വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
മികച്ച വെബ് സീരീസ് പുരസ്കാരം : ചലച്ചിത്ര മേഖലയുടെ പരിണാമത്തിന്റെ വികാസത്തെ അടയാളപ്പെടുത്താൻ ഐഎഫ്എഫ്ഐയുടെ ഒരു സംരംഭം"
"ഐഎഫ്എഫ്ഐ 2024 ലെ പുരസ്കാരത്തിനായി അഞ്ച് തിരഞ്ഞെടുത്ത ചിത്രങ്ങൾ മത്സരിക്കും"
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) വിനോദ വ്യവസായത്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന ചലനാത്മകതയെ ഉൾക്കൊണ്ടുകൊണ്ട് മികച്ച ചലച്ചിത്രങ്ങളെ ആഘോഷിക്കുന്നു . ഡിജിറ്റൽ ഉള്ളടക്കത്തിലെ സർഗ്ഗാത്മകതയുടെ സമ്പന്നത തിരിച്ചറിഞ്ഞ്, 54-ാം പതിപ്പിൽ അവതരിപ്പിച്ച മികച്ച വെബ് സീരീസ് (OTT) അവാർഡ്, OTT പ്ലാറ്റ്‌ഫോമുകളിലെ മികച്ച കഥ പറച്ചിൽ രീതിയെ ആദരിക്കുന്നതിലെ ഒരു പരിവർത്തന നാഴികക്കല്ല് ആയിമാറിയിട്ടുണ്ട്
ഈ വർഷം,10 പ്രധാന OTT പ്ലാറ്റ്‌ഫോമുകളിലായി, ഈ പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ട വെബ് സീരീസുകളുടെ എണ്ണത്തിൽ 40% വർദ്ധനയുണ്ട്. ഇത് കൂടുതൽ ജനപ്രിയമാവുകയും ചെയ്തിരിക്കുന്നു .
കലാപരമായ വൈഭവം, കഥപറച്ചിലിലെ സവിശേഷത, സാങ്കേതിക മികവ്, സാംസ്കാരിക സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ വർഷം അഞ്ച് വെബ് സീരീസുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.
1.കോട്ട ഫാക്ടറി: മത്സര പരീക്ഷകൾക്കായുള്ള ഇന്ത്യയുടെ കോച്ചിംഗ് കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിലെ ഉയർന്ന മാനസിക സമ്മർദ്ദമുള്ള അക്കാദമിക് അന്തരീക്ഷം പര്യവേക്ഷണം ചെയ്യുന്ന ജീവിത ഗന്ധിയായ കഥ . അക്കാദമിക് വെല്ലുവിളികളെ നേരിടാൻ ശ്രമിക്കുന്ന യുവ വിദ്യാർത്ഥികളുടെ പോരാട്ടങ്ങൾ, അഭിലാഷങ്ങൾ, പുനരുജീവനശേഷി എന്നിവ ഈ പരമ്പര ഹൃദ്യമായി ചിത്രീകരിക്കുന്നു.
സംവിധായകൻ : സൗരഭ് ഖന്ന
OTT പ്ലാറ്റ്ഫോം: നെറ്റ്ഫ്ലിക്സ്
2.കാലാ പാനി: ആൻഡമാൻ ദ്വീപുകളുടെ മനോഹരമായ പശ്ചാത്തലത്തിലുള്ള അതിജീവന കഥ . കുടുംബം, ചരിത്രം, വ്യക്തിഗത തിരിച്ചറിയൽ എന്നിവയുടെ പ്രമേയങ്ങൾ പരസ്‌പരം ഇഴചേർത്തിരിക്കുന്നു.
സംവിധാനം : സമീർ സക്‌സേന& അമിത് ഗോലാനി
OTT പ്ലാറ്റ്ഫോം: നെറ്റ്ഫ്ലിക്സ്
3.ലമ്പൻ: ഗ്രാമീണ ഇന്ത്യയിലെ ഒരു ആൺകുട്ടി നേരിടുന്ന വൈകാരികവും സാമൂഹികവുമായ വെല്ലുവിളികളെ കേന്ദ്രീകരിച്ചുള്ള ഹൃദയസ്പർശിയായ കഥ. സമുദായം, സ്വത്വം, സ്വയം ശാക്തീകരണം എന്നിവയുടെ പ്രമേയങ്ങൾ ഈ പരമ്പര ഉയർത്തിക്കാട്ടുന്നു
സംവിധാനം : നിപുൺ ധർമ്മാധികാരി
OTT പ്ലാറ്റ്ഫോം: സോണി ലിവ്
4.അയാലി: യാഥാസ്ഥിതിക സമൂഹത്തിലെ സ്ത്രീകളുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സാമൂഹിക ബോധമുള്ള അവതരണം. ശക്തമായ ആഖ്യാനത്തിലൂടെ, പാരമ്പര്യം, സാമൂഹിക പ്രതീക്ഷകൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ ഒരുമിച്ച് ചേരൽ പര്യവേക്ഷണം ചെയ്യുന്നു.
സംവിധാനം : മുത്തുകുമാർ
OTT പ്ലാറ്റ്ഫോം: സീ 5
5 ജൂബിലി: ഇന്ത്യൻ സിനിമയുടെ സുവർണ്ണകാലത്തിന് ആദരം അർപ്പിക്കുന്ന ഒരു പീരിയഡ് ഡ്രാമ. സ്വാതന്ത്ര്യാനന്തര കാലഘട്ടം പശ്ചാത്തലമാക്കി, ചലച്ചിത്ര പ്രവർത്തകരുടെയും താരങ്ങളുടെയും അഭിലാഷങ്ങളും പോരാട്ടങ്ങളും സ്വപ്നങ്ങളും പകർത്തിയിരിക്കുന്നു
സംവിധാനം : വിക്രമാദിത്യ മോട്‌വാനെ
OTT പ്ലാറ്റ്ഫോം: ആമസോൺ പ്രൈം വീഡിയോ
പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്ന പരമ്പരയുടെ സംവിധായകൻ, ക്രിയേറ്റർ , നിർമ്മാതാവ് എന്നിവരെയും നിശ്ചിത ഓ ടി ടി പ്ലാറ്റ്ഫോമിനെയും അവാർഡ് ദാന ചടങ്ങിൽ ആദരിക്കും. വിജയികൾക്ക് 10 ലക്ഷം രൂപയും അവരുടെ മികവിനുള്ള സർട്ടിഫിക്കറ്റും ലഭിക്കും.
SKY
***
(Release ID: 2074001)
Visitor Counter : 32