പ്രധാനമന്ത്രിയുടെ ഓഫീസ്
ബംഗളൂരുവിൽ കെട്ടിടം തകര്‍ന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു
Posted On:
24 OCT 2024 7:47AM by PIB Thiruvananthpuram
ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപയും , പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ബെംഗളൂരുവിൽ കെട്ടിടം തകര്‍ന്നുണ്ടായ ജീവഹാനിയിൽ അതിയായ ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി മോദി"
***
NK
(Release ID: 2067553)
Visitor Counter : 53
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali-TR
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada