഫിലിം ബസാർ എന്ന് 55-ാമത് IFFI യുടെ ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ പറഞ്ഞു.
ആഗോള ചലച്ചിത്രമേഖലയിലെ സംരംഭകർക്കും ആസ്വാദകർക്കും ആശയങ്ങൾ കൈമാറുന്നതിനും ചലച്ചിത്ര വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി സജ്ജമാക്കിയ വെർച്വൽ പ്ലാറ്റ്ഫോം, ഓൺലൈൻ ഫിലിം ബസാർ സംരംഭത്തിന് തുടക്കം കുറിച്ചതായി കേന്ദ്രവാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയും NFDC എംഡിയുമായ പൃഥുൽ കുമാർ പ്രഖ്യാപിച്ചു,
ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 21 ഫീച്ചർ ഫിലിമുകളും 8 വെബ് സീരീസുകളും ഉൾക്കൊള്ളുന്ന കോ-പ്രൊഡക്ഷൻ മാർക്കറ്റിൻ്റെ വിശദാംശങ്ങൾ കേന്ദ്രവാർത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് സെക്രട്ടറി (ചലച്ചിത്രങ്ങൾ) വൃന്ദ മനോഹർ ദേശായി വിശദീകരിച്ചു. ഈ വർഷം 208 സിനിമകൾ പ്രദർശന സജ്ജമാകുമെന്ന് അവർ വ്യക്തമാക്കി.
ഫിലിം ബസാർ അഡ്വൈസർ ജെറോം പൈലാർഡ്, ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നിക്കോളാസ് മക്കാഫ്രി എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം ചടങ്ങിന് മിഴിവേകി.
For more information, please visit:
************************
(Release ID: 2075361)
Visitor Counter : 8
Read this release in:
English
,
Khasi
,
Urdu
,
Hindi
,
Marathi
,
Konkani
,
Bengali-TR
,
Assamese
,
Punjabi
,
Tamil
,
Kannada