വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഐഎഫ്എഫ്ഐ 2024ൽ 'ഫിലിം ബസാർ വ്യൂവിംഗ് റൂമിൽ' 208 സിനിമകൾ പ്രദർശിപ്പിക്കും.
2024 നവംബർ 20 മുതൽ 28 വരെ ഗോവയുടെ സാംസ്കാരിക ഭൂപ്രകൃതിയിൽ 55-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അരങ്ങേറുന്നതാണ്.അതേസമയം, ഫിലിം ബസാറിൻ്റെ 18-ാമത് പതിപ്പ് നവംബർ 20 മുതൽ 24 വരെ നടക്കും.ഇത് സിനിമാ നിർമ്മാതാക്കൾക്കും വ്യവസായ പ്രൊഫഷണലുകൾക്കും അവരുടെ പ്രവർത്തനങ്ങൾ പരസ്പരം ബന്ധിപ്പിക്കാനും സഹകരിക്കാനും പ്രദർശിപ്പിക്കാനും ഒരു ചലനാത്മക പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു.
ഈ വർഷം, വ്യൂവിംഗ് റൂം മാരിയറ്റ് റിസോർട്ടിലാണ് നടക്കുക.ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യയിൽ നിന്നുമുള്ള മികച്ച നിലവാരമുള്ള ഒരു കൂട്ടം സിനിമകൾ പ്രദർശിപ്പിക്കും. വിതരണ സഹായവും ധനസഹായവും തേടുന്ന ചലച്ചിത്ര നിർമ്മാതാക്കളുടെ ഒരു നിർണായക കേന്ദ്രമായാണ് വ്യൂവിംഗ് റൂം, രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.ഇവരെ ആഗോള ചലച്ചിത്ര പ്രവർത്തകർ, വിതരണക്കാർ, സെയിൽസ് ഏജൻ്റുമാർ, നിക്ഷേപകർ എന്നിവരുമായി ബന്ധപ്പെടാൻ ഈ സംവിധാനം അനുവദിക്കുന്നു. പൂർത്തിയായതോ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലോ ഉള്ള സിനിമകളാണ് നവംബർ 21 മുതൽ 24 വരെ വ്യൂവിംഗ് റൂമിൽ പ്രദർശിപ്പിക്കുക .
വ്യൂവിംഗ് റൂം ലൈബ്രറിയുടെ ഈ വർഷത്തെ പതിപ്പിൽ 208 സിനിമകൾ കാണാനാകും. അതിൽ 145 ഫീച്ചർ ഫിലിമുകളും 23 മിഡ്-ലെങ്ത് ഫിലിമുകളും 30 ഹ്രസ്വചിത്രങ്ങളും ഉൾപ്പെടുന്നു . ഇതിൽ NFDC നിർമ്മിച്ചതും സഹനിർമ്മാണം ചെയ്തതുമായ 12 സിനിമകളും NFDC-NFAI-യുടെ നേതൃത്വത്തിൽ പുനഃസൃഷ്‌ടിച്ച 10 ക്ലാസിക്കുകളും ഉൾപ്പെടുന്നു . 30-70 മിനിറ്റ് ദൈർഘ്യമുള്ള സിനിമകൾ മിഡ്-ലെംഗ്ത്ത് ഫിലിംസ് എന്ന വിഭാഗത്തിലാണ് വ്യൂവിംഗ് റൂമിൽ പ്രദർശിപ്പിക്കുന്നത്. 30 മിനിറ്റിൽ താഴെ പ്രദർശന സമയം ഉള്ളവ ഷോർട്ട് ഫിലിം വിഭാഗത്തിലായിരിക്കും.
ഫിലിം ബസാർ ശുപാർശ (FBR)
19 ഫീച്ചർ ഫിലിമുകൾ, 3 മിഡ്-ലെങ്ത്ത് ഫിലിമുകൾ, 2 ഹ്രസ്വ ചിത്രങ്ങൾ , 3 പുനഃ സൃഷ്‌ടിച്ച ക്ലാസിക്കുകൾ എന്നിവ ഉൾപ്പെടുന്ന 27 പ്രോജക്റ്റുകൾ ഫിലിം ബസാർ ശുപാർശ ചെയ്യുന്നു (FBR).
"ചലച്ചിത്ര പ്രവർത്തകരുടെ സർഗ്ഗാത്മകതയും അഭിനിവേശവും ആഘോഷിക്കുന്ന FBR-ലേക്കുള്ള തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് NFDC മാനേജിംഗ് ഡയറക്ടർ പൃഥുൽ കുമാർ പറഞ്ഞു . ഈ സംരംഭം അംഗീകാരം മാത്രമല്ല; കഥാകൃത്തുക്കളുടെ ദർശനങ്ങൾ ലോകവുമായി പങ്കിടാൻ സഹായിക്കുന്ന അവസരം കൂടിയാണിത്.സിനിമയുടെ പരിവർത്തന ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുകയും വിനോദ മേഖലയിലെ അടുത്ത തലമുറ കലാകാരന്മാരെ പ്രചോദിപ്പിക്കാനും പിന്തുണയ്ക്കാനും പ്രതിജ്ഞാബദ്ധരുമാണ്."
വ്യൂവിംഗ് റൂമിൽ നിന്ന് ഫീച്ചർ, മിഡ്-ലെങ്ത്, ഷോർട്ട് ഫിലിം എന്നിവയുടെ എഫ് ബി ആറിലേക്ക് തിരഞ്ഞെടുത്ത പ്രോജക്റ്റുകൾക്ക് ഫിലിം ബസാറിലെ പ്രത്യേക പ്രദർശന സെഷനിലൂടെ നിർമ്മാതാക്കൾ, സെയിൽസ് ഏജൻ്റുമാർ, വിതരണക്കാർ, ഫെസ്റ്റിവൽ പ്രോഗ്രാമർമാർ, നിക്ഷേപകർ എന്നിവരുൾപ്പെടെയുള്ള വ്യവസായ പ്രമുഖർക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം ഗോവയിലെ ചലച്ചിത്ര മേളയിൽ ലഭിക്കും. സിനിമകളുടെ മുഴുവൻ പട്ടിക ഇവിടെ കാണാം
FBR പട്ടികയിലോ വ്യൂവിംഗ് റൂമിലോ ഉള്ള സിനിമകൾക്ക് അവയുടെ ക്രെഡിറ്റുകളിലോ പ്രചാരണ രീതികളിലോ ഫിലിം ബസാർ ലോഗോ ഉപയോഗിക്കാൻ അനുവാദമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
(Release ID: 2071211)
Visitor Counter : 15
Read this release in:
English
,
Gujarati
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Odia
,
Tamil
,
Telugu
,
Kannada