പ്രധാനമന്ത്രിയുടെ ഓഫീസ്
വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി. ) പദ്ധതി നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരം: പ്രധാനമന്ത്രി
നമ്മുടെ സായുധ സേനയുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെ ഒ.ആർ.ഒ.പി. പ്രതിനിധാനം ചെയ്യുന്നു: പ്രധാനമന്ത്രി
Posted On:
07 NOV 2024 9:39AM by PIB Thiruvananthpuram
വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി.) പദ്ധതി ഇന്ന് പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ, രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവൻ സമർപ്പിക്കുന്ന നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവാണ് ഇതെന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,പറഞ്ഞു. ഒ.ആർ.ഒ.പി നടപ്പിലാക്കാനുള്ള തീരുമാനം നമ്മുടെ വീരപുത്രന്മാരുടെ ദീർഘകാലമായുള്ള ആവശ്യം പരിഹരിക്കുന്നതിനും അവരോടുള്ള രാജ്യത്തിൻ്റെ കടപ്പാട് ആവർത്തിച്ച് ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനും നമ്മെ സേവിക്കുന്നവരുടെ ക്ഷേമത്തിനുമായി ഗവൺമെൻ്റ് എല്ലായ്‌പ്പോഴും സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീ മോദി ഉറപ്പുനൽകി.
സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സ്'-ലെ ത്രെഡ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“ഈ ദിനത്തിൽ, #OneRankOnePension (OROP) നടപ്പിലാക്കി. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച നമ്മുടെ വന്ദ്യവയോധിക സൈനികരുടെയും വിമുക്തഭടന്മാരുടെയും ധീരതയ്ക്കും ത്യാഗത്തിനും ആദരാഞ്ജലിയായിരുന്നു ഇത്. ഒ.ആർ.ഒ.പി നടപ്പാക്കാനുള്ള തീരുമാനം അവരുടെ ദീർഘകാല ആവശ്യം പരിഹരിക്കുന്നതിനും നമ്മുടെ വീരപുത്രന്മാരോടുള്ള രാജ്യത്തിൻ്റെ ഉപകാരസ്മരണ വീണ്ടും ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു."
“ കഴിഞ്ഞ ദശകത്തിൽ നാഴികക്കല്ലായി മാറിയ ഈ ഉദ്യമത്തിൽ നിന്ന് ലക്ഷക്കണക്കിന് പെൻഷൻകാരും അവരുടെ കുടുംബങ്ങളും പ്രയോജനം നേടിയത് നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കും. കണക്കുകൾക്കപ്പുറം, നമ്മുടെ സായുധ സേനയുടെ ക്ഷേമത്തിനായുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെ ഒ.ആർ.ഒ.പി. പ്രതിനിധീകരിക്കുന്നു. നമ്മുടെ സായുധ സേനയെ ശക്തിപ്പെടുത്താനും നമ്മെ സേവിക്കുന്നവരുടെ ക്ഷേമം മെച്ചപ്പെടുത്താനും ഞങ്ങൾ എല്ലായ്‌പ്പോഴും സാധ്യമായതെല്ലാം ചെയ്യും. #OneRankOnePension”
***
NK
(Release ID: 2071411)
Visitor Counter : 61
Read this release in:
Odia
,
Telugu
,
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Kannada