പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കൊളംബിയയിലെ തൈച്ചെടി നടീൽ പ്രവർത്തനങ്ങളിലൂടെ  ഇന്ത്യയുടെ 'ഏക് പേഡ് മാ കേ നാം' കാമ്പയിൻ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു

Posted On: 30 OCT 2024 1:02PM by PIB Thiruvananthpuram
ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള യുഎൻ കൺവെൻഷനിന്റെ  (യുഎൻസിബിഡി) 16-ാമത് യോഗത്തിന്റെ (COP 16) ഭാഗമായി, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി ശ്രീ കീർത്തി വർധൻ സിംഗ്, 2024 ഒക്‌ടോബർ 29-ന് കൊളംബിയയിലെ കാലിയിലുള്ള  വാലെ സർവകലാശാലയിൽ 'ഏക് പേഡ് മാ കെ നാം (#Plant4Mother)' എന്ന കാമ്പെയ്‌നിന്  കീഴിൽ തൈച്ചെടി നടീൽ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.വാലെ സർവകലാശാലയുടെ റെക്ടർ, വൈസ് റെക്ടർ, ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഡയറക്ടർ എന്നിവരും അവരുടെ അമ്മയുടെ പേരിൽ തൈകൾ നട്ടു.

തദവസരത്തിൽ ശ്രീ കീർത്തി വർധൻ സിംഗ് സർവ്വകലാശാലയിലെ അധ്യാപകരുമായും  വിദ്യാർത്ഥികളുമായും സംവദിക്കുകയും , ദൈനംദിന ജീവിതത്തിൽ സുസ്ഥിരമായ സമ്പ്രദായങ്ങൾ സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ യുവാക്കളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടുകയും  ചെയ്തു. 30-ലധികം വിദ്യാർത്ഥികളും അധ്യാപകരും തൈച്ചെടി നടീൽ പ്രവർത്തനങ്ങളിൽ  ആവേശപൂർവം  പങ്കെടുത്തു.

ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച കാമ്പയിൻ ആണ്  'ഏക് പേഡ് മാ കേ നാം (#Plant4Mother)' . പാരിസ്ഥിതിക ഉത്തരവാദിത്തവും അമ്മമാരോടുള്ള   ഹൃദയംഗമമായ ആദരവും സമന്വയിപ്പിക്കുന്ന ഒരു അതുല്യ സംരംഭമാണിത്. പ്രധാനമന്ത്രി ആൽ  മരം നട്ടാണ് ഈ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

(Release ID: 2069507) Visitor Counter : 33