രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി  ശ്രീമതി ദ്രൗപദി  മുർമു, സ്വാമി വിവേകാനന്ദ വിദ്യാ മന്ദിർ  ഉദ്ഘാടനം ചെയ്യുകയും സിൽവാസയിൽ ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്തു

Posted On: 13 NOV 2024 1:25PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി  ദ്രൗപദി  മുർമു, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയുവിലെ  സന്ദ ചൗക്കിൽ  ഇന്ന് (നവംബർ 13, 2024) സ്വാമി വിവേകാനന്ദ വിദ്യാ മന്ദിർ  ഉദ്ഘാടനം ചെയ്തു. സിൽവാസ്സയിൽ  നടന്ന പൊതുപരിപാടിയെ അവർ അഭിസംബോധന ചെയ്തു . ദാദ്ര നഗർ ഹവേലിയിലെയും ദാമൻ ദിയുവിലെയും ജനങ്ങൾ നൽകിയ ഊഷ്മള സ്വീകരണം എന്നും  ഓർമ്മയിലുണ്ടാകുമെന്ന പറഞ്ഞ രാഷ്‌ട്രപതി  ഹൃദ്യമായ സ്വീകരണത്തിന് കേന്ദ്ര ഭരണ പ്രദേശത്തെ  ജനങ്ങൾക്ക് നന്ദിയും രേഖപ്പെടുത്തി

ജൻദാ ചൗക്ക് സ്കൂൾ ഉദ്ഘാടനം ചെയ്യുന്നതിൽ   രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു .ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഭരണപ്രദേശത്തിന്റെ ഭരണകൂടം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിനായി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് 2018 ൽ ആരംഭിച്ചു, 2022 ൽ NIFT സ്ഥാപിതമായി. ഈ ശ്രമങ്ങൾ ഇവിടുത്തെ യുവാക്കൾക്ക് മികച്ച അവസരം നൽകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഈ പ്രദേശത്തിന് സമ്പന്നമായ ചരിത്രപരവും സാംസ്കാരികവും പ്രകൃതിപരവുമായ പൈതൃകമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതുമൂലം ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നിവ നല്ല വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ടൂറിസം സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഗവണ്മെന്റ്  സ്വീകരിച്ച നടപടികളിൽ അവർ സന്തോഷം പ്രകടിപ്പിച്ചു.ടൂറിസം മേഖലയുടെ വിപുലീകരണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരെ കണ്ടുമുട്ടുന്നത് നമ്മെ കൂടുതൽ ഉദാരമതികളും സംവേദനക്ഷമതയുള്ളവരുമാക്കുന്നു എന്നും രാഷ്‌ട്രപതി പറഞ്ഞു
 
SKY

(Release ID: 2072998) Visitor Counter : 28