പ്രധാനമന്ത്രിയുടെ ഓഫീസ്
തിരു ഡൽഹി ഗണേഷിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
10 NOV 2024 5:49PM by PIB Thiruvananthpuram
പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കറകളഞ്ഞ അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായ തിരു ഗണേശൻ, ഓരോ കഥാപാത്രത്തിലും കാഴ്ചവച്ച ആഴമേറിയ അഭിനയവും പ്രേക്ഷകരുമായി തലമുറകൾക്കതീതമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്‌നേഹപൂർവ്വം സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു :
“പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷ് ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. കറകളഞ്ഞ അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായിരുന്നു അദ്ദേഹം. ഓരോ കഥാപാത്രത്തിലും അദ്ദേഹം കൊണ്ടുവന്ന ആഴമേറിയ അഭിനയവും തലമുറകൾക്ക് അതീതമായി പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടും. നാടകരംഗത്തോടും അദ്ദേഹത്തിന് ഏറെ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”
-SK-
( റിലീസ് ഐ.ഡി: 2072192)
സന്ദര്‍ശക കൗണ്ടര്‍ : 68
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada