ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒക്‌ടോബർ 16-17 തീയതികളിൽ ഉപരാഷ്ട്രപതി ഗുവാഹത്തി (അസം), ഷില്ലോങ് (മേഘാലയ) എന്നിവിടങ്ങൾ  സന്ദർശിക്കും

Posted On: 15 OCT 2024 10:52AM by PIB Thiruvananthpuram

ന്യൂ ഡൽഹി :15 ഒക്ടോബർ 2024

 
2024 ഒക്ടോബർ 16-17ന് തീയതികളിൽ  ഉപരാഷ്ട്രപതി   ശ്രീ ജഗ്ദീപ് ധൻഖറും ഡോ. സുധേഷ് ധൻഖറും  ഗുവാഹത്തി (അസം), മേഘാലയയിലെ ഷില്ലോങ്ങ് എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസത്തെ പര്യടനം നടത്തും. തൻ്റെ സന്ദർശന വേളയിൽ, ഉപരാഷ്ട്രപതി ന്യൂ ഷില്ലോങ്ങിലെ മൗഡിയാങ്‌ഡിയാങ്ങിൽ മേഘാലയ സ്‌കിൽ ആൻഡ് ഇന്നൊവേഷൻ ഹബ്ബിൻ്റെ തറക്കല്ലിടുകയും, പരിപാടിയിൽ മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കുകയും  ചെയ്യും.
 
ഉപരാഷ്ട്രപതി ഐടി പാർക്ക്,  ഷില്ലോങ്ങിലെ രാജ്ഭവൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും മുഖ്യമന്ത്രിയെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കാണുകയും ചെയ്യും


(Release ID: 2064934) Visitor Counter : 19