വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളെ നേരിടാൻ "സ്കാം സെ ബചോ " പ്രചാരണ പരിപാടിയുമായി ഗവൺമെന്റും മെറ്റയും കൈകോർക്കുന്നു.
Posted On:
17 OCT 2024 10:39PM by PIB Thiruvananthpuram
ദേശീയ ഉപയോക്തൃ ബോധവൽക്കരണ പ്രചാരണ പരിപാടിയായ "സ്കാം സെ ബചോ"യ്ക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാരംഭം കുറിച്ചു. ചടങ്ങിൽ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയം സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു മുഖ്യപ്രഭാഷണം നടത്തി.
ഇലക്‌ട്രോണിക്‌സ് ആൻ്റ് ഇൻഫർമേഷൻ ടെക്‌നോളജി (MeitY), ആഭ്യന്തര മന്ത്രാലയം (MHA), വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (MIB), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) എന്നിവയുടെ സഹകരണത്തോടെയാണ് മെറ്റയുടെ ഈ സംരംഭം ആരംഭിക്കുന്നത്. വർദ്ധിച്ചുവരുന്ന ഓൺലൈൻ, സൈബർ തട്ടിപ്പുകളുടെ ഭീഷണിയെ ചെറുക്കുന്നതിനും, ഇത്തരം കേസുകൾ പരിഹരിക്കുന്നതിനും സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയ്‌ക്കൊപ്പം യോജിച്ചു പ്രവർത്തിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
മെറ്റായുടെ 'സ്‌കാം സെ ബചോ' പ്രചാരണ പരിപാടിക്ക് പിന്തുണ നൽകിക്കൊണ്ട് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളുടെ ഭീഷണിയിൽ നിന്ന് നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള സമയോചിതവും വളരെ നിർണായകവുമായ ചുവടുവയ്പ്പാണിതെന്ന് ശ്രീ സഞ്ജയ് ജാജു പരാമർശിച്ചു. ഡിജിറ്റൽ സുരക്ഷയുടെയും ജാഗ്രതയുടെയും സംസ്കാരം വളർത്തിയെടുക്കാനുള്ള ഗവൺമെന്റിന്റെ സമഗ്ര സമീപനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിൽ ഇന്ത്യ, വർദ്ധിച്ചുവരുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു.
900 ദശലക്ഷത്തിലധികം ഇൻ്റർനെറ്റ് ഉപയോക്താക്കളുള്ള നമ്മുടെ രാജ്യം , 'ഡിജിറ്റൽ ഇന്ത്യ' സംരംഭത്തിന് കീഴിൽ അസാധാരണമായ ഡിജിറ്റൽ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും യുപിഐ ഇടപാടുകളിൽ ആഗോള നേതൃനിരയിൽ എത്തിയതായും പരിപാടിയിൽ സംസാരിച്ച വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി എടുത്തുപറഞ്ഞു.
എന്നിരുന്നാലും, ഈ പുരോഗതിക്കൊപ്പം സൈബർ തട്ടിപ്പുകളും വർദ്ധിച്ചുവരുന്നു. 2023-ൽ 1.1 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ ഭീഷണികളെ ചെറുക്കുന്നതിനും ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുന്നതിനുമുള്ള ശക്തമായ നടപടികൾക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്‌കാംസ് സെ ബചോ: സൈബർ ഭീഷണികളിൽ നിന്ന് രക്ഷനേടാൻ പൗരന്മാരെ സജ്ജരാക്കുന്നു.
"സ്‌കാം സെ ബചോ" കാമ്പെയ്ൻ വെറുമൊരു ബോധവത്കരണ പരിപാടി മാത്രമല്ലെന്ന് ഐ ആൻഡ് ബി സെക്രട്ടറി വ്യക്തമാക്കി . "സൈബർ ഭീഷണികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള അറിവും സംവിധാനവും ഉപയോഗിച്ച് ഇന്ത്യയിലെ പൗരന്മാരെ ശാക്തീകരിക്കാൻ കഴിയുന്ന ഒരു ദേശീയ പ്രസ്ഥാനമാണ് ഈ കാമ്പെയ്ൻ. ഡിജിറ്റൽ സുരക്ഷയുടെയും ജാഗ്രതയുടെയും ഒരു സംസ്കാരം സൃഷ്‌ടിക്കുക എന്ന ലളിതവും എന്നാൽ ശക്തവുമായ ലക്ഷ്യമാണ് നമുക്കുള്ളത് . മെറ്റയുടെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ, സൈബർ ഭീഷണികളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ഈ കാമ്പെയ്ൻ ഓരോ ഇന്ത്യക്കാരനെയും പ്രാപ്തനാക്കും.ഇത് നമ്മുടെ ഡിജിറ്റൽ പുരോഗതി, ശക്തമായ ഡിജിറ്റൽ സുരക്ഷയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. " അദ്ദേഹം കൂട്ടിച്ചേർത്തു.
(Release ID: 2065984)
Visitor Counter : 60