പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

കർമ്മയോഗി സപ്താഹ് : പ്രധാന നാഴികക്കല്ലുകൾ

iGOT പ്ലാറ്റ്‌ഫോമിൽ 7,50,000-ത്തിലധികം കോഴ്‌സുകൾ പൂർത്തിയായി

Posted On: 24 OCT 2024 9:34AM by PIB Thiruvananthpuram

ന്യൂ ഡൽഹി : 24  ഒക്ടോബർ 2024

2024 ഒക്ടോബർ 19-നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർമ്മയോഗി സപ്താഹത്തിന് (നാഷണൽ ലേണിംഗ് വീക്ക്/ ദേശീയ പഠന വാരം) ന്യൂഡൽഹിയിൽ തുടക്കം കുറിച്ചത്.  NLW കൂടുതൽ ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ, വിജ്ഞാനത്തിൻ്റെയും വളർച്ചയുടെയും അതിർ വരമ്പുകൾ ഭേദിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ളവർ മാത്രമല്ല ലോകമെമ്പാടുമുള്ള വിദഗ്ദ്ധർ ആവേശഭരിതരായ ഇന്ത്യൻ പഠിതാക്കളുമായി സംഗമിക്കുകയാണ്. മിഷൻ കർമ്മയോഗിയ്ക്ക് കീഴിലുള്ള ഈ ചലനാത്മക സംരംഭം ആധുനിക ഭരണനിർവ്വഹണത്തിൻ്റെ വെല്ലുവിളികൾ നേരിടാൻ സർക്കാർ ഉദ്യോഗസ്ഥരെ  ശാക്തീകരിക്കുന്നു.


ആദ്യ നാല് ദിവസങ്ങളിൽ NLW കൈവരിച്ച പ്രധാന നേട്ടങ്ങൾ:


iGOT പ്ലാറ്റ്‌ഫോമിൽ 7,50,000-ത്തിലധികം കോഴ്‌സുകൾ പൂർത്തിയായി

തുടർ പഠനവും പ്രൊഫഷണൽ വളർച്ചയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പ്രയാണം വ്യക്തമാക്കിക്കൊണ്ട് , വെറും നാല് ദിവസത്തിനുള്ളിൽ, iGOT പ്ലാറ്റ്‌ഫോമിൽ 7,50,000-ത്തിലധികം കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കി. പങ്കാളിത്തത്തിലെ കുതിച്ചുചാട്ടം, പൊതുസേവനത്തിനുള്ള നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിലും കൂടുതൽ പുരോഗതി കൈവരിക്കുന്നതിലും സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

33 മന്ത്രാലയങ്ങൾ "സാമൂഹിക ചർച്ച"യിൽ പങ്കാളികളായി

സഹകരണവും കൂട്ടായ പഠനവും പ്രോത്സാഹിപ്പിക്കുന്ന 'സാമൂഹിക ചർച്ച'യിൽ 33 മന്ത്രാലയങ്ങളുടെ പങ്കാളിത്തമായിരുന്നു പ്രധാന സവിശേഷത. പ്രധാനമന്ത്രിയുടെ ഓഫീസിലും (PMO) ചർച്ച (സാമൂഹിക ചർച്ച) സംഘടിപ്പിച്ചു, സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നേതൃത്വം നൽകി. നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഭരണനിർവ്വഹണത്തിൽ ചടുലതയും പ്രതികരണാത്മകതയും സൃഷ്ടിക്കുകയെന്ന  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. രാജ്യ പുരോഗതിയെ മുന്നോട്ട് നയിക്കുന്നതിൽ അറിവ് പങ്കിടുന്നതിലെ പ്രാധാന്യവും ചർച്ചയിൽ അടിവരയിട്ടു വ്യക്തമാക്കി.

പ്രതിഭാധനരും വാഗ്മികളുമായ 9 പേർ പരിവർത്തനാത്മകമായ വെബിനാറുകൾ അവതരിപ്പിച്ചു. നന്ദൻ നിലേകനി, രാഘവ കൃഷ്ണ, പുനീത് ചന്ദോക് തുടങ്ങി സ്വാധീനശാലികളായ ചിന്തകരാണ് നിർണായക വിഷയങ്ങളിൽ ആഗോള വീക്ഷണങ്ങൾ പങ്കുവെക്കുന്ന പ്രചോദനാത്മകമായ വെബിനാറുകൾക്ക് നേതൃത്വം നൽകിയത്. അവരുടെ വാചികാവതരണം പുത്തൻ ആശയങ്ങൾക്കു തിരികൊളുത്തുകയും ഇന്ത്യൻ ഭരണനിർവ്വഹണ ഭൂമികയുടെ സങ്കീർണ്ണതകളെ നേരിടാൻ നൂതനമായ സമീപനങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.

ഈ ദേശീയ പഠന വാരം, സർക്കാർ ഉദ്യോഗസ്ഥർ അഥവാ 'കർമയോഗികൾക്ക്' കൂടുതൽ ശോഭയേറിയതും ശാക്തീകരിക്കപ്പെട്ടതുമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിൽ സമർപ്പിതമാണ്. പൊതുസേവകർ ആജീവനാന്ത പഠനം തുടരുമ്പോൾ, അവർ കൂടുതൽ ചലനാത്മകവും ഫലപ്രദവും പുരോഗമനപരവും ആയ വീക്ഷണം ഭരണ ചട്ടക്കൂടിന് സംഭാവന ചെയ്യുന്നു.


(Release ID: 2067732) Visitor Counter : 56