ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
17-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസ് & എക്സിബിഷൻ 2024-ൽ ഭുവനേശ്വർ ‘മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള പുരസ്കാരം നേടി.
ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള പുരസ്‌കാരം കൊച്ചിക്ക്
Posted On:
27 OCT 2024 6:34PM by PIB Thiruvananthpuram
ഇന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന 17-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (യുഎംഐ) കോൺഫറൻസ് & എക്‌സിബിഷൻ 2024 ൻ്റെ സമാപന സമ്മേളനത്തെ കേന്ദ്ര ഭവന, നഗരകാര്യ, വൈദ്യുതി മന്ത്രി ശ്രീ മനോഹർ ലാൽ അഭിസംബോധന ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇപ്പോൾ, പ്രവർത്തനക്ഷമമായ റെയിൽ ശൃംഖലയുടെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തെത്തിയതായി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ പറഞ്ഞു. അധികം താമസിയാതെ ഇന്ത്യൻ മെട്രോ ശൃംഖല രണ്ടാം സ്ഥാനത്തെത്തും.
പരിപാടിയുടെ ഭാഗമായി ഗതാഗത മേഖലയിൽ പ്രത്യേകിച്ച് നഗര ഗതാഗതത്തിൽ അർബൻ മൊബിലിറ്റി ഇന്ത്യ വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നൽകി . “ നഗര ഗതാഗത സംവിധാനത്തിലെ മികവ്/ മികച്ച പദ്ധതികൾ” എന്നതിനാണ് സംസ്ഥാന/നഗര അധികാരികൾക്ക് പുരസ്കാരം നൽകുന്നത്. വിജയികൾക്ക് 12 വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ നൽകി. ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരത്തിനുള്ള പുരസ്‌കാരം കൊച്ചിക്ക് ലഭിച്ചു .
പുരസ്കാരങ്ങൾ നേടിയവരുടെ പൂർണ്ണമായ പട്ടിക താഴെ കൊടുത്തിരിക്കുന്നു:
Sl. No.
|
Award Category
|
Winner
|
|
City
|
Organisation
|
|
1
|
City with the Most Sustainable Transport System
|
Kochi
|
Kochi Metro Rail Corporation Ltd.
|
|
2
|
City with the Best Public Transport System
|
Bhubaneswar
|
Capital Region Urban Transport (CRUT)
|
|
|
|
|
3
|
City with the Best Non-Motorized Transport System
|
Srinagar
|
Srinagar Smart City Ltd.
|
|
|
|
|
4
|
City with the Best Safety and Security System & Record
|
Gandhinagar
|
Gandhinagar Municipal Corporation
|
|
|
|
|
5
|
City with the Best Intelligent Transport System (ITS)
|
Surat
|
Surat Municipal Corporation
|
|
|
|
|
6
|
City with the Most Innovative Financing Mechanism
|
Jammu
|
Jammu Smart City Ltd.
|
|
|
7
|
City with Best Record of Public Involvement in Transport
|
Bengaluru
|
Bangalore Metropolitan Transport Corporation
|
|
8
|
Metro Rail with the Best Multimodal Integration
|
Bengaluru
|
Bangalore Metro Rail Corporation Ltd.
|
|
9
|
Metro Rail with the Best Passenger Services and Satisfaction
|
Mumbai
|
Mumbai Metro One Pvt. Ltd.
|
|
|
|
ഈ അവസരത്തിൽ, 18-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (UMI) കോൺഫറൻസ് & എക്‌സിബിഷൻ 2025 ൻ്റെ വേദിയായി ഹരിയാനയിലെ ഗുരുഗ്രാമിനെ തെരഞ്ഞെടുത്തതായി കേന്ദ്ര ഭവന, നഗരകാര്യ, വൈദ്യുതി മന്ത്രി ശ്രീ മനോഹർ ലാൽ പ്രഖ്യാപിച്ചു.
ഈ വർഷം, "നഗര ഗതാഗത സംവിധാനങ്ങളുടെ മാനകീകരണവും പ്രയോഗക്ഷമതയും " എന്ന പ്രമേയത്തിൽ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിച്ചു.
(Release ID: 2068776)
Visitor Counter : 11