രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

എയിംസ് റായ്പൂരിലെ ബിരുദ ദാന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുത്തു

Posted On: 25 OCT 2024 2:35PM by PIB Thiruvananthpuram

രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഒക്‌ടോബർ 25, 2024) റായ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ (എയിംസ്) 2-ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.

കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യ സേവനങ്ങളും മെഡിക്കൽ വിദ്യാഭ്യാസവും നൽകുന്നതിലാണ് എയിംസ് അറിയപ്പെടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ജനങ്ങളുടെ വിശ്വാസം എയിംസുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് എയിംസിൽ ചികിത്സതേടി എല്ലായിടത്തുനിന്നും ധാരാളം ആളുകൾ എത്തുന്നത്. ഏതാനും വർഷത്തെ യാത്രയിൽ എയിംസ് റായ്‌പൂർ വളരെയധികം പ്രശസ്തി നേടിയതായി അവർ പറഞ്ഞു . എയിംസ് റായ്പൂർ വൈദ്യചികിത്സയ്ക്കും പൊതുജനക്ഷേമത്തിനുമായി വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. വരും കാലങ്ങളിൽ ഈ സ്ഥാപനം കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന്അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മെഡിക്കൽ പ്രൊഫഷണലുകളുടെ ജോലി അങ്ങേയറ്റം ഉത്തരവാദിത്വം നിറഞ്ഞതാണെന്ന് രാഷ്ട്രപതി യുവ   ഡോക്ടർമാരോട് പറഞ്ഞു. അവരുടെ തീരുമാനങ്ങൾ പലപ്പോഴും ജീവൻ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മെഡിക്കൽ പ്രൊഫഷണലുകൾ എന്ന നിലയിൽ, പലപ്പോഴും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ വെല്ലുവിളികളെ നേരിടാൻ അവരുടെ മാനസികാവസ്ഥ  നിയന്ത്രിക്കാൻ പഠിക്കാൻ രാഷ്ട്രപതി  അവരെ ഉപദേശിച്ചു.

 വിദ്യാർത്ഥികളിൽ നിന്ന് പ്രൊഫഷണൽ ജീവിതത്തിലേക്ക് മാറുന്നത് വലിയ മാറ്റമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ബിരുദധാരികളായ ഡോക്ടർമാരോട്അറിവ് വളർത്തിയെടുക്കാൻ അവർ ഉപദേശിച്ചു. എപ്പോഴും പുതിയ എന്തെങ്കിലും പഠിക്കാനുള്ള മനോഭാവം അവർക്ക് ഗുണം ചെയ്യുമെന്നും രാഷ്ട്രപതി  പറഞ്ഞു.


രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ക്ലിക്ക് ചെയ്യുക 


(Release ID: 2068094) Visitor Counter : 40