രാഷ്ട്രപതിയുടെ കാര്യാലയം
ദുർഗാപൂജയുടെ പൂർവ സന്ധ്യയിൽ രാഷ്ട്രപതിയുടെ ആശംസകൾ
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ദുർഗാപൂജയുടെ പൂർവ സന്ധ്യയിൽ പൗരന്മാർക്ക് ആശംസകൾ അറിയിച്ചു.
Posted On:
10 OCT 2024 6:40PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 10 ഒക്ടോബർ 2024
“ദുർഗ്ഗാ പൂജയുടെ ഈ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഞാൻ എൻ്റെ ഊഷ്മളമായ ആശംസകൾ നേരുന്നു".സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.
തിന്മയുടെ മേൽ നന്മയുടെ വിജയമായാണ് ദുർഗാപൂജ ആഘോഷിക്കുന്നത്. ദുർഗ്ഗാ ദേവിയെ ശക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. ഇത് ഭക്തിയുടെ ഉത്സവമാണ്, ഈ കാലയളവിൽ നാം നമ്മുടെ ആത്മീയ ബോധത്തെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ഉത്സവം, നമുക്ക് ദുർഗ്ഗാ ദേവിയിൽ പൂർണമായി സ്വയം അർപ്പിക്കുന്നതിനും എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ്.
നീതിയും സംവേദനക്ഷമതയും സമത്വവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും ദുർഗ്ഗാ ദേവി നൽകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം.
മഹാശക്തിയെ പ്രീതിപ്പെടുത്തുന്ന ഈ സുപ്രധാന അവസരത്തിൽ, സ്ത്രീകളോട് അങ്ങേയറ്റം ആദരവോടും ബഹുമാനത്തോടും കൂടി പെരുമാറാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.
(Release ID: 2064038)
Visitor Counter : 88