പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

3 വർഷം പൂർത്തിയാക്കിയ പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയെ അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി



പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതി ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തനാത്മക സംരംഭമായി ഉയർന്നു: പ്രധാനമന്ത്രി

ഗതിശക്തിയുടെ സഹായത്താൽ വികസിത ഭാരതം എന്ന നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഇന്ത്യ ഗതിവേഗം വർധിപ്പിക്കുന്നു: പ്രധാനമന്ത്രി

Posted On: 13 OCT 2024 10:32AM by PIB Thiruvananthpuram

3 വർഷം പൂർത്തിയാക്കിയ പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അ‌ഭിനന്ദിച്ചു. 

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിൻ്റെ പോസ്റ്റും MyGovൻ്റെ ത്രെഡ് പോസ്റ്റും എക്സിൽ പങ്കിട്ട് പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭമായി പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ഉയർന്നുവന്നിരിക്കുന്നു. ഇത് ബഹുതല ഗതാഗതസൗകര്യം ഗണ്യമായി വർധിപ്പിച്ച്, മേഖലകളിലുടനീളം വേഗത്തിലും കാര്യക്ഷമതയോടെയും വികസനത്തിന് സഹായകമാകുന്നു.

വിവിധ പങ്കാളികളുടെ തടസ്സമില്ലാത്ത സംയോജനം ലോജിസ്റ്റിക്സ് വർധിപ്പിക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും നിരവധി പേർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി.”

“ഗതിശക്തിയുടെ സഹായത്താൽ വികസിത ഭാരതം എന്ന നമ്മുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ഇന്ത്യ ഗതിവേഗം വർധിപ്പിക്കുകയാണ്. ഇത് പുരോഗതിയെയും സംരംഭകത്വത്തെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കും.”

-NK-

(Release ID: 2064487) Visitor Counter : 38