പ്രധാനമന്ത്രിയുടെ ഓഫീസ്
ഗയാനയുടെ ഓർഡർ ഓഫ് എക്‌സലൻസ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
Posted On:
21 NOV 2024 7:41AM by PIB Thiruvananthpuram
ഗയാന സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ, കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ "ദി ഓർഡർ ഓഫ് എക്‌സലൻസ്" സമ്മാനിച്ചു. ശ്രീ നരേന്ദ്ര മോദിയുടെ ദീഘവീക്ഷണത്തോടെയുള്ള രാഷ്ട്രതന്ത്രജ്ഞത, ആഗോളതലത്തിൽ വികസ്വര രാജ്യങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നത്തിനുള്ള ശ്രമങ്ങൾ, ആഗോള സമൂഹത്തിനായുള്ള അതുല്യ സേവനങ്ങൾ, ഇന്ത്യ-ഗയാന ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
പുരസ്‌കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധത്തിനുമായി സമർപ്പിച്ചു. ഇന്ത്യ-ഗയാന സൗഹൃദം ദൃഢമാക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധതയുടെ തെളിവാണ് തൻ്റെ ഗയാന സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.
ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരം ലഭിക്കുന്ന നാലാമത്തെ വിദേശ നേതാവാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
***
SK
(Release ID: 2075330)
Visitor Counter : 18