ദേശീയ മനുഷ്യാവകാശ കമ്മീഷൻ
azadi ka amrit mahotsav

ദേശീയ മനുഷ്യാവകാശ കമ്മിഷൻ്റെ 31-ാം സ്ഥാപക ദിനത്തിൽ ഉപ രാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയാകും.

Posted On: 16 OCT 2024 2:06PM by PIB Thiruvananthpuram

ന്യൂ ഡൽഹി :16 ഒക്ടോബർ 2024

 
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ  (NHRC) 31-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയുടെ  ഭാഗമായി 2024 ഒക്ടോബർ 18-ന് വിജ്ഞാൻ ഭവനിൽ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ, നിരവധി  ദേശീയ - അന്തർദേശീയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിനെ  ഉപ രാഷ്ട്രപതി  ശ്രീ ജഗ്ദീപ് ധൻഖർ മുഖ്യാതിഥിയായി അഭിസംബോധന ചെയ്യും.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ ശ്രീമതി വിജയ ഭാരതി സയാനി, സെക്രട്ടറി ജനറൽ ശ്രീ ഭരത് ലാൽ, കമ്മീഷനിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.  മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്മീഷൻ്റെ പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലായാണ് സ്ഥാപക ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് .
 
ഇതിനെത്തുടർന്ന്, കമ്മീഷൻ 'വയോജനങ്ങളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ  'ഇന്ത്യയിലെ വയോജനങ്ങൾക്കുള്ള സ്ഥാപന സംരക്ഷണം - ഘടനാപരമായ ചട്ടക്കൂട് വിലയിരുത്തൽ, നിയമപരമായ സുരക്ഷകൾ, സുരക്ഷാ അവകാശങ്ങൾ ' എന്ന പ്രമേയത്തിന്മേൽ ഏക ദിന ദേശീയ സമ്മേളനവും സംഘടിപ്പിക്കും.
 
 'വയോജന വിഭാഗത്തെ അഭിസംബോധന ചെയ്യുക,' 'വാർദ്ധക്യത്തിൻ്റെ ലിംഗഭേദം', 'ആരോഗ്യ സംരക്ഷണ പശ്ചാത്തലത്തിന്റെ വിലയിരുത്തൽ - ആരോഗ്യകരമായ ജീവിതം, ഉൽപ്പാദനക്ഷമത, സാമൂഹിക സുരക്ഷ എന്നിവയിലെ സ്വാധീനം' എന്നിങ്ങനെ മൂന്ന് പ്രധാന സാങ്കേതിക സെഷനുകൾക്ക് കീഴിൽ പ്രായമായവരുടെ വിവിധ ആശങ്കകൾ പരിഹരിക്കും. ഈ സെഷനുകളിൽ  പ്രമുഖ വിദഗ്ധരും പൗര പ്രതിനിധികളും ഉൾപ്പെടെ വിവിധ തല്പരകക്ഷികൾ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യും .
 
സ്ഥാപക ദിനത്തിൻ്റെയും ദേശീയ സമ്മേളനത്തിൻ്റെയും തത്സമയ യൂ ട്യൂബ്  വെബ്‌കാസ്റ്റ് ലിങ്ക് : https://www.youtube.com/watch?v=vzxbGV2pGGUhttps://webcast.gov.in/nhrc.
 
ദേശീയ മനുഷ്യാവകാശ കമ്മീഷൻ , മുതിർന്ന പൗരന്മാരെ സമൂഹത്തിന് വിലപ്പെട്ട സ്വത്തായി അംഗീകരിക്കുന്നു. അവരുടെ അവകാശങ്ങളെ മാനിച്ചുകൊണ്ടും അർത്ഥവത്തായ ഇടപെടൽ പ്രോത്സാഹിപ്പിച്ചു കൊണ്ടും  രാഷ്ട്രനിർമ്മാണത്തിനുള്ള അവരുടെ സംഭാവനകളെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്.പ്രായമായ വ്യക്തികളുടെ ക്ഷേമത്തിനായുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനും നിർദ്ദേശിക്കുന്നതിനുമായി അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു പ്രധാന ഗ്രൂപ്പ് കമ്മീഷനുണ്ട്.  അടുത്തിടെ, കമ്മീഷൻ വയോജനങ്ങൾക്ക് ലഭ്യമായ സ്ഥാപനപരമായ പ്രതികരണങ്ങളും പിന്തുണയും വിലയിരുത്തി.  കോവിഡ്-19 കാലത്ത് വയോജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗനിർദേശവും  ഇത് പുറപ്പെടുവിച്ചു. രാജ്യത്തെ വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും ഉൾപ്പെടെയുള്ള നയങ്ങളുടെയും നിയമങ്ങളുടെയും 2007 (MWPSC നിയമം, 2007) ശരിയായ നിര്വഹണത്തിനും കമ്മീഷൻ  ഊന്നൽ നൽകുന്നു.
 
 

(Release ID: 2065455) Visitor Counter : 402