പ്രധാനമന്ത്രിയുടെ ഓഫീസ്
വാരണാസിയിലെ ദേവ് ദീപാവലി ആഘോഷത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
പോസ്റ്റഡ് ഓണ്:
15 NOV 2024 10:43PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേവ് ദീപാവലി ദിനത്തിൽ ദശലക്ഷക്കണക്കിന് ദീപങ്ങളാൽ കാശി തിളങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
"ദേവ് ദീപാവലി ദിനത്തിൽ ദശലക്ഷക്കണക്കിന് ദീപങ്ങൾ തെളിയിച്ച ബാബ വിശ്വനാഥൻ്റെ നഗരമായ കാശിയുടെ മഹത്തായ രൂപം മനസ്സിനെ ആകർഷിക്കുന്നു. വിളക്കുകൾ തെളിയിക്കുന്ന ഈ ആചാരത്തിന് ലോകമെമ്പാടുമുള്ള ആളുകൾ സാക്ഷ്യം വഹിക്കുന്നു. ഗംഗാ മാതാവിൻ്റെ തീരത്ത് എല്ലായിടത്തും പരക്കുന്ന ദിവ്യപ്രകാശം എല്ലാവരുടെയും ജീവിതത്തെ സന്തോഷവും സമാധാനവും സമൃദ്ധിയും ആരോഗ്യവും കൊണ്ട് പ്രകാശിപ്പിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു."
-SK-
( റിലീസ് ഐ.ഡി: 2073785)
സന്ദര്ശക കൗണ്ടര് : 69
ഈ റിലീസ് വായിക്കുക:
Odia
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada